ബലാല്‍സംഗം ചെയ്യാത്ത ഓട്ടോറിക്ഷ!
സ്ത്രീകള്‍ക്കെതിരെ ബലാല്‍സംഗം ഉള്‍പെടെയുള്ള അതിക്രമങ്ങള്‍ നടക്കുന്നത് സുരക്ഷിതമായ ഓട്ടോറിക്ഷകള്‍ ഇല്ലാത്തതുകൊണ്ടാണെന്ന കാര്യത്തില്‍ ആര്‍ക്കും സന്ദേഹം ഉണ്ടാകാനിടയില്ല. പൊലീസ് സംവിധാനം പരാജയപ്പെടുന്നതോ, ശരിയായ ഭരണം നടക്കാത്തതോ, സ്ത്രീകളുടെ സ്വാതന്ത്ര്യം സംബന്ധിച്ച് ഭരണകൂടത്തിന് ശരിയായ നിലപാടില്ലാത്തതോ ഒന്നുമല്ല ബലാല്‍സംഗങ്ങള്‍ വര്‍ധിക്കാനുള്ള കാരണം. പെണ്‍കുട്ടികള്‍ പിറക്കുന്ന അന്നുമുതല്‍ ശരിയായി വസ്ത്രധാരണം ചെയ്തു വേണം പുറത്തിറക്കുവാന്‍. ഝാര്‍ഘണ്ഡിലാണെങ്കില്‍ പെണ്ണുങ്ങള്‍ക്കായി നിരത്തിലിറക്കുന്ന പിങ്ക് ഓട്ടോറിക്ഷയില്‍ തന്നെ വേണം സഞ്ചരിക്കാന്‍. ഇതൊന്നും പാലിക്കാതെ ബലാല്‍ക്കരിക്കപ്പെട്ടേയ് എന്ന് വിളിച്ചുകൂവിയിട്ട് കാര്യമൊന്നുമില്ല.
"പിങ്ക് ലൈന്‍ ഓട്ടോറിക്ഷ"കള്‍ എന്ന പേരിലാണ് സ്ത്രീകള്‍ക്കായി പ്രത്യേക ഓട്ടോ സംവിധാനം റാഞ്ചിയിലെ ട്രാഫിക് പൊലീസ് കൊണ്ടുവന്നിരിക്കുന്നത്. ഈ വാഹനത്തില്‍ ബലാല്‍ക്കാരം ചെയ്യുന്നതിനെതിരായി നിവധി സംവിധാനങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്.

ബലാല്‍സംഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളവര്‍ക്കായി 200 പ്രത്യേക ഓട്ടോറിക്ഷകളാണ് റാഞ്ചിയില്‍ ഓടുക. ഇത്തരം ഓട്ടോറിക്ഷകളില്‍ സ്ത്രീകളാണ് ഡ്രൈവര്‍മാരായി ഉണ്ടാവുക. ഇത്രയും ഡ്രൈവര്‍മാരെ പക്ഷെ, ട്രാഫിക് പൊലീസിന് ലഭിച്ചിട്ടില്ല എന്നാണറിയുന്നത്.
ജിപിഎസ് സംവിധാനം ഈ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ആരെങ്കിലും ബലാല്‍സംഗം ചെയ്യാനെത്തിയാല്‍ ഉടന്‍ ഓട്ടോയിലുള്ള ഒരു ബട്ടന്‍ പിടിച്ചമര്‍ത്തിയാല്‍ മതി. അത് വലിയ ഒരു ശബ്ദമുണ്ടാക്കിക്കോളും.
ഇന്ത്യയില്‍ മറ്റ് പല നഗരങ്ങളിലും ഇത്തരം പിങ്ക് വാഹനങ്ങള്‍ ഓടുന്നുണ്ട്. ബങ്കളുരുവില്‍ ഓടുന്ന പിങ്ക് ബസ് സര്‍വീസ് ഇതിനൊരു ഉദാഹരണമാണ്. ഈ വാഹനം ലോഞ്ച് ചെയ്ത് രണ്ടാമത്തെ ദിവസം മുതല്‍ ആണുങ്ങളും ഈ പിങ്ക് വണ്ടി തെരഞ്ഞ് പിടിച്ച് കയറാന്‍ തുടങ്ങി. സംഗതി പരാജയമായി എന്നാണറിവ്.


Click it and Unblock the Notifications








