ബാഗ് പായ്ക്ക് ചെയ്തോ, ഒരു ട്രിപ്പടിക്കാം; മൺസൂണിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

മഴക്കാലം എല്ലാവർക്കും പ്രിയപ്പെട്ട ഒരു കാലാവസ്ഥയാണ്. പക്ഷേ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട ഒരു സമയവും കൂടിയാണ് അത്. എന്നാലും മഴക്കാലത്ത് ഒരു റൈഡ് പോകാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. യാത്രകളെ ഇഷ്ടമില്ലാത്ത ആരാണുളളത്. ഇനി അങ്ങോട്ട് മൺസൂൺ കാലം തുടങ്ങുകയാണ്. കേരളത്തിൽ മഴ പെയ്ത് തുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് മഴക്കാലത്ത് തീർച്ചയായും പോയിരിക്കേണ്ട കുറച്ച് സ്ഥലങ്ങൾ ഒന്ന് പരിചയപ്പെടാം. മഴക്കാലത്ത് യാത്ര ചെയ്യുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം.

ഇന്ത്യയുടെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് കൂർഗ്. നമ്മൾ മഴ ആസ്വദിച്ചിട്ടുളളവരാണ്, നനയുന്നവരാണ് പക്ഷേ അതിൽ നിന്ന് എല്ലാ വ്യത്യസ്തമാണ് പശ്ചിമഘട്ടത്തിലെ മഴ. തോരാത്ത മഴ എന്നത് അനുഭവിക്കണമെങ്കിൽ ഇവിടെ വരണം. ബംഗ്ലൂരുവിൽ നിന്ന് കൂർഗിലേക്കുളള യാത്രയിൽ കണ്ണിന് കുളിർമയേകുന്ന ഒരുപാട് കാഴ്ച്ചകൾ നിങ്ങൾക്ക് കാണാൻ സാധിക്കും. 268 കിലോമീറ്റർ ഉണ്ട് ബംഗ്ലൂരുവിൽ നിന്ന് കൂർഗിലേക്ക്. ഏകദേശം അഞ്ച് മണിക്കൂറെടുക്കും അവിടെയത്താൻ.

ബാഗ് പായ്ക്ക് ചെയ്തോ, ഒരു ട്രിപ്പടിക്കാം; മൺസൂണിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

അടുത്ത സ്ഥലം എന്ന് പറയുന്നത് ബംഗ്ലൂരുവിൽ നിന്ന് ഊട്ടിയിലേക്കാണ്.അൽപ്പം സാഹസികതയും കുറച്ച് ഹരിതാഭയും പച്ചപ്പും ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഇതൊരു ശരിയായ ഡെസ്റ്റിനേഷനായിരിക്കും. അത് മാത്രമല്ല അങ്ങോട്ടേക്കുളള റോഡും കാഴ്ച്ചകളും എല്ലാം ആരുടേയും മനസ്സിനെ തണുപ്പിക്കും. കാരണം ബന്ദിപ്പൂർ വനത്തിലൂടെ നിങ്ങൾ ഹിൽസ്റ്റേഷനിലേക്ക് എത്തുമ്പോൾ വല്ലാത്തൊരു അനുഭവമായിരിക്കും നിങ്ങൾക്ക് ലഭിക്കുക എന്ന കാര്യം ഉറപ്പാണ്. 209 കിലോമീറ്റർ ആറ് മണിക്കൂർ കൊണ്ട് എത്താൻ സാധിക്കും.

ഇനി പറയാൻ പോകുന്ന സ്ഥലം എന്ന് പറയുന്നത് ഏതൊരു ബൈക്ക് പ്രേമിയുടേയും ഇഷ്ട ഡെസ്റ്റിനേഷനാണ്. അതാണ് ലഡാക്കിൽ നിന്ന് ലേയിലേക്കുളള റോഡ് യാത്ര. ഓഫ്റോഡിങ്ങും സാഹസികതയും ഇഷ്ടപ്പെടുന്ന എല്ലാവരും പോകുന്ന ഡെസ്റ്റിനേഷനാണ് ഇത്. ടാർ റോഡ് കുറച്ച് ഭാഗമേ കാണു. അതിന് ശേഷം മുഴുവൻ മണ്ണും കല്ലും നിറഞ്ഞ വഴികളാണ്. മഴക്കാലത്ത് ഈ സ്ഥലത്തേക്ക് പോകുന്നത് സൂക്ഷിച്ച് വേണം. കാരണം റോഡ് ചിലപ്പോൾ ഇടിഞ്ഞു പോകാൻ സാധ്യതയുണ്ട്. 479 കിലോമീറ്റർ സഞ്ചരിക്കാൻ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണം.

ബാഗ് പായ്ക്ക് ചെയ്തോ, ഒരു ട്രിപ്പടിക്കാം; മൺസൂണിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

കമ്പം- തേനി റൂട്ടിൽ ഒട്ടുമിക്ക ആളുകളും പോയിട്ടുണ്ടാവണം. തേനിയിൽ നിന്ന് മേഘമലയിലേക്കുളള റോഡ് മഴക്കാലത്ത് പോകാൻ പറ്റിയ ഒരു ഡെസ്റ്റിനേഷനാണ്. റിസർവ് ഫോറസ്റ്റിൽ കൂടെ യാത്ര ചെയ്ത് സമുദ്രനിരപ്പിൽ നിന്നും നാലായിരം മീറ്റർ ഉയരത്തിലേക്ക് എത്തുമ്പോൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത് അങ്ങ് കണ്ണെത്താദുരത്തുളള മലകളും മേഘങ്ങളുമാണ്. തേനിയിൽ നിന്ന് 47 കിലോമീറ്റർ ദുരമാണ് മേഘമലയ്ക്കുളളത്, രണ്ട് മണിക്കൂർ കൊണ്ട് എത്തിചേരാൻ സാധിക്കും.

നോർത്ത് ഈസ്റ്റിൽ അതിമനോഹരമായ റോഡ് യാത്രകൾക്കായി ചില സ്ഥലങ്ങളുണ്ട്, ഡാർജിലിംഗിൽ നിന്ന് പെല്ലിങ്ങിലേക്കുള്ള റൂട്ട് അതിൽ മികച്ച ഒന്നാണ്, പ്രത്യേകിച്ച് മഴക്കാലത്ത്. മലയോര മേഖലയിലൂടെ പോകുന്ന ഈ റോഡിലൂടെ പെല്ലിങ്ങിലേക്ക് പോകുമ്പോൾ അൽപ്പം വെല്ലുവിളികളൊക്കെ നേരിടും. പക്ഷേ എന്നാൽ മനോഹരമായ താഴ്‌വരകൾ, മേഘങ്ങൾ വാരിപ്പുണർന്ന് നിൽക്കുന്ന പർവതങ്ങൾ, പുൽമേടുകൾ, എല്ലാ കാണാൻ സാധിക്കും. 110 കിലോമീറ്റർ 4 മുതൽ അഞ്ച് മണിക്കൂർ കൊണ്ട് താണ്ടാൻ സാധിക്കും.

ബാഗ് പായ്ക്ക് ചെയ്തോ, ഒരു ട്രിപ്പടിക്കാം; മൺസൂണിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

1000 മീറ്റർ ഉയരത്തിൽ സഹ്യാദ്രി മലനിരകളിൽ ഉൾപ്പെടുന്ന ഒരു ഹിൽ സ്റ്റേഷനായ സപുതാരാ, പൂനെയിൽ നിന്ന് യാത്ര ചെയ്യുന്ന ഏതൊരു ബൈക്ക് റൈഡറിൻ്റേയും പ്രിയപ്പെട്ട റൂട്ടിലൊന്നാണ് ഇത്. ഗുജറാത്തിലെ അവിസ്മരണീയ വെള്ളച്ചാട്ടങ്ങളുടെയും മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെയും ആസ്ഥാനമാണ് ഇത്. 441 കിലോമീറ്റർ നീണ്ട് കിടക്കുന്ന റൂട്ട് താണ്ടാൻ 9 മണിക്കൂർ വേണം.

More from DriveSpark

Article Published On: Thursday, June 8, 2023, 19:54 [IST]
English summary
Places for road trips during monsoon season
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X