അബ്ദുറബ്ബ് വാങ്ങിയത് ഏത് ഫോക്‌സ്‌വാഗണ്‍ കാര്‍?

പികെ അബ്ദുറബ്ബ് സ്വന്തം ഔദ്യോഗിക വസതിയുടെ പേര് മാറ്റിയതോടെയാണ് നടപ്പ് ചാണ്ടി മന്ത്രിസഭ ഗൗരവപ്പെട്ട വിവാദങ്ങളിലേക്ക് കടക്കുന്നത്. ഔദ്യോഗികവസതിയുടെ ഗംഗ എന്ന പേര് ദൈവീകമാണെന്ന് ഹിന്ദുത്വവാദികള്‍ അവകാശപ്പെടുകയുണ്ടായി. എന്നാല്‍ അങ്ങനെയൊരു പിണ്ണാക്കും ഇല്ലായെന്നും എല്ലാ പേരുകളും ദൈവീകമാണെന്നും അബുദുറബ്ബ് വാദിച്ചു. സംഭവത്തില്‍ കുപിതരായ ഹിന്ദുത്വവാദികള്‍ പിന്നീട് അദ്ദേഹത്തെക്കൊണ്ട് നിലവിളക്ക് കത്തിക്കാന്‍ പഠിച്ചപണിയെല്ലാം പയറ്റുകയുണ്ടായി. അബ്ദുറബ്ബ് ഒരു മണ്ണെണ്ണവിളക്കുപോലും കത്തിക്കുകയുണ്ടായില്ല!

ഇതിനെല്ലാം ശേഷം പുതിയ വിവാദങ്ങളൊന്നും തന്നെ തേടിവരാത്തതില്‍ വിഷണ്ണനായിത്തീര്‍ന്ന അബ്ദുറബ്ബ് ഒരു കാര്‍ വാങ്ങിക്കാന്‍ തീരുമാനിച്ചു. തന്റെ പുതിയ നീക്കം പുതുക്കമുള്ള ഒരു വിവാദം കൊണ്ടുവരുമെന്ന് അത്രമേല്‍ അബ്ദുറപ്പായിരുന്നു അദ്ദേഹത്തിന്.

വാര്‍ത്തകള്‍ പറയുന്നതു പ്രകാരം അബ്ദുറബ്ബ് വാങ്ങിയ പുതിയ ഫോക്‌സ്‌വാഗണ്‍ കാറിന് 33 ലക്ഷത്തിന്റെ പരിസരത്ത് വിലയുണ്ട്. ഇതിനെ ഓണ്‍റോഡ് വിലയായി പരിഗണിക്കുകയാണെങ്കില്‍ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് സെഡാന്‍ കാറായിരിക്കും അബ്ദുറബ്ബ് വാങ്ങിയതെന്ന് ഊഹിക്കാം. ലഭ്യമായ റിപ്പോര്‍ട്ടുകളെ ആധാരമാക്കി ഒരു ഊഹം നടത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത് എന്നോര്‍മിപ്പിക്കട്ടെ. കൂടുതല്‍ വിശദാംശങ്ങളും ചിത്രങ്ങളും താഴെ.

അബ്ദുറബ്ബിന്റെ പസ്സാറ്റ്

അബ്ദുറബ്ബിന്റെ പസ്സാറ്റ്

മൂന്നു വേരിയന്റുകളിലാണ് പികെ അബ്ദുറബ്ബ് വാങ്ങിയ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് വിപണിയില്‍ ലഭിക്കുന്നത്.

അബ്ദുറബ്ബിന്റെ പസ്സാറ്റ്

ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് ട്രെന്‍ഡ്‌ലൈന്‍ മാന്വല്‍, പസ്സാറ്റ് കംഫര്‍ട്‌ലൈന്‍ ഓട്ടോമാറ്റിക്, പസ്സാറ്റ് ഹൈലൈന്‍ ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് വാഹനത്തിനുള്ളത്. ഇവയില്‍ ബേസ് വേരിയന്റായ ട്രെന്‍ഡ്‌ലൈന്‍ മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചാണ് വരുന്നത്. അബ്ദുറബ്ബിന്റെ വാഹനം ഓട്ടോമാറ്റിക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിലനിലവാരം കൂടി വെച്ചുനോക്കുമ്പോള്‍ റബ്ബിന്റെ പക്കലുള്ളത് പസ്സാറ്റിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പായ ഹൈലൈന്‍ ഡിഎസ്ജി ആയിരിക്കാനാണ് സാധ്യത.

അബ്ദുറബ്ബിന്റെ പസ്സാറ്റ്

തിര്വന്തോരം എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 22.45 ലക്ഷത്തിലാണ് പസ്സാറ്റിന് വില തുടങ്ങുന്നത്. മധ്യനിരയിലുള്ള കംഫര്‍ട്‌ലൈന്‍ വേരിയന്റിന് 25,36,632 രൂപ എക്‌സ്‌ഷോറൂം വില വരും. ഏറ്റവുമുയര്‍ന്ന അബ്ദുറബ്ബ് വേരിയന്റിന് എക്‌സ്‌ഷോറൂം വില 27,35,440 രൂപയാണ്.

അബ്ദുറബ്ബ് വേരിയന്റ്

അബ്ദുറബ്ബ് വേരിയന്റ്

അബ്ദുറബ്ബ് വേരിയന്റ് എന്നൂഹിക്കപ്പെടുന്ന പസ്സാറ്റ് 27,35,440 രൂപ എക്‌സ്‌ഷോറൂം നിരക്കിലാണ് തിര്വന്തോരത്ത് ലഭിക്കുക എന്നു പറഞ്ഞല്ലോ. ഈ തുകയോടൊപ്പം ആര്‍ടിഓ അടങ്കലും ഇന്‍ഷൂറന്‍സുമെല്ലാം ചേരുമ്പോള്‍ മൊത്തം 32,58,181 രൂപയായി പരിണമിക്കും. കാറിന് ചെലവാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്ന 33 ലക്ഷം രൂപയോട് ഏറ്റവും സാമ്യം കാണിക്കുന്നത് ഈ തുകയാണ്. ആയതിനാല്‍ പസ്സാറ്റ് തന്നെയായിരിക്കും വാഹനമെന്ന് നമുക്കങ്ങൂഹിക്കാം. ഇത് ശരിയല്ല എന്ന് അബ്ദുറബ്ബ് പറയുമ്പോള്‍ നമുക്ക് വേണ്ട മാറ്റങ്ങളെല്ലാം വരുത്താവുന്നതാണ്.

അബ്ദുറബ്ബിന്റെ പസ്സാറ്റ്

പസ്സാറ്റിന്റെ എല്ലാ വേരിയന്റുകളിലും 1968 സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. 4200 ആര്‍പിഎമ്മില്‍ 168 കുതിരകളുടെ കരുത്ത് പകരുന്നു ഈ എന്‍ജിന്‍. 1750 ആര്‍പിഎമ്മില്‍ 350 എന്‍എം ചക്രവീര്യവും വാഹനം പകരും.

അബ്ദുറബ്ബിന്റെ പസ്സാറ്റ്

എആര്‍എഐ നല്‍കുന്ന കണക്കുകള്‍ പ്രകാരം ലിറ്ററിന് 18.78 കിലോമീറ്ററാണ് ഓട്ടോമാറ്റിക് പസ്സാറ്റ് നല്‍കുന്ന മൈലേജ്.

ഭാരം

ഭാരം

അബ്ദുറബ്ബിന്റെ ഭാരം താങ്ങുവാന്‍ പസ്സാറ്റിനാകുമോ എന്നതാണ് ഇനിയത്തെ ചോദ്യം. 1555 കിലോഗ്രാമാണ് വാഹനത്തിന്റെ കെര്‍ബ് വെയ്റ്റ്. താങ്ങില്ലേ റബ്ബിനെ?

അബ്ദുറബ്ബിന്റെ പസ്സാറ്റ്

ഇതൊരു ആഡംബര കാര്‍ തന്നെയാണെന്നതില്‍ സന്ദേഹിക്കേണ്ടതില്ല. ഒരു മന്ത്രിക്ക് ഇത്തരമൊരു കാര്‍ വേണോയെന്നാണ് ചോദ്യമെങ്കില്‍ അത് നിങ്ങളാണ് പറയേണ്ടത്.

More from DriveSpark

Article Published On: Monday, March 3, 2014, 15:39 [IST]
English summary
Kerala education minister PK Abdurabb has bought a brand new Volkswagen Passat sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X