നമ്മുക്കൊന്ന് കേദാർനാഥ് പോയാലോ; ഇന്ത്യൻ റെയിവേ കൊണ്ട് പോകാൻ റെഡി

ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിൽ ഒരുപാട് തീർത്ഥാടന യാത്രകൾ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ രണ്ട് തീർത്ഥാടന കേന്ദ്രങ്ങളായ കേദാർനാഥിലേക്കും ബദരീനാഥിലേക്കും ഒരു യാത്ര സംഘടിപ്പിച്ചിരിക്കുകയാണ്. യാത്രയ്ക്ക് "ദോ ധാം എക്‌സ് കൊൽക്കത്ത" എന്നാണ് പേരിട്ടിരിക്കുന്നത്.

യാത്രയെ കുറിച്ചുളള ആവശ്യമായ എല്ലാ വിവരങ്ങളും IRCTC നൽകിയ വെബ്‌സൈറ്റിൽ ലഭ്യമാണ്. 7 പകലും 8 രാത്രിയും നീണ്ടുനിൽക്കുന്ന ടൂർ പാക്കേജാണ് ഇത്. ഒരാൾക്ക് വരുന്ന ആകെ ചെലവ് 69,100 രൂപയാണ്.തീർത്ഥാടകർക്കുളള ഹോട്ടൽ താമസം, ഫ്ലൈറ്റ് ടിക്കറ്റ് തുടങ്ങി ഭക്ഷണ പാനീയങ്ങൾ വരെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് അതോടൊപ്പം തന്നെ പ്രഭാതഭക്ഷണവും അത്താഴവും ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നാൽ യാത്രക്കാർ ഉച്ചഭക്ഷണത്തിന് മാത്രമുളള ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്.

നമ്മുക്കൊന്ന് കേദാർനാഥ് പോയാലോ; ഇന്ത്യൻ റെയിവേ കൊണ്ട് പോകാൻ റെഡി

യാത്ര തിരഞ്ഞെടുക്കുന്ന എല്ലാ യാത്രക്കാർക്കും അവരുടെ ലക്ഷ്യസ്ഥാനത്ത് താമസിക്കാൻ ഹോട്ടൽ സൗകര്യം ഒരുക്കുന്നതായിരിക്കും. ഇതോടൊപ്പം യാത്രാ ഇൻഷുറൻസ്, എസി ബസ്, യാത്ര, 7 ദിവസത്തെ പ്രഭാതഭക്ഷണവും, 8 രാത്രികളിലെ അത്താഴം എന്നിവയെല്ലാം പാക്കേജിന്റെ ഭാഗമായി ലഭിക്കുന്നതായിരിക്കും.

ഒരാൾക്ക് 69,100 രൂപയാണ് നിരക്ക്. രണ്ട് യാത്രക്കാർക്ക് ഒരുമിച്ച് യാത്ര ചെയ്യണമെങ്കിൽ ഒരാൾക്ക് 48,800 രൂപ മാത്രമാണ് പാക്കേജ് നിരക്ക്. മൂന്ന് പേർക്ക് ഒരുമിച്ച് യാത്ര ചെയ്യണമെങ്കിൽ 46,300 രൂപയായി കുറയും. IRCTC നൽകുന്ന വിവരങ്ങൾ അനുസരിച്ച്, IRCTC വെബ്സൈറ്റ് www.irctctourism.com സന്ദർശിച്ച് അല്ലെങ്കിൽ IRCTC ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, സോണൽ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ എന്നിവയിലൂടെ ടൂർ പാക്കേജ് ബുക്കിംഗ് ഓൺലൈനായി നടത്താൻ സാധിക്കും.

നമ്മുക്കൊന്ന് കേദാർനാഥ് പോയാലോ; ഇന്ത്യൻ റെയിവേ കൊണ്ട് പോകാൻ റെഡി

പുറപ്പെടുന്ന തീയതി 2023 ജൂൺ ഒന്നിനാണ്.യാത്രയിൽ ഉൾക്കൊള്ളാൻ കഴിയുന്ന മൊത്തം ഗ്രൂപ്പിന്റെ എണ്ണം എന്ന് പറയുന്നത് 24 പേർ ആണ്. അതിനാൽ, പരിമിതമായ സീറ്റുകളാണ് ഉളളത്. അത് കൊണ്ട് തന്നെ താൽപ്പര്യമുള്ള ആളുകൾ എത്രയും വേഗം അവരുടെ സീറ്റുകൾ ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത്. വിമാനത്തിൽ ഇത് വരെ കയറാൻ സാധിക്കാത്തവർക്കും തങ്ങളുടെ ഇഷ്ടപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങൾ സഞ്ചരിക്കാൻ ആഗ്രഹമുളളവർക്കും ഇതൊരു സുവർണ്ണാവസരമാണ്. അത് പാഴാക്കരുത്.

തീവണ്ടി യാത്രയെ എപ്പോഴും മനോഹരമാക്കുന്നത് വിൻഡോ സീറ്റിലെ യാത്രകളായിരിക്കാം. എന്നാൽ നാം ബുക്ക് ചെയ്യുമ്പോൾ നമുക്കിഷ്‌ടപ്പെട്ട സീറ്റുകൾ കിട്ടണമെന്നില്ല. യാത്ര ചെയ്യുമ്പോൾ പലർക്കും ലോവർ ബെർത്തിൽ സഞ്ചരിക്കാനുമാവും താത്പര്യം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോവർ ബെർത്തിന്റെ നിയമത്തിൽ റെയിൽവേ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ഭിന്നശേഷിക്കാരുടെ ട്രെയിൻ യാത്രകൾ കൂടുതൽ സൗകര്യപ്രദവും എളുപ്പവുമാക്കാനായി ലോവർ ബെർത്ത് സീറ്റുകൾ ഇത്തരക്കാർക്കായി മാറ്റിവെച്ചിരിക്കുകയാണ് റെയിൽവേ.

നമ്മുക്കൊന്ന് കേദാർനാഥ് പോയാലോ; ഇന്ത്യൻ റെയിവേ കൊണ്ട് പോകാൻ റെഡി

ലോവർ ബർത്ത് അല്ലെങ്കിൽ സൈഡ് ലോവർ ബെർത്ത് ആണ് മിക്ക ആളുകളുടെയും ഇഷ്ടപ്പെട്ട സീറ്റ്. എന്നാൽ ഉത്തരവനുസരിച്ച് ഇനി മുതൽ ട്രെയിനിന്റെ ലോവർ ബർത്ത് ഭിന്നശേഷി വിഭാഗക്കാർക്കായി നീക്കിവെക്കും. വികലാംഗർക്കും ശാരീരിക വൈകല്യമുള്ളവർക്കും ട്രെയിനിന്റെ ലോവർ ബർത്ത് റെയിൽവേ മാറ്റിവെച്ചിരിക്കുന്നത് ശരിക്കും സ്വീകാര്യമായ നടപടിയാണ്. അവരുടെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനാണ് ഇന്ത്യൻ റെയിൽവേ ഈ സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. എന്നാൽ എല്ലാത്തരം ട്രെയിനുകളിലും ഈ സംവരണം ലഭിക്കില്ലെന്നതും ശ്രദ്ധിക്കാം.

മുകളിലെ സീറ്റിൽ മുതിർന്ന പൗരൻമാർക്കോ, ഭിന്നശേഷിക്കാർക്കോ, ഗർഭിണിക്കോ ടിക്കറ്റ് ബുക്കിംഗ് നൽകിയാൽ ഓൺബോർഡ് ടിക്കറ്റ് പരിശോധനയിൽ ടിടി അവർക്ക് ലോവർ സീറ്റ് നൽകാനുള്ള വ്യവസ്ഥയുമുണ്ട്. ആയതിനാൽ ഇനി ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇക്കാര്യങ്ങളൊക്കെ മനസിൽ ഓർമിക്കണേ. യാത്രക്കാരുടെ തീവണ്ടി യാത്രകൾ കൂടുതൽ മികവുറ്റതാക്കാനുള്ള പരിശ്രമങ്ങൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) നടത്തിവരികയാണിപ്പോൾ.

More from DriveSpark

Article Published On: Sunday, May 7, 2023, 14:00 [IST]
English summary
Pilgrimage tour by indian railway kedarnath badrinath package
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X