കാര്‍ വില്‍ക്കാന്‍ പ്ലാനുണ്ടോ? ഈ ടിപ്പുകള്‍ പരീക്ഷിച്ച് നോക്കൂ...നല്ല വിലക്ക് വില്‍ക്കാം

വ്യക്തികള്‍ കാര്‍ വാങ്ങുന്നത് പല കാര്യങ്ങള്‍ പരിഗണിച്ചാണ്. വില, ബില്‍ഡ് ക്വാളിറ്റി, മൈലേജ് എന്നിവയെല്ലാം പരിഗണിക്കും. എന്നാല്‍ വില്‍ക്കുമ്പോള്‍ ഒറ്റ കാര്യമേ നോക്കൂ. നല്ല വില കിട്ടുമോ എന്ന്. നിങ്ങള്‍ കാര്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളാണെങ്കില്‍ ഈ ടിപ്പുകള്‍ പരീക്ഷിച്ച് നോക്കൂ നല്ല വില കിട്ടും.

കാര്‍ വില്‍ക്കാന്‍ പ്ലാനുണ്ടോ? ഈ ടിപ്പുകള്‍ പരീക്ഷിച്ച് നോക്കൂ...നല്ല വിലക്ക് വില്‍ക്കാം

ആളുകള്‍ അവരുടെ കാര്‍ വില്‍ക്കുമ്പോള്‍ നഷ്ടം വരാതെ അതില്‍ നിന്ന് പരമാവധി വരുമാനം നേടാനാണ് ശ്രമിക്കുക. ചിലര്‍ കാറുകള്‍ ലാഭത്തില്‍ വില്‍ക്കുമ്പോള്‍ സമയവും സാഹചര്യവും അനുസരിച്ച് ചിലര്‍ക്ക് നഷ്ടം വരും. മികച്ച റീസെയില്‍ വാല്യു (പുനര്‍വില്‍പ്പന മൂല്യം) ലഭിക്കുന്നതിന് കാറില്‍ വലിയ നിക്ഷേപം നടത്തേണ്ടിവരുമെന്ന് പലപ്പോഴും വാഹനപ്രേമികള്‍ കരുതുന്നു. എന്നാല്‍ അത് എല്ലായ്‌പ്പോഴും ശരിയല്ല. ചിലപ്പോള്‍ നിങ്ങള്‍ക്ക് സ്വയം ചിന്തിച്ച് വരുത്താനാകുന്ന ആശയങ്ങള്‍ കാറിന്റെ റീസെയില്‍ മൂല്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

കാര്‍ വില്‍ക്കാന്‍ പ്ലാനുണ്ടോ? ഈ ടിപ്പുകള്‍ പരീക്ഷിച്ച് നോക്കൂ...നല്ല വിലക്ക് വില്‍ക്കാം

ഏറ്റവും പ്രധാനപ്പെട്ട കാര്യം കാറിന്റെ ബാഹ്യഭാഗത്തെ സൗന്ദര്യവര്‍ദ്ധക നവീകരണമാണ്. കാരണം കാര്‍ വാങ്ങാന്‍ വരുന്നയാള്‍ ആദ്യം ശ്രദ്ധിക്കുക കാറിന്റെ രൂപമാണ്. കാര്‍ അത്യാവശ്യം വൃത്തിയായി സൂക്ഷിക്കുകയാണെങ്കില്‍ ആ ഭാഗം നോക്കണ്ട.

കാര്‍ വില്‍ക്കാന്‍ പ്ലാനുണ്ടോ? ഈ ടിപ്പുകള്‍ പരീക്ഷിച്ച് നോക്കൂ...നല്ല വിലക്ക് വില്‍ക്കാം

അത്ര വൃത്തിയില്ലാത്തതതോ പെയിന്റ് വര്‍ക്കുകള്‍ കഴിഞ്ഞതോ ആണെങ്കില്‍ കസ്റ്റമര്‍ തല്‍ക്ഷണം മാറി ചിന്തിക്കും. അതിനാല്‍ നിങ്ങളുടെ കാര്‍ വില്‍പ്പനക്ക് വെക്കുന്നതിന് മുമ്പ് ആദ്യം ചെയ്യേണ്ടത് അത് കാണാന്‍ കൊള്ളാവുന്ന രൂപത്തിലാക്കുക എന്നതാണ്. നിങ്ങളുടെ കാറിന് പരമാവധി പുനര്‍വില്‍പ്പന മൂല്യം ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട ചില ടിപ്പുകള്‍ ഇതാ:

കാര്‍ വില്‍ക്കാന്‍ പ്ലാനുണ്ടോ? ഈ ടിപ്പുകള്‍ പരീക്ഷിച്ച് നോക്കൂ...നല്ല വിലക്ക് വില്‍ക്കാം

1. നിങ്ങളുടെ കാറിന്റെ മുഖംമിനുക്കുക

തുടര്‍ച്ചയായ ഉപയോഗത്തിലൂടെ കാറുകള്‍ക്ക് പെയിന്റ് വര്‍ക്കില്‍ ചില പോറലുകളും അടയാളങ്ങളും വന്നിരിക്കും. എന്നാല്‍ ചെറിയ സ്‌ക്രാച്ചുകളും മറ്റും ക്ലീനിംഗ്, പ്രൈമിംഗ്, പെയിന്റിംഗ്, പോളിഷിംഗ് എന്നിങ്ങനെയുള്ള ലളിതമായ മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ മാറ്റാന്‍ കഴിയും. മിനുസമാര്‍ന്ന പെയിന്റ് ഫിനിഷ് കാറിന്റെ രൂപഭംഗി വര്‍ദ്ധിപ്പിക്കുകയും വാഹനം ഉയര്‍ന്ന റീസെയില്‍ വിലയ്ക്ക് വില്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കാര്‍ വില്‍ക്കാന്‍ പ്ലാനുണ്ടോ? ഈ ടിപ്പുകള്‍ പരീക്ഷിച്ച് നോക്കൂ...നല്ല വിലക്ക് വില്‍ക്കാം

2. സീറ്റുകളില്‍ ചെറിയ സൗന്ദര്യവല്‍ക്കരണം

ചിലയാളുകള്‍ കാര്‍ വാങ്ങുമ്പോള്‍ സീറ്റ് നന്നായി ശ്രദ്ധിക്കും. തുടര്‍ച്ചയായ ഉപയോഗം കാരണാം സീറ്റുകള്‍ക്കും സീറ്റ് കവറിനും ഒരുപക്ഷേ തേയ്മാനം വന്നേക്കാം. പറ്റിയാല്‍ സീറ്റ് കവര്‍ മാറ്റുകയോ ലളിതമായ DIY സീറ്റ് റിപ്പയറിംഗ് കിറ്റ്, ലെതര്‍ ഗ്ലൂ അല്ലെങ്കില്‍ ടച്ച് അപ്പ് പേനകള്‍ എന്നിവ ഉപയോഗിച്ച് ചെറിയ ചില പെടിക്കൈകള്‍ കാണിക്കുകയോ ചെയ്യുക. ഇത് കാറിന്റെ ഇന്റീരിയര്‍ കൂടുതല്‍ വൃത്തിയാക്കും.

കാര്‍ വില്‍ക്കാന്‍ പ്ലാനുണ്ടോ? ഈ ടിപ്പുകള്‍ പരീക്ഷിച്ച് നോക്കൂ...നല്ല വിലക്ക് വില്‍ക്കാം

3. ഹെഡ്ലൈറ്റുകള്‍ നവീകരിക്കുക

എല്‍ഇഡിയിലോ എച്ച്‌ഐഡിയിലോ ഉള്ള ഹെഡ്ലൈറ്റുകള്‍ നവീകരിക്കുന്നത് കാറിന് പുത്തന്‍ ലുക്ക് നല്‍കും. പുതിയ ബള്‍ബുകളുള്ള വാഹനങ്ങള്‍ ഉയര്‍ന്ന പെര്‍ഫോമന്‍സ് ലെവലിലും നല്ല പരിചരണത്തോടെയും സുരക്ഷിതമായി ദൃശ്യമാകും. വീട്ടില്‍ വെച്ച് തന്നെ ഹെഡ്ലൈറ്റുകള്‍ മാറ്റാന്‍ സാധിക്കും.

കാര്‍ വില്‍ക്കാന്‍ പ്ലാനുണ്ടോ? ഈ ടിപ്പുകള്‍ പരീക്ഷിച്ച് നോക്കൂ...നല്ല വിലക്ക് വില്‍ക്കാം

4. പുതിയ ടയറുകള്‍ നല്‍കുക

പുതിയ ടയറുകള്‍ വാഹനത്തില്‍ ഘടിപ്പിക്കുന്നത് ഒരു നല്ല ഐഡിയ ആണ്. പുതിയ ടയറുകളാണെന്ന് പറയുന്നത് തന്നെ മൂല്യം കൂട്ടുകയും കസ്റ്റമര്‍ക്ക് താല്‍പര്യം കൂടുകയും ചെയ്യും. പുത്തന്‍ ടയര്‍ കാറിന് മികച്ച ആകര്‍ഷണം നല്‍കാനാകും.

കാര്‍ വില്‍ക്കാന്‍ പ്ലാനുണ്ടോ? ഈ ടിപ്പുകള്‍ പരീക്ഷിച്ച് നോക്കൂ...നല്ല വിലക്ക് വില്‍ക്കാം

5. വാഹനം വൃത്തിയാക്കുക

ഇത് ഏറ്റവും ചെലവുകുറഞ്ഞ ടിപ്പാണ്. അല്‍പം എല്‍ബോ ഗ്രീസ് ഉപയോഗിച്ച് ആര്‍ക്കും ചെയ്യാം. ഒരാള്‍ക്ക് വേണമെങ്കില്‍ നല്ല സര്‍വീസ് സെന്ററില്‍ കൊണ്ടു പോയാലും കാര്‍ വാഷ് ചെയ്യാം. സര്‍വീസിന്റെ കൂടെ പോളിഷും കൂടി ചെയ്താല്‍ കാര്‍ തിളങ്ങും. അത് കാറിന്റെ വിലയിലും പ്രതിഫലിക്കും.

കാര്‍ വില്‍ക്കാന്‍ പ്ലാനുണ്ടോ? ഈ ടിപ്പുകള്‍ പരീക്ഷിച്ച് നോക്കൂ...നല്ല വിലക്ക് വില്‍ക്കാം

ഇതോടൊപ്പം നിങ്ങള്‍ കാറിന് വീല്‍ക്യാപ് ഇടാതെയാണ് ഉപയോഗിക്കുന്നതെന്ന് വെക്കുക അല്ലെങ്കില്‍ വീല്‍ക്യാപ് പൊട്ടിപ്പോകുകയോ കേടാകുകയോ ചെയ്തുവെന്ന് കരുതുക. പുതിയ നാല് വീല്‍ക്യാപ് വാങ്ങിയിട്ടാല്‍ കാറിന്റെ രൂപം തന്നെ മാറും. മുകളില്‍ പറഞ്ഞപോലെ കസ്റ്റുമേഴ്‌സ് വാഹനത്തിന്റെ രൂപത്തിനും വലിയ പ്രാധാനം കൊടുക്കുന്നു.

More from DriveSpark

Article Published On: Monday, October 17, 2022, 19:06 [IST]
English summary
Planning to sell your car these tips will provide you maximum resale value
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X