സംഗീതവിജയം ഗാരേജിലും; ലിബിൻ സ്കറിയ സ്വന്തമാക്കിയ പുതിയ കാർ ഇതാണ്

മലയാള സിനിമാഗാനരംഗത്ത് ശ്രോതാക്കളുടെ ഹൃദയം കീഴടക്കിയ യുവഗായകനാണ് ലിബിൻ സ്കറിയ. ലാളിത്യമുള്ള ശബ്ദവും വികാരങ്ങൾ നിറഞ്ഞ ആലാപനശൈലിയും ചേർന്നപ്പോൾ, ഓരോ ഗാനവും ലിബിന്റെ ശബ്ദത്തിൽ ഒരു പ്രത്യേക അനുഭവമായി മാറുന്നു. പുതിയ തലമുറയുടെ സംഗീതാഭിരുചിക്ക് യോജിച്ച സ്വരഭാവമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷം, പ്ലേബാക്ക് ഗാനങ്ങളിലൂടെ മലയാള സിനിമയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ കടുവ,പാപ്പൻ,കുഞ്ഞെൽദോ എന്നീ സിനിമകളിലൂടെ ലിബിൻ സ്കറിയയ്ക്ക് കഴിഞ്ഞു. മലയാള സിനിമ സംഗീതത്തിൻ്റെ ഭാവി ലിബിനെ പോലെയുളള കഴിവുള്ള കലാകാരൻമാരുടെ കൈയിൽ ഭദ്രമാണ്.

കരിയറിൽ വളർച്ചയുടെ പടവുകൾ കയറുന്നതിൻ്റെ തെളിവാണല്ലോ പുത്തൻ കാർ വാങ്ങുന്നത്. അത്തരത്തിൽ തൻ്റെ യാത്രകൾക്ക് കൂട്ടായി പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ഏതൊരു ഉപഭോക്താവിൻ്റേയും പ്രിയപ്പെട്ട ബ്രാൻഡായ മാരുതി സുസുക്കിയുടെ ഇഗ്നിസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഡെൽറ്റ,സീറ്റ,ആൽഫ എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഇഗ്നിസ് ലഭ്യമാകുന്നത്.

സീറ്റയുടെ ഓട്ടോമാറ്റിക്ക് വേരിയൻ്റാണ് തൻ്റെ ഗാരേജിലേക്ക് എത്തിച്ചിരിക്കുന്നത്. ചെറിയ വലിപ്പം, ഉഗ്രൻ പെർഫോമൻസ്, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ, നല്ല മൈലേജ്, കുറഞ്ഞ വില അങ്ങനെ കുറേ കാര്യങ്ങളുണ്ട് ഇവനെ സ്നേഹിക്കാൻ. നിലവിൽ 5.35 ലക്ഷം മുതൽ 7.42 ലക്ഷം രൂപ വരെയാണ് മാരുതി ഇഗ്നിസിൻ്റെ എക്സ്ഷോറൂം വില വരുന്നത്. പുതിയ ജിഎസ്ടി 2.0 നടപ്പാക്കിയതിന് ശേഷം വേരിയൻ്റിന് അനുസരിച്ച് 49900 രൂപ മുതല്‍ 70000 രൂപ വരെ ഇഗ്നിസിന് കുറഞ്ഞിരുന്നു.

ലളിതവും ആകർഷകവുമായ ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡിആർഎല്ലുകൾ, ടെയിൽ ലാമ്പുകൾ, അലോയ് വീലുകൾ എന്നിവയെല്ലാം ഇഗ്നിസിൻ്റെ ലുക്ക് കൂട്ടുന്നു. വാഹനത്തിൻ്റെ അളവുകളിലേക്കും വലിപ്പത്തിലേക്കും നോക്കിയാൽ 3,700 mm നീളം, 1,690 mm വീതി, 1,595 mm ഉയരം എന്നിവയുണ്ട്. 180 mm ഗ്രൗണ്ട് ക്ലിയറൻസും 2,435 mm വീൽബേസുമുണ്ട്. നെക്സ ബ്ലൂ, ലൂസന്റ് ഓറഞ്ച്, ഗ്ലിസ്‌റ്റനിംഗ് ഗ്രേ, പേൾ ആർട്ടിക് വൈറ്റ്, പേൾ മിഡ്‌നൈറ്റ് ബ്ലാക്ക്, സിൽക്കി സിൽവർ, ടർക്കോയിസ് ബ്ലൂ എന്നീ ഏഴ് ആകർഷകമായ നിറങ്ങളിലും ഇഗ്നിസ് ലഭ്യമാണ്.

നെക്സ ബ്ലു നിറമാണ് ലിബിൻ തെരഞ്ഞെടുത്തിരിക്കുന്നത്. കരുത്തുറ്റ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇഗ്നിസിന് കരുത്ത് പകരുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ട്. 21 കിലോമീറ്റർ മൈലേജ്, 175 കിലോമീറ്റർ പരമാവധി വേഗത, 13 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത എന്നിവയെല്ലാം മാരുതിയുടെ കുഞ്ഞൻ്റെ മാത്രം പ്രത്യേകതകളാണ്.

മികച്ച ക്യാബിൻ ഡിസൈനുള്ള ഇഗ്നിസിൽ അഞ്ച് യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാം. 260 ലിറ്റർ ബൂട്ട് സ്പേസുളളത് കൊണ്ട് തന്നെ ലഗേജുകൾ സുരക്ഷിതമായി തന്നെ വയ്ക്കാം. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് (ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സഹിതം), ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റാർട്ട്/ സ്റ്റോപ്പ് ബട്ടൺ, കീലെസ് എൻട്രി എന്നിവ പ്രധാന ഫീച്ചറുകളാണ്.

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെൽറ്റ് അലാറം, ഹൈ സ്പീഡ് അലേർട്ട്, പ്രീ-ടെൻഷനറുകൾ, സീറ്റ് ബെൽറ്റുകൾക്കുള്ള ലോഡ് ലിമിറ്ററുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയും ഇഗ്നിസിലെ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്. 6 എയർബാഗ് ലഭിക്കാത്ത മാരുതിയുടെ പ്രധാന മോഡൽ കൂടിയാണിത് കേട്ടോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 21, 2026, 21:22 [IST]
English summary
Playback singer libin scaria new car maruti ignis garage entry
കൂടുതല്‍... #celebrity car #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X