ഹോൾസെയിലും വേണ്ട റീടെയിലും വേണ്ട; സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ നിർത്തിവച്ച് സർക്കാർ

ഇലക്ട്രിക് അല്ലാത്ത ഇരുചക്ര വാഹനങ്ങളുടെ എല്ലാം റജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഒരുങ്ങുകയാണ് ചണ്ഡിഗഡ് സർക്കാർ. ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെയുള്ള റജിസ്ട്രേഷനാണ് നിർത്തിവച്ചിരിക്കുന്നത്. 2022 സെപ്റ്റംബറിൽ ചണ്ഡിഗഡ് അഡ്മിനിസ്ട്രേഷൻ പാസാക്കിയ ഇലക്ട്രിക് വാഹന പോളിസി പ്രകാരമാണ് റജിസ്ട്രേഷൻ നിർത്തിവയ്ക്കുന്നത്.

പോളിസി പ്രകാരം ആദ്യ വർഷം ഫോസിൽ ഇന്ധന കാറുകളുടെ റജിസ്ട്രേഷൻ 10 ശതമാനവും ഇരുചക്രവാഹനങ്ങളുടെ റജിസ്ട്രേഷൻ 35 ശതമാനവും കുറയ്ക്കണം. ഇതുപ്രകാരം ഈ വർഷത്തെ ഇരുചക്രവാഹന ക്വാട്ട പൂർത്തിയായത് കൊണ്ടാണ് പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഈ സാമ്പത്തിക വർഷം അവസാനിക്കും വരെ നിർത്തിവച്ചിരിക്കുന്നത് എന്നാണ് ഉത്തരവിൽ പറയുന്നത്.

ഹോൾസെയിലും വേണ്ട റീടെയിലും വേണ്ട; സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ നിർത്തിവച്ച് സർക്കാർ

ചണ്ഡിഗഡ് സർക്കാരിൻ്റെ ഇവി പോളിസി പ്രകാരം ഓരോ വർഷവും നിശ്ചിത ശതമാനം ഇലക്ട്രിക് വാഹനങ്ങൾ റജിസ്റ്റർ ചെയ്യണം എന്ന് നിർബന്ധമാണ്. ആദ്യ വർഷം രജിസ്റ്റർ ചെയ്യുന്ന പാസഞ്ചർ ഓട്ടോറിക്ഷകളിൽ 100 ശതമാനവും അത് പോലെ തന്നെ ഇരുചക്രവാഹനങ്ങളിൽ 35 ശതമാനവും ഗു‍ഡ്സ് ഓട്ടോകളും ഗുഡ്സ് നാലുചക്രവാഹനങ്ങളിൽ 20 ശതമാനം സ്വകാര്യ കാറുകൾക്ക് 10 ശതമാനവും കോമേഷ്യൽ കാറുകളിൽ 20 ശതമാനവും ബസുകളിൽ 40 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നാണ് സർക്കാർ ഉത്തരവിലെ നിബന്ധന

എന്നാൽ രണ്ടാം വർഷം ശതമാനത്തിൽ നല്ല വ്യത്യാസം വരുത്തിയിട്ടുണ്ട്. പാസഞ്ചർ ഓട്ടോറിക്ഷകളിൽ 100 ശതമാനവും ഇരുചക്രവാഹനങ്ങളിൽ 70 ശതമാനവും ഗു‍ഡ്സ് ഓട്ടോകളും ഗുഡ്സ് നാലുചക്രവാഹനങ്ങളിലും 40 ശതമാനം സ്വകാര്യ കാറുകളിൽ 20 ശതമാനവും കോമേഴ്ഷ്യൽ കാറുകളിൽ 40 ശതമാനവും ബസുകളിൽ 50 ശതമാനവും ഇലക്ട്രിക് ആയിരിക്കണം.

ഹോൾസെയിലും വേണ്ട റീടെയിലും വേണ്ട; സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ നിർത്തിവച്ച് സർക്കാർ

എന്തായാലും ഈ നിയമം പാസായിരിക്കുന്നത് കൊണ്ട് നിരവധി ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ന് ഇലക്ട്രിക് സ്കൂട്ടർ രംഗത്ത് രാജാവായി നിൽക്കുന്നത് ഓലയാണ്. കഴിഞ്ഞ ദിവസം ഓല ഇലക്ട്രിക് S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിൽ പുതിയ വേരിയന്റ് സമ്മാനിച്ചപ്പോള്‍ മറ്റൊരു സര്‍പ്രൈസും കരുതിയിരുന്നു. വരാനിരിക്കുന്ന തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ആദ്യ ടീസറുകള്‍ ഓല പങ്കുവെച്ചു. ഇന്ത്യയില്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ യുഗത്തിന് അന്ത്യം കുറിക്കാന്‍ ലക്ഷ്യമിടുന്ന ഓലക്ക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രംഗത്തും ചുവടുറപ്പിക്കണം.

ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ അവര്‍ നേടിയ മിന്നുന്ന വിജയം നോക്കുമ്പോള്‍ അവര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലും സമാനമായ പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. ഒന്നല്ല പകരം അഞ്ച് വ്യത്യസ്ത ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ടീസറാണ് ഓല വ്യാഴാഴ്ച പുറത്ത് വിട്ടത്. എന്നാല്‍ ഈ മോഡലുകള്‍ ഇപ്പോഴും ഡിസൈന്‍ ഘട്ടത്തിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ പ്രോട്ടോടൈപ്പ് ഘട്ടത്തില്‍ ഇതിന് മാറ്റം വരാന്‍ സാധ്യതയുണ്ട്. തങ്ങളുടെ താല്‍പര്യങ്ങള്‍ വൈവിധ്യവല്‍ക്കരിച്ചുകൊണ്ട് പുതിയ ചക്രവാളങ്ങള്‍ കീഴടക്കാനാണ് ഓലയുടെ ശ്രമം.

ഹോൾസെയിലും വേണ്ട റീടെയിലും വേണ്ട; സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ നിർത്തിവച്ച് സർക്കാർ

ചണ്ഡിഗഡ് സർക്കാർ ഇത്തരത്തിൽ ഒരു കടുത്ത തീരുമാനം എടുത്തെങ്കിലും എല്ലാ കാലത്തും ഇങ്ങനെ രജിസ്ട്രേഷൻ നിർത്തിവയ്ക്കാൻ സാധിക്കില്ലല്ലോ. 00 രൂപയ്ക്ക് മുകളിൽ നിൽക്കുന്ന പെട്രോൾ വിലയും ഉയർന്ന ജീവിത ചെലവും കാരണം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ഇവികൾ ശരിക്കും ഉപകാരപ്രദമായ ഒന്നാണ്. ദൈനംദിന യാത്രകളുടെ ചെലവ് ഒരു പരിധി വരെ പിടിച്ചുനിർത്താനും ഇതുവഴി സാധിക്കുന്നുണ്ട് എന്നതാണ് മറ്റൊരു സത്യം.

ഉപഭോക്താക്കളെ കൂടുതൽ വശീകരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി 450 പ്ലസ്, 450X എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ കോർപ്പറേറ്റ് ഔട്ട്റീച്ച് പ്രോഗ്രാമാണ് ഏഥർ എനർജി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പുതിയ പ്രോഗ്രാമിന് കീഴിൽ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി 2,500-ലധികം ഓർഗനൈസേഷനുകളുമായി ചേർന്ന് ഡിസ്കൗണ്ടുകൾ, നികുതി ലാഭിക്കൽ, എക്സ്ചേഞ്ച് ബോണസ് എന്നിവയും അതിലേറെയും ഉൾപ്പെടെ 16,259 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.

ഈ വർഷം മാർച്ചോടെ 100 നഗരങ്ങളിലെ 150 കേന്ദ്രങ്ങളിലേക്ക് റീട്ടെയിൽ ശൃംഖല വിപുലീകരിക്കാനാണ് ഏഥർ എനർജി ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ബ്രാൻഡിന് രാജ്യത്തുടനീളമുള്ള 900 സ്റ്റേഷനുകളുടെ ഫാസ്റ്റ് ചാർജിംഗ് ശൃംഖലയും നിലവിലുണ്ട്. രാജ്യത്തെ ഏതൊരു ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനികളെയും എടുത്താലും ഇത്രയും വലിയ ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകളുള്ള മറ്റൊരു ബ്രാൻഡില്ലെന്നു വേണം പറയാൻ. കമ്പനി അടുത്തിടെ ഏഥർസ്റ്റാക്ക് ഒടിഎ അപ്ഡേഷൻ ഉപയോഗിച്ച് 450X പരിഷ്ക്കരിച്ചിരുന്നു.

More from DriveSpark

Article Published On: Sunday, February 12, 2023, 19:00 [IST]
English summary
Petrol scooters registeration stopped by chandigarh government
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X