യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

ഇന്ത്യന്‍ വിപണിയിലെ ജനപ്രീയ ബ്രാന്‍ഡ് ഏതെന്ന് ചോദിച്ചാല്‍ ഭൂരിപക്ഷം ആളുകളും പറയുക മാരുതി സുസുക്കി എന്ന പേരാകും. അത് ഏറെക്കുറെ സത്യവുമാണ്. ഇന്ന് രാജ്യത്തെ മികച്ച നിര്‍മാതാക്കളില്‍ ഒരളാണ് മാരുതി സുസുക്കി.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

ബ്രാന്‍ഡിനെ ജനപ്രീയമാക്കുന്ന നിരവധി ഘടകങ്ങളുമുണ്ട്. ഇന്ന് യൂസ്ഡ് കാര്‍ വിപണി രാജ്യത്ത് അതിവേഗം വളരുകയാണ്. മാരുതി ജനപ്രീയ ബ്രാന്‍ഡ് ആയതുകൊണ്ടും, മികച്ച സര്‍വീസ് നല്‍കുന്നതുകൊണ്ടും യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് അതിന്റേതായ മേല്‍കൈ ഉണ്ടെന്ന് വേണം പറയാന്‍.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

നിങ്ങളുടെ പോക്കറ്റില്‍ നിന്ന് കൂടുതല്‍ പണം ചെലവഴിക്കാതെ തന്നെ നിങ്ങള്‍ക്ക് യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും സ്വന്തമാക്കാവുന്ന മാരുതി സുസുക്കിയുടെ ഏതാനും മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

സെന്‍ എസ്റ്റിലോ

നിങ്ങള്‍ ആദ്യമായി കാര്‍ വാങ്ങുന്നയാളാണെങ്കില്‍, സെന്‍ എസ്റ്റിലോ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാനാകും. കാരണം എസ്റ്റിലോയുടെ ആദ്യകാല മോഡലുകള്‍ യൂസ്ഡ് കാര്‍ വിപണിയില്‍ ഒരു ലക്ഷം രൂപയില്‍ താഴെ ലഭ്യമാണ്. ഈ മോഡല്‍ വിപണിയിലെ മികച്ച ഫാമിലി കാറുകളില്‍ ഒന്നുകൂടിയാണ്.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

ഗ്രാന്‍ഡ് വിറ്റാര

യൂസ്ഡ് കാര്‍ വിപണിയില്‍ മാരുതി സുസുക്കിയില്‍ നിന്നും തെരഞ്ഞെടുക്കാന്‍ പറ്റിയ മറ്റൊരു മികച്ച മോഡലാണ് ഗ്രാന്‍ഡ് വിറ്റാര. അക്കാലത്തെ മികച്ച എസ്‌യുവികളിലൊന്ന്.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

നിങ്ങള്‍ ഒരു എസ്‌യുവി പ്രേമിയാണെങ്കില്‍, വിറ്റാര നിങ്ങള്‍ക്ക് തീര്‍ച്ചയായും തെരഞ്ഞെടുക്കാനാകും. സുസുക്കിയുടെ വിറ്റാരയ്ക്ക് ഒരു ആമുഖം ആവശ്യമില്ല, പക്ഷേ അറ്റകുറ്റപ്പണി അല്‍പ്പം ചെലവേറിയതായിരിക്കുമെന്ന് മാത്രം.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

ജിപ്സി

ഇന്ന് യൂസ്ഡ് കാര്‍ വിപണിയില്‍ വന്‍ ഡിമാന്‍ഡാണ് ജിപ്സി മോഡലിനുള്ളത്. ഇതിന് ഒരു ആമുഖവും ആവശ്യമില്ല. ഓഫ്‌റോഡ് പ്രമികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന് യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച വാഹനമാണ് ജിപ്‌സി.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

എ-സ്റ്റാര്‍

ഹാച്ച്ബാക്കുകള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ മാരുതിയുടെ കഴിവ് ഒന്നും വേറെ തന്നെയാണ്. പഴയകാലത്തെ അത്തരം ഒരു കാറായിരുന്നു എ-സ്റ്റാര്‍. യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും നിങ്ങള്‍ ഒരു ഹാച്ച് വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എ-സ്റ്റാര്‍ തീര്‍ച്ചയായും തെരഞ്ഞെടുക്കാന്‍ സാധിക്കും.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

ഇതിന് പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ട്. ആദ്യത്തേതും പ്രധാനവുമായത്, അത് അതിന്റെ സമയത്ത് നന്നായി വിറ്റില്ല എന്നതാണ്, അതിനാല്‍ ഇപ്പോള്‍ നല്ല വിലയില്‍ ഇത് ലഭ്യമാകുമെന്നാണ് പറയുന്നത്.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

മാരുതി സ്റ്റിംഗ്രേ

നിങ്ങള്‍ ഒരു വാഗണ്‍ആര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇത് ഒരു ഓപ്ഷനായി കണക്കാക്കാം, കാരണം ഇത് ഉള്ളില്‍ വാഗണ്‍ആറിന് സമാനമാണ്, പക്ഷേ നിങ്ങള്‍ക്ക് പ്രൊജക്ടര്‍ ഹെഡാലാമ്പുകള്‍ ലഭിക്കും. കാഴ്ചയിലും മികച്ചതാണ്. മാത്രമല്ല ഈ കാറിനുള്ളില്‍ സിഎന്‍ജി ഘടിപ്പിക്കാനും ഇന്ധനച്ചെലവിനെക്കുറിച്ച് ആശങ്കകള്‍ ഒഴിവാക്കാനും സാധിക്കും.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

റിറ്റ്‌സ്

യൂസ്ഡ് കാര്‍ വിപണിയിലെ മിന്നുംതാരമാണ് റിറ്റ്‌സ്. ഇത് പെട്രോളിലും ഡീസലിലും ലഭ്യമാണ്, നിങ്ങള്‍ ഒരു നല്ല ബജറ്റ് ഹാച്ച്ബാക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, റിറ്റ്‌സ് മികച്ചൊരു ഓപ്ഷനാണെന്ന് വേണം പറയാന്‍.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

ഹാച്ച്ബാക്ക് ഇപ്പോള്‍ നിര്‍ത്തലാക്കിയിട്ടുണ്ടെങ്കിലും, യൂസ്ഡ് കാര്‍ വിപണിയില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും വാങ്ങാന്‍ കഴിയും, മാത്രമല്ല ഇതിന്റെ പാര്‍ട്‌സുകള്‍ ധാരാളമായി ഇപ്പോഴും വിപണിയില്‍ ലഭ്യമാണ്.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

ബലേനോ RS

ബലേനോ ഇപ്പോള്‍ വിപണിയില്‍ തീര്‍ച്ചയായും ലഭ്യമാണ്. പക്ഷേ ഇടക്കാലത്ത് കമ്പനി ഇതിന്റെ പെര്‍ഫോമെന്‍സ് പതിപ്പായി ബലേനോ RS എന്നൊരു മോഡലിനെ അവതരിപ്പിച്ചിരുന്നു. യൂവാക്കളെ ലക്ഷ്യമിട്ടായിരുന്നു വാഹനം വിപണിയില്‍ എത്തിയിരുന്നത്.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

ലുക്കിലും, ഫീച്ചറിലും മിടുക്കനായി ഇത്. പക്ഷേ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതെ പോയതോടെ വാഹനത്തെ കമ്പനി വിപണിയില്‍ നിന്നും പിന്‍വിലിക്കുകയായിരുന്നു. യൂസ്ഡ് കാര്‍ വിപണിയില്‍ ഇന്ന് ഈ മോഡല്‍ ജനപ്രീയമാണ്.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

സെലെറിയോ (ഡീസല്‍)

മാരുതി സുസുക്കി സെലെറിയോയുടെ ഒരു ഡീസല്‍ വേരിയന്റും നേരത്തെ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു. ഡീസല്‍ എഞ്ചിനുകളെ മാരുതി കൈവിട്ടതോടെ സെലെറിയോയുടെ ഡീസല്‍ പതിപ്പും വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

എന്നാല്‍ പെട്രോള്‍ പതിപ്പ് ഇപ്പോഴും വിപണിയില്‍ ലഭ്യമാണ്. സെലെറിയോ ഡീസല്‍ കാര്‍ ഇന്ന് യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മറ്റൊരു മികച്ച മോഡലാണ്.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

എസ്-ക്രോസ്

സെലെറിയോ പോലെ തന്നെ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിച്ചപ്പോ മാരുതി കൈവിട്ട മറ്റൊരു മോഡലാണ് എസ്-ക്രോസ് ഡീസല്‍. മികച്ച ക്യാബിനും ഇന്റീരിയറും വാഗ്ദാനം ചെയ്യുന്ന മോഡലാണ് ഇത്.

യൂസ്ഡ് കാര്‍ വിപണിയിലും മാരുതിക്ക് ആവശ്യക്കാര്‍ ഏറെ; തെരഞ്ഞുടുക്കാവുന്ന മോഡലുകള്‍ ഇതൊക്കെ

എസ്-ക്രോസിന്റെ പെട്രോള്‍ പതിപ്പ് ഇന്നും വിപണിയില്‍ ലഭ്യമാണ്. എന്നിരുന്നാലും വാഹനത്തിന്റെ ഡീസല്‍ വേരിയന്റ് തെരഞ്ഞുക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മറ്റൊരു മികച്ച ഓപ്ഷനാകും എസ്-ക്രോസ്.

Most Read Articles

Malayalam
English summary
Planning To Buy A Second Hand Car, Find Here Some Best Used Cars From Maruti Suzuki. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X