പെട്രോള്‍ പമ്പിലും 'ചെക്കിംഗ്'! ഇതില്ലാതെ ഇനി പമ്പില്‍ കയറിയാല്‍ 'ചലാന്‍' മൊബൈലില്‍ കിട്ടും

അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ഇന്ത്യന്‍ നഗരമാണ് ഡല്‍ഹി. രാജ്യതലസ്ഥാന മോഖല സന്ദര്‍ശിച്ചവര്‍ക്ക് അവിടുത്തെ അന്തരീക്ഷം എത്രത്തോളം മലീമസമാണെന്ന് മനസ്സിലായിട്ടുണ്ടാകും. ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി അധികാരികള്‍ നിരവധി നടപടികളാണ് കൈക്കൊണ്ട് വരുന്നത്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പുതിയൊരു തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഡല്‍ഹിയില്‍ വിവിധ നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്. 10 വര്‍ഷത്തില്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിരോധിച്ചതാണ് അതില്‍ ഒന്ന്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് രജിസ്‌ട്രേഷന്‍ നമ്പര്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങളും ഏര്‍പെടുത്തിയിരുന്നു.

puc certificate

ഡല്‍ഹി എന്‍ആര്‍സിയില്‍ കൂടുതല്‍ മലിനീകരണം പുറന്തള്ളുന്ന വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. അതിനാല്‍ പൊലൂഷ്യന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റില്ലാതെ (PUCC) വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയിടാനായി സര്‍ക്കാര്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയിലെ ഫ്യുവല്‍ സ്റ്റേഷനുകളില്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുകയാണ്.

ഈ സ്മാര്‍ട്ട് ക്യാമറകള്‍ പെട്രോള്‍ സ്റ്റേഷനുകളില്‍ എത്തുന്ന വാഹനങ്ങള്‍ളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഓണ്‍ലൈനില്‍ ട്രാക്ക് ചെയ്ത് പെല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ ഡല്‍ഹിയില്‍ പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹന ഉടമകള്‍ക്ക് പെട്രോള്‍ പമ്പിലും രക്ഷയില്ലെന്ന് സാരം.

petrol pump

വണ്ടിയുടെ നമ്പര്‍പ്ലേറ്റ് സ്‌കാന്‍ ചെയ്യുന്ന ക്യാമറകള്‍ വാഹനത്തിന് പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി ഫ്യുവല്‍ സ്റ്റേഷനിലെ ജീവനക്കാരെ അറിയിക്കുകയും ചെയ്യും. പെട്രോള്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ഈ വിവരം വാഹനത്തിലെ ഡ്രൈവറോട് പറയും. ഫ്യുവല്‍ സ്റ്റേഷനില്‍ തന്നെ പുക പരിശോധിക്കാനുള്ള സൗകര്യം ഒരുക്കും. പിയുസി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞവര്‍ക്ക് അത് പുതുക്കാവുന്നതാണ്. സിസ്റ്റം മൂന്ന് മണിക്കൂറിനുള്ളില്‍ വാഹനത്തിന്റെ പിയുസി സര്‍ട്ടിഫിക്കറ്റ് സ്റ്റാറ്റസ് പരിശോധിക്കും.

അപ്പോള്‍ കാര്യങ്ങള്‍ ശരിയാണെങ്കില്‍ പ്രശ്‌നമൊന്നുമില്ല. എന്നാല്‍ മൂന്ന് മണിക്കൂറിന് ശേഷമുള്ള അപ്‌ഡേറ്റിലും സാധുതയില്ലാത്ത പിയുസി സര്‍ട്ടിഫിക്കറ്റാണ് കാണിക്കുന്നതെങ്കില്‍ സിസ്റ്റം നേരിട്ട് വാഹനയുടമയുടെ പേരില്‍ ഇ-ചലാന്‍ ജനറേറ്റ് ചെയ്യും. നിലവില്‍ പെട്രോള്‍ പമ്പുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് ഏകദേശം ആറ് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

petrol pump

ഈ പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുക്കുന്ന കമ്പനി പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ക്ക് പിഴ ചുമത്താനായി ഈ സിസ്റ്റം സര്‍ക്കാറിന്റെ ഔദ്യോഗിക പോര്‍ട്ടലുമായി ബന്ധിപ്പിക്കണം. പമ്പുകളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ നിയമം തെറ്റിക്കുന്ന വാഹനങ്ങള്‍ കണ്ടെത്തുമ്പോള്‍ സിസ്റ്റം പരിവാഹന്‍ പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ കൈമാറും. തുടക്കത്തില്‍ സംസ്ഥാനത്തെ 500 പെട്രോള്‍ പമ്പുകളില്‍ ഇത്തരത്തിലുള്ള സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ 100 പെട്രോള്‍ പമ്പുകളില്‍ പ്രവര്‍ത്തനക്ഷമമായ ക്യാമറകളുണ്ട്. ഡല്‍ഹിയില്‍ 22 ലക്ഷത്തിലധികം വാഹനങ്ങള്‍ സാധുവായ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെയാണ് ഓടുന്നതെന്ന ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ ഒരു പദ്ധതിക്ക് തുടക്കമാകാന്‍ പോകുന്നത്. ഇവയില്‍ 19 ലക്ഷവും ഇരുചക്ര വാഹനങ്ങളാണ്. പുതിയ പദ്ധതി നടപ്പാക്കുന്നതോടെ ഇവയില്‍ വലിയൊരു പങ്ക് വാഹനങ്ങളും പിയുസി സര്‍ട്ടിഫിക്കറ്റ് എടുക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

new puc

വാഹനങ്ങളില്‍ നിന്നുള്ള പുകയാണ് ഡല്‍ഹിയിലെ വായുമലിനീകരണം ഇത്ര കണ്ട് രൂക്ഷമാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമാണ് ഡല്‍ഹി. ഇവിടുത്തെ അന്തരീക്ഷ മലിനീകരണം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ വരെ ബാധിക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. ഇതേത്തുടര്‍ന്ന് വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്്ക്കാന്‍ ആവശ്യമായ എല്ലാ നടപകളും കൈക്കൊള്ളുകയാണ് സര്‍ക്കാര്‍. ഏതായാലും ഈ ഒരു നടപടി എത്രത്തോളം ഫലം കാണുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

More from DriveSpark

Article Published On: Friday, March 22, 2024, 18:10 [IST]
English summary
Petrol pumps in delhi will soon have cameras to check validity of pollution certificates of vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X