പൈലറ്റാകാൻ സ്വപ്നമുണ്ടോ? യോഗ്യത മുതൽ ശമ്പളം വരെ വിശദമായി അറിഞ്ഞാലോ
ആകാശത്ത് പറന്ന് ലോകം ചുറ്റിക്കാണാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്ക് പൈലറ്റ് കരിയർ ഇന്ന് ഏറ്റവും ആകർഷകമായ തൊഴിൽമാർഗങ്ങളിൽ ഒന്നാണ്. ഉയർന്ന ശമ്പളം, ആഡംബര ജീവിതശൈലി, രാജ്യാന്തര യാത്രകൾ എന്നിവയൊക്കെയാണ് ഈ മേഖലയെ സ്വപ്ന ജോലിയാക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ ഇതിന് പിന്നിൽ കഠിനാധ്വാനവും സാമ്പത്തിക നിക്ഷേപവും ആവശ്യമാണ് എന്ന് കൂടി ഓർക്കണം. നിങ്ങൾ ഒരു പൈലറ്റാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പിന്നിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് ഈ ലേഖനത്തിൽ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പൈലറ്റാകാൻ പ്ലസ് ടു തലത്തിൽ ഫിസിക്സ്, മാത്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നിർബന്ധമാണ്.
അപേക്ഷകനു 17 വയസ്സ് പൂർത്തിയായിരിക്കണം. കൂടാതെ മികച്ച കാഴ്ചശക്തി, കേൾവിശക്തി, ശാരീരിക-മാനസിക ആരോഗ്യ പരിശോധനകൾ (Class 1 Medical) വിജയകരമായി പൂർത്തിയാക്കണം. പരിശീലനങ്ങളിലേക്ക് നോക്കിയാൽ DGCA (Directorate General of Civil Aviation) അംഗീകൃത ഫ്ലയിംഗ് സ്കൂളുകളിൽ നിന്നാണ് പരിശീലനം. അതിൽ തന്നെ പ്രധാന ഘട്ടങ്ങൾ Student Pilot License (SPL), Private Pilot License (PPL), Commercial Pilot License (CPL).

CPL ലഭിക്കുന്നതോടെ വാണിജ്യ വിമാനങ്ങൾ പറത്താൻ പൈലറ്റിന് അർഹത ലഭിക്കും. ഇന്ത്യൻ എയർഫോഴ്സ്/നേവി വഴിയുള്ള പൈലറ്റ് പരിശീലനം ഇതിൽനിന്ന് വ്യത്യസ്തമായ പ്രവേശന പരീക്ഷകളും പരിശീലന രീതികളുമാണ് പിന്തുടരുന്നത്. ഇന്ത്യയിൽ പൈലറ്റ് പരിശീലനം ചെലവേറിയതാണ്. 35 ലക്ഷം മുതൽ 55 ലക്ഷം വരെ ശരാശരി ചിലവ്. ഫ്ലൈയിംഗ് മണിക്കൂറുകൾ, സിമുലേറ്റർ പരിശീലനം, DGCA പരീക്ഷാ ഫീസ്,ലൈസൻസ് & മെഡിക്കൽ ചാർജുകൾ, വിദേശത്ത് പരിശീലനം എടുക്കുമ്പോൾ ചിലവ് ഇതിലും ഉയർന്നേക്കാം.
പൈലറ്റിന്റെ ശമ്പളം എയർലൈൻ, വിമാന തരം, പരിചയം എന്നിവയെ ആശ്രയിച്ചിരിക്കും. പുതിയ First Officer-ന് 1.5 ലക്ഷം - 3.5 ലക്ഷം മാസം ലഭിക്കുക. പരിചയസമ്പന്ന ക്യാപ്റ്റന് 6 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ മാസം ലഭിക്കും. അന്താരാഷ്ട്ര എയർലൈൻസിലേക്ക് വന്നാൽ 12 ലക്ഷം വരെ മാസം ലഭിക്കും.

ഇന്ത്യൻ വ്യോമയാന മേഖല അതിവേഗ വളർച്ചയിലാണ്. 2026-ഓടെ പുതിയ എയർലൈൻസുകളും വിമാനങ്ങളും സേവനത്തിൽ വരുന്നതിനാൽ, പൈലറ്റുകൾക്ക് വലിയ ഡിമാൻഡ് ആണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തരവും രാജ്യാന്തരവുമായ സർവീസുകളുടെ വർധനവ് തൊഴിൽസാധ്യത കൂട്ടുന്നു. എന്നാൽ സ്വപ്നതുല്യമായ ജീവിതം മാത്രമല്ല കേട്ടോ നിറയെ വെല്ലുവിളികളുമുണ്ട്.
ഉയർന്ന സാമ്പത്തിക നിക്ഷേപം,കടുത്ത പരിശീലനക്രമം,ആരോഗ്യ മാനദണ്ഡങ്ങളിൽ കർശനത,വലിയ ഉത്തരവാദിത്തവും മാനസിക സമ്മർദ്ദവും ഒക്കെ നേരിടേണ്ടി വരും. എന്നാൽ ആകാശത്തെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ തയ്യാറുള്ളവർക്ക് ഇത് മികച്ച കരിയറാണ്. പൈലറ്റാകുന്നത് ഒരു ജോലിയല്ല പകരം അതൊരും ജീവിതശൈലിയാണ് എന്ന് തന്നെ പറയാം. ശരിയായ മാർഗ്ഗനിർദ്ദേശവും ആസൂത്രണവും ഉണ്ടെങ്കിൽ, ഈ മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാം. താൽപ്പര്യമുള്ളവർ DGCA ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ തേടുക.
താല്പര്യമുള്ളവർ DGCA വെബ്സൈറ്റ് സന്ദർശിച്ച് മാർഗ്ഗനിർദ്ദേശം തേടാൻ സാധിക്കുന്നതാണ്. ഇന്ത്യയിൽ സ്ത്രീ പൈലറ്റുകളുടെ എണ്ണം വർഷംതോറും വർധിച്ചുവരികയാണ്. എയർലൈൻ കമ്പനികൾ ഇന്ന് ലിംഗഭേദമില്ലാതെ കഴിവിനാണ് പ്രാധാന്യം നൽകുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ തന്നെ സമാന ശമ്പളവും സ്ഥാനക്കയറ്റവും ലഭിക്കുന്നു. അന്താരാഷ്ട്ര തലത്തിലും ഇന്ത്യൻ വനിതാ പൈലറ്റുകൾ മികച്ച പ്രകടനം കാഴ്ചവെച്ച് ഈ മേഖലയിൽ പുതിയ മാതൃകകൾ സൃഷ്ടിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








