ഐസ് ബോഡിയുള്ള പിക്കപ് ട്രക്ക് കാണാം
വിചിത്രമായ വഴികളിലൂടെ സഞ്ചരിച്ചാല്‍ എത്താവുന്ന ഡസ്റ്റിനേഷനുകളിലൊന്നാണ് ഗിന്നസ് ബുക്ക്. കനേഡിയന്‍ ടയര്‍ എന്ന കമ്പനിയുടെ ഒരു പിക്കപ്പ് ട്രക്ക് ഗിന്നസ്സിലെത്തിയതും വിചിത്രമായ മാര്‍ഗത്തിലൂടെ തന്നെ. ഐസ് കൊണ്ട് നിര്‍മിച്ചതാണ് കനേഡിയന്‍ ടയറിന്റെ പിക്കപ് ട്രക്ക്. കനേഡിയന്‍ ടയര്‍ നിര്‍മിക്കുന്ന ബാറ്ററികളുടെ തണുപ്പില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷി ലോകത്തെ അറിയിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.
ഐസില്‍ നിര്‍മിച്ച ഈ ട്രക്കിന് നിരത്തിലോടാന്‍ പ്രയാസമൊന്നുമുണ്ടായില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. ഐസ് അലിഞ്ഞില്ലാതാകുന്നതുവരെയും ട്രക്ക് ഓടുകയുണ്ടായി. ചിത്രങ്ങളും കൂടുതല്‍ കാര്യങ്ങളും ചുവടെ.

ഐസില്‍ നിര്‍മിച്ച ഈ പിക്കപ് ട്രക്ക് 1.6 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതായാണ് പറയുന്നത്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ എന്ന വേഗതയിലാണ് നീങ്ങിയത്.

കാറിന്റെ ബാറ്ററി മൈനസ് 40 ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിച്ചെടുത്താണ് കാറിനകത്ത് സ്ഥാപിച്ചത്. ഈ ബാറ്ററി നിര്‍മിക്കുന്നത് കനേഡിയന്‍ ടയര്‍ കമ്പനിയാണ്. ബാറ്ററിയുടെ ശേഷി തെളിയിക്കുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം.

ഐസില്‍ നിര്‍മിച്ച പിക്കപ് ട്രക്കിന്റെ ഭാരം അയ്യായിരം കിലോയോളം വരും.

2005 മോഡല്‍ ജിഎംസി സില്‍വറാഡോയുടെ ഫ്രെയിമിലാണ് ഐസ് വാഹനം നിര്‍മിച്ചത്. വാഹനത്തിന്റെ ബോഡി മുഴുവന്‍ അഴിച്ചുമാറ്റിയതിനു ശേഷം ഐസ് കട്ടകളെ താങ്ങാനുള്ള സ്റ്റീല്‍ ഫ്രെയിമുകള്‍ ഘടിപ്പിക്കുകയാണ് ചെയ്തത്. സൂറിച്ചിലെ ബ്രോണ്‍സോണ്‍ ഓട്ടോമോട്ടീവില്‍ നിന്നുള്ള തൊഴിലാളികളാണ് ഐസ് കാര്‍ നിര്‍മിതിയില്‍ പങ്കാളികളായത്.

കാറിനുള്ളില്‍ ചൂടുള്ള വായു കടന്നുചെല്ലാതിരിക്കാന്‍ ഫാനുകള്‍ ഘടിപ്പിച്ചിരുന്നു.
വീഡിയോ കാണാം
വീഡിയോ


Click it and Unblock the Notifications








