'പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകും...'; പക്ഷേ എങ്ങനെയെന്ന് ഗതാഗത മന്ത്രി പറഞ്ഞ് തരും

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരമേറുന്നുണ്ടെങ്കിലും ഭൂരിഭാഗം ജനങ്ങളും ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് ഓടിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളായ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവ് ജനങ്ങളെ നേരിട്ട് ബാധിക്കുന്നുവെന്ന കാര്യത്തില്‍ ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കന്‍ പ്രയാസപ്പെടുന്ന ജനങ്ങള്‍ ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ഇവികളിലേക്കും മറ്റ് ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വണ്ടികളിലേക്കും അടുക്കുന്നത്.

ബജറ്റ് ഫ്രണ്ട്‌ലി ആയതിനാലാണ് ആളുകള്‍ ഇവികളോട് കൂട്ടുകൂടുന്നത്. എന്നാല്‍ പെട്രോള്‍ വില പതിറ്റാണ്ടുകള്‍ മുമ്പുണ്ടായിരുന്ന നിരക്കിലേക്ക് താഴ്ന്നാല്‍ എങ്ങനെയുണ്ടാകും. അത്തരത്തില്‍ പെട്രോള്‍ വില സംബന്ധിച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രാജ്യത്ത് പെട്രോള്‍ വില 15 രൂപ വരെയാകാമെന്നാണ് നിതിന്‍ ഗഡ്കരി പറയുന്നത്.

petrol price nitin gadkari

അത്ഭുതപ്പെടേണ്ട. പെട്രോള്‍ വില 15 രൂപയാകണമെങ്കില്‍ ചില കാര്യങ്ങള്‍ കൂടി സംഭവിക്കേണ്ടതുണ്ട്. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന. എന്നാല്‍ ഇതിന് എഥനോള്‍, വൈദ്യുതി എന്നിവയുടെ ഉപയോഗം കൂടണമെന്നാണ് മന്ത്രി പറയുന്നത്. ഇനി രാജ്യത്തെ കര്‍ഷകനും അന്ന ദാതാവ് മാത്രമല്ല ഊര്‍ജ ദാതാവുമായി മാറുമെന്നാണ് ഗഡ്കരി പറയുന്നത്.

കര്‍ഷകര്‍ നിര്‍മിച്ച എഥനോള്‍ ഉപയോഗിച്ചാണ് ഭാവിയില്‍ വാഹനങ്ങള്‍ ഓടാന്‍ പോകുന്നതെന്നതിനാലാണ് ഇങ്ങനെ. എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ വൈകാതെ തന്നെ വിപണിയില്‍ എത്തുമെന്ന് ഗഡ്കരി വ്യക്തമാക്കിയിരുന്നു. മെര്‍സിഡീസ് ബെന്‍സ് കമ്പനിയുടെ ചെയര്‍മാനുമായി സംസാരിച്ച വേളയില്‍ തങ്ങള്‍ ഭാവിയില്‍ ഇലക്ട്രിക് കാറുകള്‍ മാത്രമായിരിക്കും പുറത്തിറക്കുകയെന്ന് സൂചിപ്പിച്ചതായി നാഗ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ ഗഡ്കരി പറഞ്ഞിരുന്നു.

nitin gadkari

ബജാജ്, ടിവിഎസ്, ഹീറോ എന്നീ കമ്പനികളുടെ സ്‌കൂട്ടറുകളും 100 ശതമാനം എഥനോളില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അന്ന് കൂട്ടിച്ചേര്‍ത്തു. ആഗോള വാഹന ഭീമന്‍മാരായ ടൊയോട്ട എഥനോളില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. ഓഗസ്റ്റ് മാസത്തില്‍ ടൊയോട്ട കാമ്രി സെഡാന്‍ ഗഡ്കരിയാണ് പുറത്തിറക്കുന്നത്. എഥനോള്‍ ഉപയോഗിച്ചായിരിക്കും ഈ വാഹനം ഓടുക. നമ്മുടെ രാജ്യത്ത് വില്‍ക്കുന്ന ഇന്ധനത്തില്‍ എഥനോള്‍ കലര്‍ത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് നിതിന്‍ ഗഡ്കരി കൈക്കൊണ്ട് പോരുന്നത്.

പെട്രോളും എഥനോളും തമ്മിലുള്ള ചെലവുകള്‍ താരതമ്യം ചെയ്യുന്നുണ്ട് മന്ത്രി. പെട്രോളിന് 120 രൂപ വില വരുമ്പോള്‍ എഥനോളിന് 60 രൂപയാണ് വില. ഒപ്പം അവ 40 ശതമാനം വൈദ്യുതി ജനറേറ്റ് ചെയ്യും. അപ്പോള്‍ ശരാശരി നോക്കുമ്പോള്‍ പെട്രോളിന് ലിറ്ററിന് 15 രൂപ മതിയെന്നാണ് മന്ത്രി പറയുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും കര്‍ഷകന്‍ ഊര്‍ജ്ജ ദാതാവായി മാറുമെന്നും രാജ്യത്തെ മലിനീകരണം കുറയുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

രാജ്യത്ത് ഇപ്പോള്‍ 16 ലക്ഷം കോടി രൂപയുടെ ഇന്ധനമാണ് ഇറക്കുമതി ചെയ്യുന്നതെന്നും ഈ പണം വൈകാതെ കര്‍ഷകരുടെ കരങ്ങളിലേക്കെത്തുമെന്നും അതുവഴി ഗ്രാമങ്ങള്‍ അഭിവൃദ്ധി പ്രാപിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ 5600 കോടി രൂപ മുടക്കി നിര്‍മിച്ച 11 ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും നിതിന്‍ ഗഡ്കരി ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.

അവയില്‍ 3,775 കോടി രൂപ ചെലവ് വരുന്ന 19 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന നാല് ദേശീയ പാത പദ്ധതികള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കേന്ദ്ര റോഡ്സ് ഫണ്ടിന് കീഴില്‍ സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങുന്ന 74 പദ്ധതികളുടെ പ്രഖ്യാപനവും നടന്നു. 2250 കോടി രൂപ ചെലവില്‍ വരുന്ന ഈ പദ്ധതികളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

More from DriveSpark

Article Published On: Wednesday, July 5, 2023, 14:56 [IST]
English summary
Petrol price in india could be rs 15 per litre if nitin gadkaris big statement
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X