കെടിഎം, ഹോണ്ട ഒരുങ്ങിയിരുന്നോ പിയാജിയോടുളള പോരാട്ടത്തിന്

ഇടത്തരം മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കാൽ എടുത്ത് വയ്ക്കാനൊരുങ്ങുകയാണ് പിയാജിയോ. ഏറ്റവും ചെറിയ അപ്രീലിയ അവതരിപ്പിക്കാനുളള പദ്ധതിയിലാണ് പിയാജിയോ. RS 440 എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ പുതിയ ബൈക്ക് ബാരാമതി പ്ലാന്റിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാഹനത്തിൻ്റെ പരീക്ഷണയോട്ടം കഴിഞ്ഞയിടെ നടത്തിയിരുന്നു.

പിയാജിയോ ഇന്ത്യയിൽ പുറത്തിറക്കുന്ന ഏറ്റവും ചെറിയ അപ്രീലിയ ആയിരിക്കും RS 440 എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.ഇൻ്റർനാഷണൽ വിപണികളിൽ 250 സിസി എഞ്ചിനിലാണ് വിൽപ്പന നടത്തികൊണ്ടിരിക്കുന്നത്, പക്ഷേ അത് ഇന്ത്യയിൽ ലഭ്യമല്ല. RS 440 ഒരു പാരലൽ ട്വിൻ എഞ്ചിനിലാണ് വരുന്നതെന്നാണ് വാഹന നിർമാതാക്കൾ നൽകുന്ന സൂചന

കെടിഎം, ഹോണ്ട ഒരുങ്ങിയിരുന്നോ പിയാജിയോടുളള പോരാട്ടത്തിന്

എല്ലാ രാജ്യത്തേക്കും കയറ്റി അയക്കാൻ പാകത്തിനുളള ഒരു പദ്ധതിക്കാണ് അവർ ലക്ഷ്യമിടുന്നത്. ഇറ്റലി, വിയറ്റ്നാം ഇന്തോനേഷ്യ, ചൈന എന്നാ രാജ്യങ്ങളിലാണ് വാഹ നിർമാതാക്കളുടെ ശ്രദ്ധ. ഇടത്തരം മോട്ടോർസൈക്കിൾ ശ്രേണി ഇന്ത്യ പോലെയുളള രാജ്യത്ത് ഒരുപാട് ആവശ്യക്കാർ ഉണ്ടെന്നാണ് കമ്പനിയുടെ പഠനത്തിലൂടെ അവർക്ക് മനസിലായത്. അത് കൊണ്ട് തന്നെ അത്തരം വാഹനങ്ങൾ വിപണിയിൽ കൂടുതൽ അനുയോജ്യമായിരിക്കും.

ഇടത്തരം ബൈക്ക് ഇവിടെ അവതരിപ്പിക്കുമ്പോൾ, KTM RC 390, Kawasaki Ninja 400 എന്നിവയിൽ നിന്നും Gixxer, CB സീരീസ് പോലെ മികച്ച മോട്ടോർസൈക്കിളുകൾ റീട്ടെയിൽ ചെയ്യുന്ന ഹോണ്ട, സുസുക്കി എന്നിവയിൽ നിന്ന് കടുത്ത മത്സരമായിരിക്കും കമ്പനി നേരിടേണ്ടിവരുക എന്നതാണ് ഒരു കാര്യം. അത് മാത്രമല്ല ബജാജ് ഓട്ടോയും ട്രയംഫും ചേർന്ന് മറ്റൊരു മോട്ടോർസൈക്കിൾ വികസിപ്പിക്കുന്നുവെന്നും വാർത്തകൾ വരുന്നുണ്ട്, അതിന്റെ വില ഏകദേശം 2 ലക്ഷം രൂപയായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

അടുത്തിടെയാണ് പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് രണ്ട് പുതിയ ഇലക്ട്രിക് ത്രീ വീലറുകൾ പുറത്തിറക്കിയത്. പാസഞ്ചർ സെഗ്‌മെന്റിൽ ആപ്പെ ഇ സിറ്റി എഫ്എക്സ് മാക്സ് (Ape E-City FX Max), കാർഗോ വിഭാഗത്തിൽ ആപ്പെ ഇ-എക്സ്‍ട്ര എഫ്എക്സ് മാക്സ് (Ape E-Xtra FX Max) എന്നിവയാണവ. ആപ്പെ ഇ-എക്സ്‍ട്ര എഫ്എക്സ് മാക്സ് രണ്ട് വേരിയന്‍റുകളിൽ ലഭ്യമാണ്.

പിയു മാക്സും ഡബ്ലുപി മാക്സും. യഥാക്രമം 3.46 ലക്ഷം രൂപയും 3.43 ലക്ഷം രൂപയുമാണ് ഇവയുടെ വില. ആപ്പെ ഇ സിറ്റി എഫ്എക്സ് മാക്സിന് 3.26 ലക്ഷം രൂപയാണ് പൂനെ എക്സ്-ഷോറൂം വില. പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും എംഡിയുമായ ഡീഗോ ഗ്രാഫി, ഇലക്ട്രിക് വെഹിക്കിൾസ് ഇവിപിയും ബിസിനസ് ഹെഡുമായ സുധാൻഷു അഗർവാൾ എന്നിവരുടെ സാന്നിധ്യത്തിൽ ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വിൻസെൻസോ ഡി ലൂക്കയാണ് ഇലക്ട്രിക് ത്രീ-വീലറുകൾ അവതരിപ്പിച്ചത്.

പിയാജിയോയുടെ ബാരാമതി ഫാക്‌ടറിയിൽ മുഴുവൻ വനിതാ ടീമും ചേർന്നാണ് ഈ ഇവി ശ്രേണി പൂർണമായും അസംബിൾ ചെയ്‍തിരിക്കുന്നത്. സമീപഭാവിയിൽആപ്പെ ഇ സിറ്റി എഫ്എക്സ് മാക്സിന് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയും ലഭിക്കും. ഡ്രൈവിംഗ് സമയത്ത് മികച്ച ദൃശ്യപരതയ്ക്കും നിയന്ത്രണത്തിനും വേണ്ടി ഈ മുച്ചക്ര ഇവികളുടെ സീറ്റ് ഉയരം ക്രമീകരിച്ചിരിക്കുന്നു. ഡ്രൈവർമാർക്ക് മികച്ച നാവിഗേഷൻ നൽകുകയും ഫ്ലീറ്റ് ഉടമകളെ ഏറ്റവും കാര്യക്ഷമതയോടെ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും അനുവദിക്കുന്ന അഡ്വാൻസ്‍ഡ് ടെലിമാറ്റിക്‌സ് 2.0 സഹിതമാണ് പുതിയ മോഡലുകൾ വരുന്നത് എന്നും കമ്പനി പറയുന്നു.

24,000 വാണിജ്യ ഇവികൾ വിതരണം ചെയ്യുന്നതിനായി പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് സൺ മൊബിലിറ്റി, ത്രീ വീൽസ് യുണൈറ്റഡ്, സിങ്കോ, സിറ്റി ലിങ്ക്, ആംപ്ലസ് സോളാർ, മജന്ത മൊബിലിറ്റി, MoEVing, MBSI തുടങ്ങിയ പ്രധാന ഇവി കമ്പനികളുമായി തന്ത്രപരമായ ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.ത്രീ വിലറുകളിൽ മാത്രം ഒതുങ്ങിയിരുന്ന പിയാജിയോ ഇനി ഇടത്തരം മോട്ടോർസൈക്കിളിൽ പായുന്നത് കാണാൻ സാധിക്കും. മികച്ച പ്രതികരണം ലഭിക്കുമെന്ന വിശ്വാസത്തിലാണ് കമ്പനി തങ്ങളുടെ ഇടത്തരം ശ്രേണിയിലേക്കുളള മോട്ടോർസൈക്കിൾ വിപണിയിലെത്തിക്കുന്നത്

More from DriveSpark

Article Published On: Thursday, February 9, 2023, 11:24 [IST]
English summary
Piaggio planning to introduce rs 440 rival to ktm rc 390 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X