EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

ഇന്ന് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഒരു ചൂടേറിയ ചര്‍ച്ചാവിഷയമാണ്. ഇന്ധന വിലവര്‍ധനവും ഇവികളുടെ മറ്റ് സവിശേഷതകളും പരിഗണിക്കുമ്പോള്‍ കൂടുതല്‍ പേര്‍ ഇവികള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവയുടെ വില്‍പ്പന പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കൊപ്പം എത്താന്‍ കുറച്ച് കാലം പിടിക്കും.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

ഇവികളോട് പലര്‍ക്കും താല്‍പര്യമുണ്ടെങ്കിലും വാങ്ങാന്‍ ചെറിയൊരു വിമുഖത കാണിക്കുന്നുണ്ട്. ആ മടിയുടെ ഒരു വലിയ കാരണം ഇവികളുടെ പരിമിതമായ റേഞ്ചാണ്. അതിനാല്‍ തന്നെ നഗര പരിധിയില്‍ അവയുടെ ഉപയോഗം പരിമിതപ്പെടുന്നു. ദീര്‍ഘദൂര യാത്രകള്‍ക്കുള്ള ഓപ്ഷനായി ഇന്നും ആളുകള്‍ ഇവി തെരഞ്ഞെടുക്കുന്നില്ല.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

എന്നാല്‍ കൃത്യമായ ആസൂത്രണത്തോട് കൂടി ഇവിയില്‍ ദീര്‍ഘദൂര യാത്രക്കൊരുങ്ങിയാല്‍ ഇത് എളുപ്പവും ആയാസരഹിതവും ചെലവും കുറക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. എല്ലാവര്‍ക്കുമുണ്ടാകുന്ന പ്രധാന ആശങ്ക വഴിയില്‍ എങ്ങനെ കാര്‍ ചാര്‍ജ് ചെയ്യും എന്നതാകും. നിങ്ങളുടെ EV സുഖകരമായി ചാര്‍ജ്ജ് ചെയ്യാനും ഇന്ത്യയിലെ ഒരു റോഡ് ട്രിപ്പില്‍ റേഞ്ചിനെ കുറിച്ചുള്ള ഉത്കണ്ഠ ഒഴിവാക്കാനുമായി ഒരുപിടി കാര്യങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

കൃത്യമായ റൂട്ട് ആസൂത്രണം

നമ്മള്‍ ഏത് വാഹനത്തില്‍ ദീര്‍ഘദൂര യാത്ര പോകുകയാണെങ്കിലും കൃത്യമായി ആസൂത്രണം അത്യാവശ്യമാണ്. എന്നാല്‍ അത് ഒരു ഇവിയിലാണെങ്കില്‍ ഇതിന് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. Google Maps, MapMyIndia പോലുള്ള ഒരു മാപ്പിംഗ് സേവനം ഉപയോഗിച്ച് നിങ്ങളുടെ റൂട്ട് കൃത്യമായി തയാറാക്കുക. ഡ്രൈവിംഗിനായി മാത്രം എത്ര സമയമെടുക്കുമെന്ന് കണക്കുകൂട്ടുക.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

ഭക്ഷണത്തിനും വിശ്രമത്തിനും വഴിയില്‍ എത്ര ഇടവേള എടുക്കണമെന്ന് ഇത് നിങ്ങള്‍ക്ക് ഒരു ഐഡിയ തരും. വളരെ നീണ്ട ട്രിപ്പാകുമ്പോള്‍ എത്ര ദിവസം എടുക്കും, രാത്രി എവിടെ തങ്ങും എന്ന കാര്യങ്ങള്‍ മനസ്സിലുണ്ടാകണം. നിങ്ങളുടെയും കൂടെയുള്ളവരുടെയും താല്‍പര്യം പരിഗണിച്ച് ഭക്ഷണം കഴിക്കേണ്ട ഇടങ്ങള്‍ മുന്‍കൂട്ടി തിരഞ്ഞെടുക്കുക.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

ചാര്‍ജിംഗ് ആപ്പുകള്‍

ചാര്‍ജിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ വാഹനം എവിടെ, എപ്പോള്‍ ചാര്‍ജ് ചെയ്യണമെന്ന് തീരുമാനിക്കാം. ടാറ്റ പവറിന് നിലവില്‍ രാജ്യത്ത് പൊതു ചാര്‍ജറുകളുടെ ഏറ്റവും വിശാലമായ ശൃംഖലയുണ്ട്. അതിനാല്‍ ആ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൈന്‍ അപ്പ് ചെയ്യുന്നത് നല്ലതാണ്.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

രാജ്യത്തെ എല്ലാ ചാര്‍ജറുകളും കാണിക്കുകയും അവ ഉപയോഗിച്ചവരില്‍ നിന്നുള്ള സഹായകരമായ ടിപ്പുകള്‍ പങ്കുവെക്കുകയും ചെയ്യുന്ന ഒരു കമ്മ്യൂണിറ്റി-ഡ്രൈവ് ആപ്പായ പ്ലഗ്‌ഷെയറും ശുപാര്‍ശ ചെയ്യുന്നു. സമീപത്തുള്ള ഭക്ഷണശാലകളെ കുറിച്ചും ഈ ആപ്പ് വഴി അറിയാന്‍ സാധിക്കും. കൂടാതെ, നിങ്ങള്‍ ഒരു പുതിയ ബ്രാന്‍ഡിന്റെ ചാര്‍ജറാണ് കണ്ടെത്തുന്നതെങ്കില്‍ അത് ഉപയോഗിക്കാന്‍ അവരുടെ ആപ്പും ഡൗണ്‍ലോഡ് ചെയ്യേണ്ടി വരും.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

പ്ലാന്‍ ബി ചാര്‍ജര്‍ ഉണ്ടായിരിക്കണം

കാര്‍ നിര്‍മ്മാതാക്കള്‍, വന്‍കിട കോര്‍പ്പറേഷനുകള്‍, ചെറുകിട സ്റ്റാര്‍ട്ടപ്പുകള്‍, എണ്ണ കമ്പനികള്‍ എന്നിവയുടെ സഹകരണം കൊണ്ട് രാജ്യത്തുടനീളം പൊതുചാര്‍ജറുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം ആപ്പുകളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടാവുമെങ്കിലും അവ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടാകില്ല.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

ഈ ഒരു സാഹചര്യം നേരിട്ടേക്കാം എന്ന കാര്യം മുന്നില്‍ കണ്ട് ആസൂത്രണം ചെയ്ത് വെച്ച ഓരോ ചാര്‍ജിംഗ് പോയിന്റിനും സമീപം അതേ റൂട്ടില്‍ സമീപത്തെവിടെയെങ്കിലും ഒരു ബാക്കപ്പ് ചാര്‍ജര്‍ കണ്ടുവെക്കണം.

നിലവിലെ നമ്മുടെ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് പരിഗണിക്കുമ്പോള്‍ സമീപത്തെ വലിയ പട്ടണത്തിലോ നഗരത്തിലോ ആയിരിക്കും അടുത്ത ചാര്‍ജര്‍ ഉണ്ടാവുക. മിക്ക സ്റ്റേഷനുകളിലും ഒന്നോ രണ്ടോ ചാര്‍ജറുകള്‍ മാത്രമേ കാണൂ. വലിയ ക്യൂ കണ്ടാല്‍ അടുത്ത ചാര്‍ജര്‍ നോക്കി പോകാനും നമ്മുക്ക് തോന്നാം.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

ചാര്‍ജിംഗ് സമയം അറിയുക

പെട്രോളോ ഡീസലോ വാഹനത്തില്‍ നിറക്കും പോലെ എളപ്പമല്ല ഇവി ചാര്‍ജ് ചെയ്യല്‍. പുതിയ EV ഉടമകള്‍ക്ക് വാഹനം ചാര്‍ജ് ചെയ്യാന്‍ എത്ര സമയമെടുക്കുമെന്ന് പലപ്പോഴും മനസ്സിലാകുന്നില്ല. 25 kW DC ചാര്‍ജറില്‍ പോലും പൂര്‍ണ്ണമായി ചാര്‍ജാകാന്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എടുത്തേക്കാം. ഇതിനാല്‍ നിങ്ങളുടെ ഇവിയുടെ ക്ലെയിം ചെയ്ത ചാര്‍ജിംഗ് സമയം യൂസര്‍ മാനുവലിലോ മറ്റോ നോക്കി വിലയിരുത്തേണ്ടത് പ്രധാനമാണ്. നിങ്ങള്‍ ചാര്‍ജ് ചെയ്യാനായി മറ്റ് വാഹനങ്ങളുടെ പിന്നില്‍ ക്യൂവില്‍ ആണെങ്കില്‍ സമയം പിന്നെയും കൂടും.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

ആവശ്യമില്ലെങ്കില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യരുത്

നിങ്ങളുടെ ലക്ഷ്യസ്ഥാനം അടുത്താണെങ്കില്‍ വാഹനം 100 ശതമാനം വരെ ചാര്‍ജ് ചെയ്യേണ്ടതില്ല. സാധാരണയായി 80 ശതമാനത്തിന് ശേഷം ചാര്‍ജിങ് വേഗത കുറയുന്നു. ആ അവസാന 20 ശതമാനത്തിനായുള്ള കാത്തിരിപ്പ് ദൈര്‍ഘ്യമേറിയതാണ്.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

നിങ്ങളുടെ ഇവിയുടെ റേഞ്ച് പരിശോധിച്ച് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ചാര്‍ജ് അവശേഷിക്കുന്നുണ്ടെങ്കില്‍ ചാര്‍ജിംഗ് സെഷന്‍ അവസാനിപ്പിച്ച് കുറച്ച് സമയം ലാഭിക്കാന്‍ ശ്രമിക്കാം. ഇങ്ങനെ ചെയ്താല്‍ ക്യൂവില്‍ നിങ്ങളുടെ പിറകെ നില്‍ക്കുന്നയാളും സന്തോഷവാനാകും. അതല്ല ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാനാണ് ആഗ്രഹമെങ്കില്‍ അങ്ങനെയുമാകാം.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

ക്രെഡിറ്റ് കാര്‍ഡോ ഡിജി വാലറ്റോ നിര്‍ബന്ധം

ഇന്ത്യയില്‍ പൊതു ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതിന് ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ വാലറ്റ് അത്യന്താപേക്ഷിതമാണ്. പെട്രോളും ഡീസലും നമുക്ക് പണം നല്‍കി വാങ്ങാം. എന്നാല്‍ മിക്കവാറും എല്ലാ പൊതു ചാര്‍ജറുകളും അതിന്റെ നിര്‍മ്മാതാക്കളുടെ ഒരു ആപ്പ് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതിന് നിങ്ങള്‍ സാധാരണയായി ഒരു ഡിജിറ്റല്‍ വാലറ്റ് ടോപ്പ് അപ്പ് ചെയ്യണം. അത് ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ PayTM അല്ലെങ്കില്‍ Google Pay പോലുള്ള മറ്റൊരു ഡിജിറ്റല്‍ വാലറ്റ് വഴി ചെയ്യാവുന്നതാണ്. എത്ര യൂണിറ്റുകള്‍, കിലോവാട്ട് അല്ലെങ്കില്‍ രൂപ എന്നിവക്കാണ് ചാര്‍ജ് ചെയ്യേണ്ടതെന്ന് ഈ ആപ്പ് നിങ്ങളോട് ചോദിക്കും. നിങ്ങള്‍ ഉപയോഗിച്ചതിന് മാത്രം പണം നല്‍കിയാല്‍ മതിയാകും. ബാക്കി നിങ്ങളുടെ ബാലന്‍സിലേക്ക് തിരികെ ചേര്‍ക്കപ്പെടും.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

ഒരു എക്‌സ്റ്റന്‍ഷന്‍ കോഡ് കരുതുക

ഇത് ഒരുഅത്യവശ്യ കാര്യമല്ല എന്നാല്‍ ചിലപ്പോള്‍ ഇത് നിങ്ങളെ സഹായിച്ചേക്കും. നിങ്ങളുടെ യാത്രക്കിടെയില്‍ ഒരു പൊതു ചാര്‍ജര്‍ കണ്ടെത്താന്‍ സാധിക്കാതെ വരികയും ചാര്‍ജ് തീരുകയുമാണെങ്കില്‍ ഒരു 15A വാള്‍ സോക്കറ്റിലൂടെ നിങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാം.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

ഓര്‍ക്കുക ഏറ്റവും വേഗത കുറഞ്ഞ ചാര്‍ജിങ് മോഡ് ആണിത്. ഫുള്‍ ചാര്‍ജ് ആകാന്‍ ഒരുപക്ഷേ ഒരു മുഴവന്‍ ദിവസം എടുത്തേക്കാം. അതിനാല്‍ ശരിക്കും ഇത് അറ്റകൈക്ക് പ്രയോഗിക്കാവുന്ന ഒരു ചാര്‍ജിങ് മാര്‍ഗമാണ്. ഒരു രാത്രി മുഴുവന്‍ താമസിക്കാനുണ്ടെങ്കിലോ ഒരുപാട് ഒഴിവ് സമയം ഉണ്ടെങ്കിലോ മാത്രം.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

പ്ലഗ് പോയിന്റ് ഇരിക്കുന്നത് നമുക്ക് സൗകര്യപ്രദമായ സ്ഥലത്തായിരിക്കില്ല. ഇതിനോടൊപ്പം കാറിന്റെ കേബിള്‍ ഒരുപക്ഷേ പ്ലഗിനടുത്ത് എത്തിയേക്കില്ല. ഇവികള്‍ക്ക് വേണ്ടിയുള്ള എക്സ്റ്റന്‍ഷന്‍ കോഡുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളുണ്ട്. അതില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് യാത്രയില്‍ ഒപ്പം കരുതാം.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

സംയമനം പാലിക്കുക

പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകളെ അപേക്ഷിച്ച് ഇവിയിലെ ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സമയമെടുക്കുമെന്നത് ഒരു നഗ്‌ന സത്യമാണ്. അത് അംഗീകരിക്കുന്നതാണ് നല്ലത്. സ്വയം ഒരു സമയപരിധി നിശ്ചയിക്കരുത്. ഒരു ദിവസത്തില്‍ നടന്നില്ലെങ്കില്‍ രണ്ട് ദിവസം കൊണ്ട് തീര്‍ക്കുക.

EVയില്‍ ലോങ് ട്രിപ്പ് പോവാന്‍ പ്ലാനുണ്ടോ?; ഓര്‍ത്തിരിക്കാം ഇക്കാര്യങ്ങള്‍

ചിലപ്പോള്‍ ലഭ്യമായ ചാര്‍ജര്‍ നിങ്ങളുടെ രാത്രി തങ്ങുന്ന ഇടത്തിന് അടുത്തായിരിക്കും. ചിലപ്പോള്‍ യാത്രയുടെ മധ്യത്തിലായിരിക്കും ചാര്‍ജ് ചെയ്യേണ്ടതായി വരിക. ഇതൊന്നും മടുപ്പിക്കാന്‍ പാടില്ല. അതുപോലെ തന്നെ ദീര്‍ഘദൂര യാത്ര നല്ല അനുഭവമാക്കി മാറ്റുന്നതില്‍ നിങ്ങളുടെ ഡ്രൈവിങ് ശൈലിക്കും പങ്കുണ്ട്. ഇവികള്‍ക്ക് ഗിയറുകളില്ലാത്തതിനാല്‍ നഗരത്തെ അപേക്ഷിച്ച് ഹൈവേയില്‍ അവയുടെ കാര്യക്ഷമത കുറവായിരിക്കും. ഹൈവേയില്‍ പറപറന്നാല്‍ അത് ബാറ്ററി ചാര്‍ജ് എളുപ്പത്തില്‍ കുറയാന്‍ ഇടയാക്കുകയും. അത് യാത്രയുടെ പ്ലാന്‍ ആകെ തകിടം മറിക്കാനും സാധ്യതയുണ്ട്. അതിനാല്‍ തിരക്ക് കൂട്ടാതെ വളരെ ഫ്രീയായി കൃത്യമായ തയാറെടുപ്പോട് കൂടി യാത്ര പുറപ്പെട്ടാല്‍ ഇവിയിലെ ലോങ് ട്രിപ്പ് അത്ര ബുദ്ധിമുട്ടാകില്ല.

More from DriveSpark

Article Published On: Saturday, September 17, 2022, 17:35 [IST]
English summary
Planning to go on a long trip in an ev remember these things
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X