ഒടുവില്‍ ലാഭക്കണക്കുമായി എണ്ണക്കമ്പനികള്‍! പെട്രോള്‍ ഡിസല്‍ വില കുറയ്ക്കാനൊരുങ്ങി കേന്ദ്രം
നമ്മുടെ രാജ്യത്ത് കഴിഞ്ഞ കുറച്ച് നാളുകളായി പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്. എണ്ണ വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകള്‍ സെഞ്ച്വറിയടിച്ചത്. അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോള്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതെങ്കിലും ഒന്നും സംഭവിച്ചില്ല.
ക്രൂഡ് ഓയിലിന്റെ വില റെക്കോഡ് തകര്‍ച്ച നേരിട്ട സമയത്ത് പോലും ഇന്ത്യയില്‍ എണ്ണ വില മാറ്റമില്ലാതെ തുടര്‍ന്നു. എണ്ണകമ്പനികള്‍ തങ്ങള്‍ നേരിട്ട നഷ്ടം നികത്താനായി വില കുറയ്ക്കാന്‍ തയാറായിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളി്ലെ നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന വേളയില്‍ എണ്ണവില കുറയ്ക്കുമെന്ന് പ്രവചിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല.

എന്നാല്‍ ഉടന്‍ തന്നെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സോധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറവാണെന്നും അതിന്റെ ലാഭം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2024-ല്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുകയാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് എണ്ണവില കുറയ്ക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെ വിവിധ കാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. ഇതുമൂലം എണ്ണകമ്പനികള്‍ക്ക് പെട്രോളിന് ലിറ്ററിന് 17 രൂപയും ഡീസലിന് ലിറ്ററിന് 35 രൂപയും നഷ്ടം നേരിട്ടു. ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക ചുമത്തിയ ഉപരോധം മറികടക്കാന്‍ റഷ്യ ഇന്ത്യക്ക് എണ്ണ വില കുറച്ച് നല്‍കാന്‍ തുടങ്ങി. ഈ അവസരം മുതലെടുത്ത് ഇന്ത്യ വന്‍ തോതില്‍ എണ്ണ വാങ്ങിക്കൂട്ടുകയായിരുന്നു.

നിലവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നാണ്. ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവയാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍. കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടാന്‍ തുടങ്ങിയതോടെ കമ്പനികള്‍ ലാഭത്തിലായി. ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നതെന്ന് ഇടി നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പോള്‍ എണ്ണകമ്പനികള്‍ ഒരു ലിറ്റര്‍ പെട്രോളിന് 8 മുതല്‍ 10 രൂപ വരെയും ഡീസലിന് 3 മുതല്‍ 4 രൂപ വരെയും ലാഭം നേടുന്നതായാണ് വിവരം. നിലവില്‍ എണ്ണ വിപണന കമ്പനികള്‍ (OMC) മികച്ച ലാഭം കൊയ്യുന്നതിനാല്‍ ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് കൈമാറാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം കമ്പനി അധികൃതരുമായി ചര്‍ച്ച ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് പാദങ്ങളില്‍ എണ്ണ വിപണന കമ്പനികളുടെ നഷ്ടം ഗണ്യമായി കുറഞ്ഞു.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ മൊത്തം ലാഭം കഴിഞ്ഞ പാദത്തില്‍ 28,000 കോടി രൂപയായി. എണ്ണകമ്പനികളുടെ മൊത്തം നഷ്ടവും കുറഞ്ഞുവന്നിരിക്കുകയാണ്. കമ്പനികളുടെ നഷ്ടം ഏകദേശം നികത്തി കഴിഞ്ഞതിനാല്‍ ഇതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് കൈമാറണമെന്നാണ് പെട്രോളിയം, ധനകാര്യമന്ത്രാലയങ്ങള്‍ കരുതുന്നത്. ഇതിനിടെ ഉല്‍പാദനം കുറച്ച് എണ്ണവില ഉയര്‍ത്താനുള്ള ശ്രമങ്ങളും ഒരുഭാഗത്ത് നടക്കുന്നുണ്ട്.
ഉല്‍പാദനം കുറച്ച് വില വര്‍ധിപ്പിക്കാനാണ സൗദിയുടെയും റഷ്യയുടെയും ശ്രമം. ഇറാഖും നൈജീരിയയും കയറ്റുമതി കുറക്കുകയും ഒപെക് സഖ്യത്തിന്റെ മാര്‍ക്കറ്റ് സപ്പോര്‍ട്ട് കുറച്ചതിന്റെയും അടിസ്ഥാനത്തില്‍ ജൂലൈക്ക് ശേഷം ആദ്യമായി നവംബറില്‍ എണ്ണ ഉല്‍പാദനം കുറഞ്ഞിരുന്നു. എണ്ണവില കുറയുന്നത് പണപ്പെരുപ്പം കുറയ്ക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എണ്ണവിലയിലെ ഇടിവ് ഇന്ത്യന്‍ ഇക്വിറ്റി വിപണിക്ക്, പ്രത്യേകിച്ച് അസംസ്‌കൃത എണ്ണയായി ഉപയോഗിക്കുന്ന മേഖലകള്‍ക്ക് ഉത്തേജനം നല്‍കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം എണ്ണവിലയിലെ ഇടിവ് ചില മേഖലകളെ ബാധിക്കാനിടയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വില കുറയുന്നത് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ നേരിയ വിലക്കുറവ് നിലവിലുണ്ട്. നികുതിയില്‍ മാറ്റം വരുത്തിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വില കുറച്ചത്.
നിലവില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ് വില. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 106.31 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 94.27 രൂപയുമാണ്. കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്.
കേരളത്തിലേക്ക് വന്നാല്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോളിന് 109.73 രൂപയും ഡീസലിന് 98.53 രൂപയുമാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.89 രൂപയും ഡീസലിന് 96.80 രൂപയുമാണ്. കോഴിക്കോട്ട് ഒരു ലിറ്റര്‍ പെട്രോളിന് 108.11 രൂപയും ഡീസലിന് 97.13 രൂപയുമാണ്. പെട്രോള്‍ വില കുറയാന്‍ പോകുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








