പിയാജിയോയുടെ പുതിയ ത്രീ വീലർ; ലക്ഷ്യം ചെറുകിട വ്യാപാരികളെ

ത്രീ വീലർ വിപണിയിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന വാണിജ്യ വാഹന കമ്പനിയാണ് പിയാജിയോ. പുതിയ ആപ്പേ Xtra LDX-ൻ്റെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ.ചെറുകിട വ്യാപാരികൾക്ക് ഏറ്റവും നന്നായി യോജിക്കുന്നതും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തമായ ഒരു സിഎൻജി ത്രീ വീലർ കമ്പനി അവതരിപ്പിച്ചിരുന്നു. അത് മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്.

230 സിസി, എയർ കൂൾഡ്, നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനാണ് ആപ്പേയിൽ നൽകിയിരിക്കുന്നത്. വാൽവ് സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് ഉയർന്ന പുള്ളിങ്ങും അത് പോലെ തന്നെ കുറഞ്ഞ മെയിൻ്റനൻസും മികച്ച പ്രവർത്ത ക്ഷമതയും വാഗ്ദാനം ചെയ്യുന്നു.

പിയാജിയോയുടെ പുതിയ ത്രീ വീലർ; ലക്ഷ്യം ചെറുകിട വ്യാപാരികളെ

വിശ്വസനീയവും തെളിയിക്കപ്പെട്ടതുമായ 230 സിസി, എയർ-കൂൾഡ്, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ, 3-വാൽവ് സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, ഇത് ഉയർന്ന പുള്ളിംഗ് പവറും കുറഞ്ഞ അറ്റകുറ്റപ്പണികൾക്ക് കീഴിൽ മികച്ച പ്രവർത്തനക്ഷമതയും വാഗ്ദാനം ചെയ്യുന്നു.വാഹനത്തിൻ്റെ ഗ്രേഡ് ശേഷി 26 ശതമാനമായി ഉയർത്താൻ സാധിക്കുന്ന തരത്തിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്, അത് കൊണ്ട് തന്നെ ഡ്രൈവർക്ക് കുന്നിൻ പ്രദേശങ്ങളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കും.

2.45 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ പ്രാരംഭ വില. ഉപഭോക്താക്കളുടെ ഏത് ആവശ്യവും നിറവേറ്റാൻ കമ്പനി എപ്പോഴും സജ്ജമാണ്. അതിൻ്റെ തെളിവാണല്ലോ വാഹനത്തിൻ്റെ പല ഓപ്ഷനുകൾ. ഡീസൽ, പെട്രോൾ, സിഎൻജി, ഇലക്ട്രിക് അങ്ങനെ ഉപഭോക്താക്കൾക്ക് അനുയോജ്യമെന്ന് തോന്നുന്ന ഏത് ആവശ്യങ്ങളും പിയാജിയോയുടെ പക്കലുണ്ട്. 40 കിലോമീറ്റർ മൈലേജാണ് ആപ്പേ Xtra LDX CNG മോഡലിന് കമ്പനി അവകാശപ്പെടുന്നത്.

കഴിഞ്ഞ വർഷം അവസാനമാണ് പിയാജിയോ തങ്ങളുടെ ഇലക്ട്രിക് ത്രീ വീലർ അവതരിപ്പിച്ചത്. പാസഞ്ചർ സെഗ്‌മെന്റിൽ ആപ്പെ ഇ സിറ്റി എഫ്എക്സ് മാക്സ് (Ape E-City FX Max), കാർഗോ വിഭാഗത്തിൽ ആപ്പെ ഇ-എക്സ്‍ട്ര എഫ്എക്സ് മാക്സ് (Ape E-Xtra FX Max) എന്നിവയാണവ. ആപ്പെ ഇ-എക്സ്‍ട്ര എഫ്എക്സ് മാക്സ് രണ്ട് വേരിയന്‍റുകളിൽ ലഭ്യമാണ്.

പുതിയ വേരിയന്റുകളായ ആപ്പെ ഇ സിറ്റി , ആപ്പെ ഇ-എക്സ്‍ട്ര എന്നിവ ഒറ്റ ചാർജിൽ യഥാക്രമം 145 കിലോമീറ്ററും 115 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മികച്ച ഗ്രൗണ്ട് ക്ലിയറൻസിനായി 12 ഇഞ്ച് ടയർ വലുപ്പമുള്ളതാണ് ഈ ഇവികൾ. പിയാജിയോയുടെ ബാരാമതി ഫാക്‌ടറിയിൽ മുഴുവൻ വനിതാ ടീമും ചേർന്നാണ് ഈ ഇവി ശ്രേണി പൂർണമായും അസംബിൾ ചെയ്‍തിരിക്കുന്നത്. സമീപഭാവിയിൽആപ്പെ ഇ സിറ്റി എഫ്എക്സ് മാക്സിന് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയും ലഭിക്കും.

ഡ്രൈവിംഗ് സമയത്ത് മികച്ച ദൃശ്യപരതയ്ക്കും നിയന്ത്രണത്തിനും വേണ്ടി ഈ മുച്ചക്ര ഇവികളുടെ സീറ്റ് ഉയരം ക്രമീകരിച്ചിരിക്കുന്നു. ഡ്രൈവർമാർക്ക് മികച്ച നാവിഗേഷൻ നൽകുകയും ഫ്ലീറ്റ് ഉടമകളെ ഏറ്റവും കാര്യക്ഷമതയോടെ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും അനുവദിക്കുന്ന അഡ്വാൻസ്‍ഡ് ടെലിമാറ്റിക്‌സ് 2.0 സഹിതമാണ് പുതിയ മോഡലുകൾ വരുന്നത് എന്നും കമ്പനി പറയുന്നു.

24,000 വാണിജ്യ ഇവികൾ വിതരണം ചെയ്യുന്നതിനായി പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് സൺ മൊബിലിറ്റി, ത്രീ വീൽസ് യുണൈറ്റഡ്, സിങ്കോ, സിറ്റി ലിങ്ക്, ആംപ്ലസ് സോളാർ, മജന്ത മൊബിലിറ്റി, MoEVing, MBSI തുടങ്ങിയ പ്രധാന ഇവി കമ്പനികളുമായി തന്ത്രപരമായ ധാരണാപത്രം (എംഒയു) ഒപ്പുവച്ചിരുന്നു.

More from DriveSpark

Article Published On: Friday, May 5, 2023, 12:34 [IST]
English summary
Piaggio launched new ape xtra ldx three wheeler
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X