എയറിലാണ് പ്രൊപ്പോസൽ! വിമാനത്തിൽ വെച്ച് പൈലറ്റിന്റെ വക എയർഹോസ്റ്റസിന് ഒരു കിടിലൻ സർപ്രൈസ്

ആളുകൾ ഇന്ന് തങ്ങളുടെ ഇഷ്ടങ്ങൾ കൂടുതൽ തുറന്നു പറയാൻ ആഗ്രഹിക്കുന്നവരാണ്, അതിനാൽ തന്നെ ഇക്കാലത്ത് പരസ്യമായി ഒരു പ്രൊപ്പോസൽ എന്നത് നമ്മുടെ നാട്ടിലും സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. പ്രൊപ്പോസ് ചെയ്യാനും തങ്ങളുടെ വരുംകാല പങ്കാളിയെ ഇംപ്രച്ച് ചെയ്യാനും ഇന്ന് നിരവധി മാർഗങ്ങൾ പലരും സ്വീകരിക്കാറുണ്ട്.

വളരെ ഗംഭീരമായവ മുതൽ വളരെ സിമ്പിളായവ വരെ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ വളരെ വ്യത്യസ്തമായ ചില പ്രൊപ്പോസലുകൾ നമ്മുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്. അടുത്തിടെ, ഒരു പോളിഷ് പൈലറ്റ് തൻ്റെ കാമുകിയായ ഫ്ലൈറ്റ് അറ്റൻഡൻ്ററിനെ ആകാശത്തുവെച്ച് പ്രൊപ്പോസ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.

പോളണ്ടിന്റെ തലസ്ഥാനമായ വാർസോ മുതൽ ക്രാക്കോവ് വരെയുള്ള വിമാനത്തിൽ വെച്ചാണ് തന്നെ വിവാഹം കഴിക്കുമോ എന്ന് പൈലറ്റ് ഫ്ലൈറ്റ് അറ്റൻഡറായ യുവതിയോട് ചോദിച്ചത്, അവൾ സന്തോഷത്തോടെ അത് സ്വീകരിക്കുകയും ചെയ്തു. ക്യാപ്റ്റൻ കോൺറാഡ് ഹാങ്ക് പൂച്ചെണ്ടും പിടിച്ച് പൗളയെ പ്രൊപ്പോസ് ചെയ്യുന്നതിൻ്റെ വീഡിയോ ലോട്ട് പോളിഷ് എയർലൈൻസാണ് ഫേസ്ബുക്കിൽ പങ്കിട്ടത്.

വിമാനത്തിൽ തനിക്ക് വളരെ സ്പെഷ്യലായ ഒരു വ്യക്തി ഉണ്ടെന്ന് ഹാൻക് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. 1.5 വർഷം മുമ്പ് ഈ ജോലി ചെയ്യുന്നതിനിടയിലാണ് തൻ്റെ ജീവിതത്തെ ആകെ മാറ്റിമറിച്ച ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെ താൻ കണ്ടുമുട്ടിയത് എന്ന് പൈലറ്റ് വിശദീകരിച്ചു.

നീ എനിക്ക് ഏറ്റവും വിലപ്പെട്ടവളാണ്. നീയാണ് എൻ്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചത്. അതുകൊണ്ടാണ് എനിക്ക് നിന്നോട് ഒരു ഉപകാരം ചോദിക്കാനുള്ളത്, പ്രിയേ നീ എന്നെ വിവാഹം കഴിക്കുമോ? എന്ന് ചോദിച്ചു കൊണ്ട് വളെര റോമാന്റിക്കായി അദ്ദേഹം ഒരു ബൊക്കെയുമായി മുട്ട് കുത്തി പ്രൊപ്പോസ് ചെയ്യുന്ന രംഗം സിനിമയിലേക്കാൾ മനോഹരമായി തോന്നി.

വിമാനത്തിന്റെ ഇടനാഴിയിലൂടെ ഓടിയെത്തിയ ഹാങ്കിൻ്റെ സ്വന്തം പൗള അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആ പ്രൊപ്പോസലിന് യെസ് മൂളുകയും ചെയ്തു. എൻഗേജ്മെൻ്റ് ഓൺ ബോർഡ്! അവർ ആദ്യമായി കണ്ടുമുട്ടിയ നഗരമായ ക്രാക്കോവിലേക്കുള്ള യാത്രയ്ക്കിടെ ക്യാപ്റ്റൻ കോൺറാഡ് സ്റ്റീവാർഡസ് പൗളയോട് വിവാഹാഭ്യർത്ഥന നടത്തി എന്ന് ഏപ്രിൽ 22 -ന് എയർലൈൻ തങ്ങളുടെ ഫേസ്ബുക്ക് ഹാൻഡിലിൽ കുറിച്ചു.

ഇത് അല്പം അസാധാരണവും എന്നാൽ അങ്ങേയറ്റം ഹൃദയസ്പർശിയായ ഒരു സംഭവമായിരുന്നു എന്നാണ് യാത്രക്കാരുടെ പ്രതികരണം. ക്യാപ്റ്റൻ വളരെ പ്ലാനിംഗോടെയാണ് ഇക്കാര്യങ്ങൾ അത്രയും സജ്ജീകരിച്ചത്. കൂടാതെ, പ്രതിശ്രുതവധുവിന്റെ കുടുംബവും ക്യാപ്റ്റൻ ക്ഷണിച്ചത് അനുസരിച്ച് വിമാനത്തിൽ ഉണ്ടായിരുന്നു. പൗളയ്ക്ക് എൻഗേജ്മെന്റ് റിംഗ് ലഭിക്കുന്നത് അവർ സന്തോഷത്തോടെ നോക്കിനിന്നു.

ഇന്ന് ആകാശത്ത് കല്യാണവും അതിന്റെ സൽകാരങ്ങളും മറ്റ് പാർട്ടികളും നടക്കുന്നത് അത്ര വിചിത്രമായ കാര്യങ്ങൾ ഒന്നുമല്ല. ആവശ്യത്തിന് പണം കൈയ്യിലുണ്ട് എങ്കിൽ ഇവയെല്ലാം പുഷ്പം പോലെ സാധ്യം. എന്നാൽ ഫ്ലൈറ്റ് അറ്റൻഡറായ പ്രിയതമയെ ക്യാപ്റ്റൻ വിമാനത്തിൽ യാത്രയ്ക്ക് ഇടയിൽ പ്രൊപ്പോസ് ചെയ്യുന്നത് ഒരു കൗതുകരമായ സംഭവം തന്നെയാണ്.

സമുദ്ര നിരപ്പിൽ നിന്ന് ആയിരക്കണക്കിന് മീറ്ററുകൾക്ക് മുകളിൽ ഇങ്ങനെ ഒരു പ്രൊപ്പോസൽ എന്നതും വളരെ ഇന്ററസ്റ്റിംഗാണ്. ഇനി നിങ്ങൾക്ക് ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്നത് കമന്റ്സിലൂടെ ഞങ്ങളെ അറിയിക്കുക, അതോടൊപ്പം നിങ്ങളുടെ അറിവിൽ ഇത്തരം രസകരമായ സംഭവങ്ങൾ ഉണ്ട് എങ്കിൽ അതും ഞങ്ങളുമായി ഷെയർ ചെയ്യുക.

More from DriveSpark

Article Published On: Friday, April 26, 2024, 8:30 [IST]
English summary
Pilot proposes flight attendant in the skies video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X