ഈ വർഷത്തെ ആദ്യ യുഎസ് സന്ദർശനം! പുത്തൻ ബോയിംഗ് 777-300ER വിമാനത്തിൽ അമേരിക്കയിലേക്ക് പറക്കാൻ മോദി
പല നയതന്ത്ര ചർച്ചകൾക്കും, കൂടിക്കാഴ്ച്ചകൾക്കും, അല്ലെങ്കിൽ ചികിത്സയ്ക്കായും രാഷ്ട്ര തലവന്മാരും നേതാക്കളും വിദേശ യാത്രകൾ നടത്തുന്നത് പതിവാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2023 -ലെ ആദ്യ യുഎസ് സന്ദർശനത്തിനുള്ള ഒരുക്കത്തിലാണ്. ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ ആറാമത്തെ യുഎസ് യാത്രയാണിത്. ജൂൺ 21 മുതൽ 24 വരെയാണ് പ്രധാനമന്ത്രിയുടെ ഈ വിദേശ സന്ദർശനം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ പ്രധാനമന്ത്രിയായി ശ്രീമാൻ മോദി സ്ഥാനമേറ്റതിന് ശേഷം 58 രാജ്യങ്ങളിലേക്ക് 95 യാത്രകൾ ഇതുവരെ നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2014 -നും 2019 -നും ഇടയിൽ പ്രധാനമന്ത്രി മോദിയുടെ വിദേശ യാത്രകൾക്കായി ചെലവഴിച്ചത് 518 കോടി രൂപയാണ് എന്നും കണക്കുകളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

ഈ യാത്രകൾക്ക് എല്ലാം അദ്ദേഹം ഉപയോഗിക്കുന്ന വിമാനമാണ് ഈ ലേഖനത്തിലെ നമ്മുടെ സ്റ്റാർ. അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ പോലെ തന്നെ ഇന്ന് മോദിജിയുടെ വിമാനത്തെ ചുറ്റിപ്പറ്റിയുള്ള കൗതുകം കൂടി വരികയാണ്. രാജ്യത്തെ പ്രമുഖരായ 3 VVIP -കളുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രണ്ട് ബോയിംഗ് 777-300ER വിമാനങ്ങൾ വാങ്ങാൻ അടുത്തിടെ കേന്ദ്ര സർക്കാർ 8,400 കോടി രൂപയാണ് ചെലവഴിച്ചത്.
എയർ ഇന്ത്യ വൺ എന്ന കോൾ സൈനുള്ള ഈ വിമാനങ്ങളിലൊന്ന് വാഷിംഗ്ടൺ ഡിസിയിലേക്കുള്ള 15 മണിക്കൂർ നീണ്ട ഫ്ലൈറ്റിനായി പ്രധാനമന്ത്രി മോദി ഉപയോഗിക്കും. യുഎസിലേക്ക് എയർ ഇന്ത്യ വണ്ണിന്റെ യാത്ര ഒറ്റയ്ക്ക് ആയിരിക്കില്ല, ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തിന്റെ അകമ്പടി ഇതിനോടൊപ്പം ഉണ്ടായിരിക്കും.

ഇനി സുരക്ഷയുടെ കാര്യത്തെക്കുറിച്ച് പറയുമ്പോൾ, പുതിയ ബോയിംഗ് 777-300ER വിമാനങ്ങളിൽ അത്യാധുനിക മിസൈൽ ഡിഫൻസ് സിസ്റ്റവും ആശയവിനിമയ സംവിധാനങ്ങളും ഘടിപ്പിച്ചിരിക്കുന്നു. ഈ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് ഡിഫൻസ് ബന്ധങ്ങളുടെ ഭാഗമാണ്, അവ യുഎസ് പ്രസിഡന്റിന്റെ എയർഫോഴ്‌സ് വണ്ണിലെ ഡിഫൻസ് സംവിധാനങ്ങളുമായി പൊരുത്തപ്പെടുന്നു.
ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർ മെഷേഴ്സ് (LAIRCM), അഡ്വാൻസ്ഡ് ഇന്റഗ്രേറ്റഡ് ഡിഫൻസ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ എന്നിവയാണ് ഈ വിമാനത്തിലെ ഹൈലൈറ്റ് ചെയ്യാവുന്ന ചില പ്രതിരോധ സംവിധാനങ്ങൾ. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരത്തിന് കീഴിൽ ഈ രണ്ട് സംവിധാനങ്ങളും രണ്ട് ബോയിംഗ് 777-300ER വിമാനങ്ങളിലേക്ക് റെട്രോ ഫിറ്റ് ചെയ്യുകയായിരുന്നു.

എയർ ഇന്ത്യ വണ്ണിലെ മറ്റ് ശ്രദ്ധേയമായ ഫീച്ചർ ആഡ്-ഓണുകളിൽ ഒരു കോൺഫറൻസ് റൂം, ഒരു ഓപ്പറേഷൻ തിയേറ്റർ, ഒരു ലക്ഷ്വറി ലോഞ്ച്, വളരെ വിശാലവും കംഫർട്ടബിളുമായ കിടപ്പുമുറി എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഏകദേശം 2,000 പേർക്ക് ആവശ്യമായ ഭക്ഷണം സംഭരിക്കുന്നതിനുള്ള ശേഷിയും എയർ ഇന്ത്യ വൺ വിമാനത്തിനുണ്ട്.
ഓവൽ ഓഫീസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി മോദി തനിച്ച് കൂടിക്കാഴ്ച്ച നടത്തും. അതോടൊപ്പം ദീപാവലി ആഘോഷിക്കാൻ ഇരുവരും ആചാരപരമായി ദീപം തെളിയിക്കും എന്നും പറയപ്പെടുന്നു. കൂടാതെ, നാല് ദിവസത്തെ യുഎസ് സന്ദർശനം നിരവധി മീറ്റിംഗുകളും പരിപാടികളുമായി ആകെ മൊത്തം തിരക്ക് നിറഞ്ഞതാണ്.
പ്രധാനമന്ത്രിയുടെ പുതിയ പറക്കും കോട്ട/ ഫ്ലൈയിംഗ് ഫോർട്ടസിനെക്കുറിച്ച് ഞങ്ങൾക്ക് തോന്നിയത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ രാജ്യത്തിന് വളരെ പ്രധാനമാണ്. അതിനാൽ, പുതിയ ബോയിംഗ് 777-300ER വിമാനം അതിൽ സജ്ജീകരിച്ചിരിക്കുന്ന ഏറ്റവും പുതിയതും അത്യാധുനികവുമായ ഡിഫൻസ് സാങ്കേതിക വിദ്യകളും അതോടൊപ്പം വാഗ്ദാനം ചെയ്യുന്ന ആഡംബര സൗകര്യങ്ങളും കാരണം അതിന്റെ വിലയെ ന്യായീകരിക്കുന്ന ഒന്നാണ്.


Click it and Unblock the Notifications








