കാറുകളിൽ മാത്രമല്ല ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമായി എയർബാഗുകൾ നിർമ്മിക്കാനൊരുങ്ങി Piaggio

പിൽ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണ്, അതിനാൽ തന്നെ റോഡ് അപകടങ്ങളുടെ എണ്ണവും വർഷം തോറും വർധിച്ചുവരുന്നു.

കാറുകളിൽ മാത്രമല്ല ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമായി എയർബാഗുകൾ നിർമ്മിക്കാനൊരുങ്ങി Piaggio

അപകടങ്ങളിൽ മറ്റും യാത്രക്കാർക്ക് കാര്യമായ പരിക്കുകൾ ഒഴിവാക്കാൻ പുതുയുഗ വാഹനങ്ങളിൽ നിരവധി സേഫ്റ്റി ഫീച്ചറുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നമ്മുടെ രാജ്യത്ത് ABS, എയർബാഗുകൾ എന്നീ സവിശേഷതകൾ കാറുകളിൽ നിയമം കർശനമായി അനുശാസിക്കുന്നു.

കാറുകളിൽ മാത്രമല്ല ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമായി എയർബാഗുകൾ നിർമ്മിക്കാനൊരുങ്ങി Piaggio

എന്നാൽ ഇപ്പോൾ കാറുകളെ പോലെ തന്നെ ടൂ-വീലറുകൾക്കും പുതുക്കിയ സുരക്ഷ സവിശേഷതകൾ രാജ്യത്ത് ഒരുങ്ങുകയാണ്. റൈഡർമാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി സ്കൂട്ടറുകൾ, മോട്ടോർ സൈക്കിൾ തുടങ്ങിയ ഇരുചക്രവാഹനങ്ങൾക്കായി ഒരു എയർബാഗ് വികസിപ്പിക്കുന്നതിന് പിയാജിയോ ഗ്രൂപ്പ് ഓട്ടോമോട്ടീവ് സേഫ്റ്റി സിസ്റ്റം പ്രൊവൈഡറായ ഓട്ടോലിവുമായി പങ്കാളിത്തം ആരംഭിച്ചിരിക്കുകയാണ്.

കാറുകളിൽ മാത്രമല്ല ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമായി എയർബാഗുകൾ നിർമ്മിക്കാനൊരുങ്ങി Piaggio

ഇരുചക്രവാഹന യാത്രക്കാർക്ക് മികച്ച സംരക്ഷണം നൽകുന്നതിനായി എയർബാഗുകൾ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചു. വാഹനത്തിന്റെ ഫ്രെയിമിന് മുകളിൽ എയർബാഗ് ഘടിപ്പിക്കും, ക്രാഷോ അപകടമോ ഉണ്ടായാൽ മില്ലിസെക്കൻഡിൽ ഇവ വിന്യസിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

കാറുകളിൽ മാത്രമല്ല ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമായി എയർബാഗുകൾ നിർമ്മിക്കാനൊരുങ്ങി Piaggio

നൂതനമായ സിമുലേഷൻ ടൂളുകളുള്ള അത്തരമൊരു എയർബാഗിന്റെ പ്രാരംഭ കൺസെപ്റ്റുകൾ ഓട്ടോലിവ് ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉൽപ്പന്നത്തിനായി പൂർണ്ണ തോതിലുള്ള ക്രാഷ് ടെസ്റ്റുകളും കമ്പനി നടത്തിയിട്ടുണ്ട്.

കാറുകളിൽ മാത്രമല്ല ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമായി എയർബാഗുകൾ നിർമ്മിക്കാനൊരുങ്ങി Piaggio

പിയാജിയോയുമായുള്ള പങ്കാളിത്തം എയർബാഗ് കൂടുതൽ വികസിപ്പിക്കാനും സമീപഭാവിയിൽ വാണിജ്യവത്കരിക്കാനും കമ്പനിയെ സഹായിക്കും. അപകടസാധ്യതയിൽ നിന്ന് റോഡ് ഉപയോക്താക്കളെ മികച്ച രീതിയിൽ സംരക്ഷിക്കുക എന്നതാണ് കമ്പനിയുടെ കാഴ്ചപ്പാട്.

കാറുകളിൽ മാത്രമല്ല ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമായി എയർബാഗുകൾ നിർമ്മിക്കാനൊരുങ്ങി Piaggio

ഈ ഉൽപ്പന്നങ്ങളുടെ വികസനം തങ്ങളുടെ സുസ്ഥിരത അജണ്ടയുടെ അവിഭാജ്യ ഘടകമാണ് എന്നും, 2030 -ഓടെ പ്രതിവർഷം 100,000 ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇത് എന്നും ഓട്ടോലിവ് സിഇഒയും പ്രസിഡന്റുമായ മൈക്കൽ ബ്രാറ്റ് പറഞ്ഞു.

കാറുകളിൽ മാത്രമല്ല ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമായി എയർബാഗുകൾ നിർമ്മിക്കാനൊരുങ്ങി Piaggio

വ്യാപകമായ നഗരവൽക്കരണത്തിനും വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗികതയും എളുപ്പവും കൊണ്ട് പവർഡ് ടൂ വീലറുകളുടെ ജനപ്രീതി ലോകമെമ്പാടും വർധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, നിലവിലുള്ള കൊറോണ വൈറസ് മഹാമാരിയും അണുബാധയെക്കുറിച്ചുള്ള ഭയവും ഉള്ളതിനാൽ, പൊതുഗതാഗതത്തേക്കാൾ വ്യക്തിഗത മൊബിലിറ്റി ഓപ്ഷനാണ് പലരും ഇഷ്ടപ്പെടുന്നത്, ഇത് ഇരുചക്രവാഹനങ്ങളെ ബജറ്റ് തിരിച്ചുള്ള മികച്ച ഓപ്ഷനാക്കി മാറ്റുന്നു.

കാറുകളിൽ മാത്രമല്ല ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമായി എയർബാഗുകൾ നിർമ്മിക്കാനൊരുങ്ങി Piaggio

ഈ ദിവസങ്ങളിൽ സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും വിവിധ നൂതന സുരക്ഷാ സംവിധാനങ്ങളായ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ആന്റി-സ്ലിപ്പ് റെഗുലേഷൻ (ASR) എന്നിവയുമായി സജ്ജീകരിച്ചിരിക്കുന്നു.

കാറുകളിൽ മാത്രമല്ല ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമായി എയർബാഗുകൾ നിർമ്മിക്കാനൊരുങ്ങി Piaggio

ട്രാക്ഷൻ കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി കോൾ സിസ്റ്റങ്ങൾ എന്നിവയാണ് പവർഡ് ടൂ വീലറുകളിലെ മറ്റ് സുരക്ഷാ ഫീച്ചറുകൾ. ഈ ഫീച്ചറുകളെല്ലാം സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും റൈഡർമാർക്ക് സുരക്ഷിതമാക്കുമ്പോൾ, എയർബാഗുകൾ കൂടെ കൂട്ടിച്ചേർക്കുന്നത് സേഫ്റ്റിക്ക് ഒരു അഡ്വാന്റേജ് ആയിരിക്കും.

കാറുകളിൽ മാത്രമല്ല ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമായി എയർബാഗുകൾ നിർമ്മിക്കാനൊരുങ്ങി Piaggio

എന്നിരുന്നാലും, ഈ സംരംഭം പുതിയ കാര്യമല്ല. ഹോണ്ട, ഏതാനും വർഷങ്ങൾക്ക് മുമ്പ്, ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ മോട്ടോർസൈക്കിൾ എയർബാഗ് സംവിധാനം പ്രദർശിപ്പിച്ചിരുന്നു, അത് റൈഡറുടെ മുന്നോട്ടുള്ള വേഗതയെ ആഗിരണം ചെയ്യുന്നതാണ്.

Most Read Articles

Malayalam
English summary
Piaggio plans to set up airbags for scooters and bikes
Story first published: Wednesday, November 10, 2021, 19:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X