ഇലക്ട്രിക് കാറുകളെ ഒഴിവാക്കി പുതിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി! ഇലക്ട്രിക് ടൂവീലറുകള്‍ക്ക് വില കുറയും

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളും ഹൈബ്രിഡ് വാഹനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം നടപ്പാക്കിയ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതിയ കുറിച്ച് ഒട്ടുമിക്ക ആളുകള്‍ക്കും അറിവുണ്ടായിരിക്കും. 2024 മാര്‍ച്ച് 31-ന് ഈ പദ്ധതിയുടെ രണ്ടാം ഘട്ടം അവസാനിച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പ് നടന്നതിനാല്‍ ഇടക്കാല ബജറ്റില്‍ പദ്ധതിയുടെ മൂന്നാം ഘട്ടം പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇവികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പുതിയ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഫെയിം പദ്ധതിയില്‍ നിന്ന് വ്യത്യസ്തമായി പിഎം ഇ-ഡ്രൈവ് പദ്ധതിയിലുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

പിഎം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴില്‍ കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം മൊത്തം 10,900 കോടി രൂപയാണ് അനുവദിച്ചത്. ഇന്ത്യയിലുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കാനായി രണ്ട് വര്‍ഷത്തേക്കാണ് ഈ സംരംഭം. ഇതുമൂലം ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ സാധ്യതയുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍, ഇലക്ട്രിക് ത്രീ വീലറുകള്‍, ഇലക്ട്രിക് ട്രക്കുകള്‍, ബസുകള്‍, ഇലക്ട്രിക് ആംബുലന്‍സ് എന്നിവ വാങ്ങുന്നതിന് പദ്ധതി സബ്‌സിഡി നല്‍കും.

electric motorcycle

എന്നാല്‍ ഇലക്ട്രിക് കാറുകളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നതാണ് ഇവി പ്രേമികളെ വിഷമത്തിലാക്കുന്ന സംഗതി. പിഎം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴില്‍ 24.79 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 3.16 ലക്ഷം ഇലക്ട്രിക് ത്രീ വീലറുകളും 14,028 ഇലക്ട്രിക് ബസുകളും സബ്സിഡി നിരക്കില്‍ വില്‍ക്കാം. വൈദ്യുത വാഹന ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി കേന്ദ്രം ഇ-വൗച്ചറുകള്‍ വഴി ഈ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ഒരു ഇവി വാങ്ങുമ്പോള്‍ ആധാര്‍ സാക്ഷ്യപ്പെടുത്തിയ ഇ-വൗച്ചര്‍ ഒരു സമര്‍പ്പിത പോര്‍ട്ടല്‍ വഴി ജനറേറ്റ് ചെയ്യുകയും ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ഉപഭോക്താക്കള്‍ ഇ-വൗച്ചറില്‍ ഡിജിറ്റലായി ഒപ്പിട്ട് ഡീലര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഡീലര്‍മാര്‍ പിഎം ഇ-ഡ്രൈവ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. എസ്എംഎസ് വഴി ഉപഭോക്താവിനും ഡീലര്‍ക്കും ഒപ്പിട്ട വൗച്ചര്‍ ലഭിക്കും. വാഹന നിര്‍മ്മാതാക്കള്‍ക്ക് (OEM) സബ്‌സിഡി ക്ലെയിം ചെയ്യാന്‍ ഈ വൗച്ചര്‍ വളരെ പ്രധാനമാണ്.

ഈ സംവിധാനം ജോലികള്‍ എളുപ്പമാക്കുകയും പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുകയും ചെയ്യുന്നു. രാജ്യത്ത് ഇവി ചാര്‍ജിംഗ് അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി 2000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇലക്ട്രിക് ഫോര്‍ വീലറുകള്‍ക്ക് 22,100 ഫാസ്റ്റ് ചാര്‍ജറുകള്‍, ഇലക്ട്രിക് ബസുകള്‍ക്ക് 1,800 ഫാസ്റ്റ് ചാര്‍ജറുകള്‍, ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 48,400 ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാനാണ് ഈ തുക വിനിയോഗിക്കുക. ഉയര്‍ന്ന ഇവി സ്വീകാര്യതയുള്ള നഗരങ്ങളിലാണ് ഇവ സ്ഥാപിക്കുക.

ഈ സ്‌കീമിന് കീഴില്‍ ഇലക്ട്രിക് ആംബുലന്‍സുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകമായി 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആംബുലന്‍സുകള്‍ പോലുള്ള അടിയന്തര സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക മേഖലകള്‍ ഇവികളിലേക്കുള്ള പരിവര്‍ത്തനത്തില്‍ പിന്നിലല്ലെന്ന് ഉറപ്പാക്കുക വഴി ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് ജനങ്ങളിലുള്ള അവബോധം വര്‍ധിക്കും.പൊതുഗതാഗത മേഖലയില്‍ പ്രത്യേകിച്ച് ഇലക്ട്രിക് ബസുകളില്‍ പദ്ധതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. 40 ലക്ഷത്തിലധികം ജനസംഖ്യയുള്ള 9 നഗരങ്ങളിലെ പൊതുഗതാഗത കമ്പനികള്‍ക്ക് 4391 കോടി അനുവദിച്ചു.

electric bus

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂറത്ത്, ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ ബസുകള്‍ക്ക് ഇതിന്റെ മെച്ചം ലഭിക്കും. ഇലക്ട്രിക് ട്രക്ക് വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ സംരംഭത്തിന് കീഴില്‍ 500 കോടി അനുവദിച്ചു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങളും അടിയന്തര സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് ഈ നടപടികള്‍. ഇത് ഈ വിഭാഗത്തിലും ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ധിപ്പിക്കും.

ഇന്ത്യയിലെ സുസ്ഥിര ഗതാഗതത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ് പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതി. വൈദ്യുത വാഹനങ്ങളുടെ ശ്രേണിയിലുടനീളം കാര്യമായ പ്രോത്സാഹനങ്ങള്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനൊപ്പം ക്ലീന്‍ ഡ്രൈവ് സൊല്യൂഷനുകളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്താന്‍ സഹായിക്കും. ഇത് തീര്‍ച്ചയായും ഇന്ത്യയിലെ മലിനീകരണ തോത് കുറയ്ക്കുമെന്ന് മാത്രമല്ല വലിയ നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളെയും ശക്തിപ്പെടുത്തുന്നു.

electric car

സബ്‌സിഡി ലഭ്യമാകുന്നത് വൈദ്യുത വാഹനങ്ങളുടെ വില ഗണ്യമായി കുറയാന്‍ കാരണമാകും. എന്നാല്‍ കേന്ദ്ര മന്ത്രാലയും അനുശാസിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കാണ് ഇന്‍സന്റീവുകള്‍ ലഭിക്കുകയെന്നത് ചേര്‍ത്ത് വായിക്കണം. എന്നാല്‍ സര്‍ക്കാറിന്റെ പുതിയ ഇവി നയം ഇലക്ട്രിക് കാറുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയത് വലിയ തിരിച്ചടിയാണ്. സര്‍ക്കാര്‍ സബ്‌സിഡികള്‍ ഇല്ലാതാകുന്നതോടെ ഇലക്ട്രിക് കാറുകളുടെ വില വര്‍ധിപ്പിക്കും.

ഇതിനോടകം മന്ദഗതിയില്‍ വില്‍പ്പന നടക്കുന്ന പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിപണിയെ വീണ്ടും ഈ തീരുമാനം മുരടിപ്പിലേക്ക് നയിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ബാറ്ററി ആസ് എ സര്‍വീസ് (BAAS) പോലെയുള്ള ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നിര്‍മ്മാതാക്കള്‍ കടന്നിട്ടുണ്ടെങ്കിലും ദ്രുതഗതിയിലുള്ള വീണ്ടെടുക്കല്‍ സാധ്യമാകില്ലെന്ന് തോന്നുന്നു. ഏതായാലും ഈ ഒരു തീരുമാനം കൊണ്ട് ഗുണമുണ്ടാകാന്‍ പോകുന്നത് ഹൈബ്രിഡ് വാഹനങ്ങള്‍ക്കായിരിക്കും.

More from DriveSpark

Article Published On: Friday, September 13, 2024, 10:39 [IST]
English summary
Pm e drive scheme excludes electric cars here is list of subsidy eligible vehicles
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X