സ്വന്തം തട്ടകത്തിൽ മോദിജിയ്ക്ക് ചെരുപ്പേറ്! കാറിൽ ചപ്പൽ പതിക്കുന്ന വീഡിയോ വൈറൽ

ഈ കഴിഞ്ഞ ലെക്സഭാ തെരഞ്ഞെടുപ്പിലെ മോദിയുടെ ഭൂരിപക്ഷത്തിലുണ്ടായ മൂന്ന് ലക്ഷത്തോളം കുറവ് വളരെയധികം ചർച്ചയായിരുന്നു. അതിനു പിന്നാലെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയ അദ്ദേഹത്തിന് ജനരോക്ഷം നേരിടേണ്ടി വന്നിരിക്കുകയാണ്. സംഭവം സ്വന്തം തട്ടകത്തിൽ തന്നെ എന്നതും ശ്രദ്ധേയമാണ്. അടുത്തിടെ നരേന്ദ്ര മോദി വാരണാസിയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഈ സംഭവം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ഫോർച്യൂണറിന് നേരെ ചപ്പൽ ഏറ് കിട്ടുന്ന വീഡിയോ ഇൻ്റർനെറ്റിൽ പരക്കുകയാണ്. അദ്ദേഹത്തിൻ്റെ വാഹനവ്യൂഹം വാരണാസിയിലെ തിരക്കേറിയ തെരുവുകളിലൂടെ നീങ്ങുന്നതിനിടയിലാണ് ഇത് സംഭവിച്ചത്.

വാഹനത്തിൻ്റെ ബോണറ്റിൽ ചപ്പൽ വന്നു വീഴുന്നതാണ് വീഡിയോ ക്ലിപ്പ് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ വാഹന വ്യൂഹം ഉൾപ്പെട്ട ഈ സുരക്ഷാ വീഴ്ചയുടെ വീഡിയോ വിജൈത സിംഗ് എന്ന വ്യക്തിയാണ് 'X' -ൽ (മുമ്പ് ട്വിറ്റർ) പങ്കിട്ടത്. ഈ ചെറിയ ക്ലിപ്പിൽ, റിയർ ടെയിൽഗേറ്റിൽ നിൽക്കുന്ന മൂന്ന് ഫോട്ടോഗ്രാഫർമാരുമായുള്ള ഒരു വൈറ്റ് ടൊയോട്ട ഹൈലക്‌സ് നമുക്ക് ശ്രദ്ധിക്കാനാവും.

ഇതിനുശേഷം, പ്രധാനമന്ത്രി മോദിയുടെ ബുള്ളറ്റ് പ്രൂഫ് ബ്ലാക്ക് ടൊയോട്ട ഫോർച്യൂണർ വരുന്നതും നിരീക്ഷിക്കാം. ഈ സമയത്ത് ആരോ കാറിന് മുകളിൽ ചപ്പൽ എറിഞ്ഞതായി റെക്കോർഡ് ചെയ്യുന്നയാൾ കൃത്യമായി പറയുന്നതും ഈ വീഡിയോയിൽ കേൾക്കാം. ഇതിനെത്തുടർന്ന്, കാറിൻ്റെ സൈഡിൽ നിന്നിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വളരെ വേഗത്തിൽ ഈ ചപ്പൽ പൊതുജനങ്ങൾക്ക് നേരെ എറിയുന്നതും നമുക്ക് കാണാൻ കഴിയും.

ഈ പ്രത്യേക ഫോർച്യൂണറിൻ്റെ ഫ്രണ്ട് സീറ്റിൽ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുന്നിരുന്നത് എന്നും വീഡിയോ വ്യക്തമായി കാണിക്കുന്നു. ഇതിനുശേഷം, ഏതാനും ബുള്ളറ്റ് പ്രൂഫ് ഫോർച്യൂണറുകളും മറ്റ് എസ്‌യുവികളും പിന്നാലെ എത്തുന്നതും കാണാം. നിലവിൽ, വീഡിയോയുടെ ആധികാരികത ഇതുവരെ പരിശോധിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.

എന്നിരുന്നാലും, നമുക്ക് വ്യക്തമായി നിരീക്ഷിക്കാൻ കഴിയുന്നതിൽ നിന്ന്, ഇവിടെ സെക്യൂരിറ്റി പിഴവ് നടന്നതായും പ്രധാനമന്ത്രിയുടെ വാഹനത്തിന് മുകളിൽ ഒരു ചപ്പൽ വന്നു വീണതായും മനസിലാക്കാം. ഉത്തർപ്രദേശിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇത് ചപ്പൽ അല്ല എന്ന അവകാശവാദം ഉന്നയിക്കുന്ന പരസ്പരവിരുദ്ധമായ ചില റിപ്പോർട്ടുകൾ ഇതിനു പിന്നാലെ ഓൺലൈനിൽ വന്നിട്ടുമുണ്ട്.

വാഹനത്തിൽ വന്നു വീണ വസ്തു ചപ്പൽ അല്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്; മറിച്ച്, അതൊരു മൊബൈൽ ഫോൺ ആയിരുന്നു എന്നാണ് ഉയരുന്ന വാദം. എന്നിരുന്നാലും, വീഡിയോയിൽ നിന്ന്, അത് യഥാർത്ഥത്തിൽ ഒരു ചപ്പൽ ആയിരുന്നു എന്ന് സാമാന്യം നല്ല കാഴ്ച്ചശക്തിയുള്ള ഒരാൾക്ക് നിരീക്ഷിക്കാൻ കഴിയും. ഇതിനുപുറമെ, പ്രധാനമന്ത്രിയുടെ പൊതു പരിപാടികൾക്കിടയിലെ സുരക്ഷയെ കുറിച്ച് ഇന്റർനെറ്റിൽ ആശങ്കകളും ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഗംഗാ ആരതിയിൽ പങ്കെടുത്തതാണ് പ്രധാനമന്ത്രി മോദി വാരണാസി ഇപ്പോൾ സന്ദർശിക്കാനുള്ള പ്രധാന കാരണം. ഇതിനെ തുടർന്ന് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് കീഴിലുള്ള ഫണ്ടും അദ്ദേഹം അനുവദിക്കുകയുണ്ടായി. വാരാണസിയിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും എംപിയായതിന് ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമായിരുന്നു ഇത് എന്നത് ശ്രദ്ധേയമാണ്.

മുകളിൽ സൂചിപ്പിച്ചതു പോലെ തന്നെ സ്വന്തം തട്ടകത്തിൽ അദ്ദേഹത്തിന് പിടി നഷ്ടപ്പെടുകയാണ്, ഇത്തവണ മുമ്പത്തേക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. ഇനി പ്രധാനമന്ത്രി മോദിജി സഞ്ചരിച്ചിരുന്ന കാറിലേക്ക് വരുമ്പോൾ, ഇത് ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള ഒരു ടൊയോട്ട ഫോർച്യൂണറായിരുന്നു, ഇതിൽ സാധാരണയായി അദ്ദേഹത്തിൻ്റെ Z+ സുരക്ഷാ ഗാർഡുകളാണ് സഞ്ചരിക്കുന്നത്.

പ്രധാനമന്ത്രി മോദി ഡൽഹിക്ക് പുറത്ത് ഏതെങ്കിലും വിദൂര സ്ഥലത്ത് പോകുമ്പോൾ ഈ വാഹനം ഉപയോഗിക്കാറുണ്ട്. ഈ പ്രത്യേക ഫോർച്യൂണറിൽ സ്ഫോടനത്തെ പോലും പ്രതിരോധിക്കുന്ന ഫ്യുവൽ ടാങ്കുകൾ, ബുള്ളറ്റ് പ്രൂഫ് ഡോറുകളും ഗ്ലാസുകളും, റീ ഇൻഫോഴ്സ്ഡ് സസ്പെൻഷൻ സംവിധാനങ്ങളും വളരെ ശ്രദ്ധയോടെ സജ്ജീകരിച്ചിരിക്കുന്നു. സ്റ്റാൻഡേർഡ് 2.8 -ലിറ്റർ എഞ്ചിനും 4×4 ഡ്രൈവ്‌ട്രെയിനും തന്നെയാണ് ഇതിൽ നൽകുന്നത്.

More from DriveSpark

Article Published On: Thursday, June 20, 2024, 18:59 [IST]
English summary
Pm modi car gets chappal attack in varanasi video viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X