കൈയ്യെത്താത്തതിന് തീന്‍മേശ വൃത്തിയാക്കുന്ന ജോലി പോയ വളാഞ്ചേരിക്കാരന് ഇന്നില്ലാത്ത കാറില്ല! പാന്‍-ഇന്ത്യ വൈറൽ

വലിയ ബിസിനസുകാരനാവുക എന്ന ലക്ഷ്യവുമായി വിദേശരാജ്യങ്ങളില്‍ എത്തിയിട്ടുള്ള അല്ലെങ്കില്‍ ഗള്‍ഫിലേക്കടക്കം വിമാനം കയറാന്‍ ഒരുങ്ങിയിരിക്കുന്ന ഓരോരുത്തര്‍ക്കും പാഠപുസ്തകമായി വായിക്കാന്‍ പറ്റിയ ജീവിത കഥയാണ് പോളണ്ട് മൂസാ ഹാജിയുടേത് (Poland Moosa). കുറച്ച് പേര്‍ക്കെങ്കിലും ഇദ്ദേഹത്തെ പരിചയമുണ്ടാകും. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മൂസാ ഹാജിയുടെ ബെന്റ്‌ലി ബെന്റയ്ഗ EWB സിഗ്‌നേച്ചര്‍ എഡിഷന്റെ ഡെലിവറി വീഡിയോ ഞങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത് നിരവധി ദേശീയ മാധ്യമങ്ങളും വാര്‍ത്തയാക്കിയിരിക്കുകയാണ്. കിംഗ് ഓഫ് പെര്‍ഫ്യൂം എന്ന് അറിയപ്പെടുന്ന പേളണ്ട് മൂസാ ഹാജിയുടെ ഗരാജിലെ ചില കാറുകളാണ് നമ്മള്‍ ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്.

ആദ്യം അറിയാത്തവര്‍ക്കായി പോളണ്ട് മൂസാക്കയെ നമുക്കൊന്ന് പരിചയപ്പെടാം. മലപ്പുറം ആസ്ഥാനമായുള്ള ഫ്രാഗ്രന്‍സ് വേള്‍ഡ് എന്ന കമ്പനിയുടെ ഉടമയാണ് ഇദ്ദേഹം മലപ്പുറം വളാഞ്ചേരി ഇടയൂര്‍ സ്വദേശിയായ മൂസാ ഹാജിക്ക് കൊടിയ ദാരിദ്ര്യം മൂലം പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ചെറുപ്പത്തില്‍ അതായത് ഒമ്പതാമത്തെ വയസ്സില്‍ സ്വന്തം സഹോദരനുമായി പിണങ്ങി നാടുവിട്ട അദ്ദേഹം മൈസൂരിലെത്തി. ഹോട്ടലില്‍ തീന്‍മേശ വൃത്തിയാക്കുന്ന ജോലിയായിരുന്നു ആദ്യം. ടേബിളിലേക്ക് കൈയെത്തുന്നില്ലെന്ന കാരണം കൊണ്ട് ആദ്യ ജോലി നഷ്ടമായി.

poland moosa car collection

പിന്നീട് ഹോട്ടലില്‍ മറ്റ് ജോലികള്‍ ചെയ്തും തയ്യല്‍ക്കാരന്റെയും എന്തിന് തൂപ്പുകാരന്റെ വരെ ജോലി ഏറ്റെടുത്ത് ചെയ്തു. പിന്നീട് നാട്ടില്‍ മടങ്ങിയെത്തി ചില്ലറ ജോലികള്‍ ചെയ്ത ശേഷമാണ് പതിനെട്ടാമത്തെ വയസ്സില്‍ ഉപജീവന മാര്‍ഗം തേടി യുഎഇയിലെത്തിയത്. തുറമുഖത്ത് ജോലി ചെയ്തിരുന്ന സ്വന്തം ഇക്ക നല്‍കിയ വീസയിലായിരുന്നു വന്ന മൂസാ ഹാജി പ്രവാസ ജീവിതത്തില്‍ എടുക്കാത്ത പണികള്‍ ഇല്ലെന്ന് തന്നെ പറയാം.

ആദ്യം അറബി വീട്ടിലെ ജോലിക്കാരനായി തുടങ്ങിലയ അദ്ദേഹം പിന്നീട് കച്ചവടക്കാരന്റെ വേഷമണിഞ്ഞതോടെ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക്സ് സാധനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയാണ് ആദ്യകാലത്ത് കച്ചവടം ചെയ്തത്. എന്നാല്‍ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഇവിടെ സുഗന്ധങ്ങളുടെ ലോകത്ത് രാജാവാണ് ഇദ്ദേഹം. പുതുതായി വാങ്ങിയ ബെന്റ്ലി ബെന്റയ്ഗ ഇഡബ്ല്യുബിക്ക് പുറമേ ഇന്ത്യയിലും വിദേശത്തുമായി നിരവധി ആഡംബര കാറുകള്‍ മൂസാ ഹാജിക്കുണ്ട്.

poland moosa car collection

പോളണ്ട് മൂസ ഹാജിയുടെ കാര്‍ ശേഖരത്തിന്റെ വ്യക്തമായ ചിത്രം നമുക്ക് ലഭ്യമല്ല. ഏതായാലും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വിശകലനം ചെയ്ത് ഞങ്ങള്‍ ഒരു പട്ടിക തയാറാക്കിയിട്ടുണ്ട്. യുഎഇയിലെ ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് ചെയ്യുന്ന മൂസാ ഹാജിയുടെ ഭൂരിപക്ഷം വാഹനങ്ങളും മിഡല്‍ഈസ്റ്റിലാണെന്ന കാര്യം ശ്രദ്ധിക്കുമല്ലോ.

ബെന്റ്ലി ബെന്റായ്ഗ EWB: ഇന്ത്യയില്‍ മൂസ ഹാജിയുടെ ഗരാജില്‍ വിലകൂടിയ രണ്ട് കാറുകളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് അടുത്തിടെ വാങ്ങിയ റോസ് ഗോള്‍ഡ് നിറത്തില്‍ പൂര്‍ത്തിയാക്കിയ ബെന്റെയ്ഗ EWB. ഇന്ത്യയില്‍ 5 എണ്ണം മാത്രമുള്ള കാറിന്റെ കേരളത്തിലെ ആദ്യ ഉടമയാണ് മലപ്പുറംകാരന്‍. ഇതിലെ 4.0 ലിറ്റര്‍ V8 ട്വിന്‍ ടര്‍പെട്രോള്‍ എഞ്ചിന്‍ 550 bhp പവറും 770 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു.

ബെന്റ്ലി ബെന്റയ്ഗ: ഇന്ത്യയില്‍ അടുത്തിടെ വാങ്ങിയ ബെന്റയ്ഗ EWB പതിപ്പിന് പുറമെ ദുബായിയും വ്യവസായിക്ക് മറ്റൊരു ബെന്റയ്ഗയുണ്ട്. വൈറ്റ് കളറിലാണ് ഇത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാറിന്റെ കൃത്യമായ സവിശേഷതകള്‍ വീഡിയോയില്‍ വ്യക്തമല്ല. 4.0 ലിറ്റര്‍ V8 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 542 bhp പവറും 770 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്ന 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലാണ് കാര്‍ ലഭ്യമാണ്.

റോള്‍സ് റോയ്‌സ് കലിനന്‍: മൂസാ ഹാജിയുടെ ഗരാജിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് വെള്ള നിറത്തിലുള്ള റോള്‍സ് റോയ്‌സ് കലിനന്‍ സീരീസ് I. ഇത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയതാണ് . ഈ കാറും ദുബായ്‌യിലെ ഉപയോഗത്തിനായാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്. ഇതിലെ 6.8 ലിറ്റര്‍ V12 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 580 Bhp പവറും 850 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

poland moosa rolls royce

ലെക്സസ് LX600: ഇന്ത്യയില്‍ LX 500d എന്നറിയപ്പെടുന്ന ലെക്‌സസിന്റെ LX600 മൂസാ ഹാജി സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ഈ എസ്‌യുവി ലഭ്യമാകൂവെങ്കിലും ഗ്ലോബല്‍ മാര്‍ക്കറ്റില്‍ ഇതിന്റെ പെട്രോള്‍ പതിപ്പും ലഭ്യമാണ്. ബിസിനസുകാരന്റെ പക്കലുള്ളത് കാറിന്റെ പെട്രോള്‍ പതിപ്പാണെന്ന് തോന്നുന്നു. ഇതിലെ ഇത് 3.5 ലിറ്റര്‍ V6 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 415 bhp പവറും 650 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

മെര്‍സിഡീസ് G63 AMG: ഒരു ജി-വാഗണ്‍ ഇല്ലാതെ മലയാളിയായ വണ്ടിപ്രാന്തന്റെ ഗരാജ് പൂര്‍ണമാകില്ലെല്ലോ. രാജ്യത്തെ സമ്പന്നരായ ബിസിനസുകാര്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇടയിലെ ജനപ്രിയമായ വാഹനങ്ങളില്‍ ഒന്നാണ്. മൂസാ ഹാജിയുടെ കൈയ്യില്‍ മെര്‍സിഡീസ് G63 AMG ആണ്. കഴിഞ്ഞ തലമുറ G63 AMG പോലെ കാണപ്പെടുന്നു. 577 Bhp പവറും 850 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം.

poland moosa range rover

റേഞ്ച് റോവര്‍ വോഗ്: ലോകമെമ്പാടുമുള്ള നിരവധി സമ്പന്നരായ ബിസിനസുകാര്‍ക്കും സെലിബ്രിറ്റികള്‍ക്കും പ്രിയപ്പെട്ട എസ്‌യുവിയാണ് റേഞ്ച് റോവര്‍ വോഗ്. പോളണ്ട് മൂസാ ഹാജിയുടെ പക്കലും ഫുള്‍ ബ്ലാക്ക് ഫിനിഷിലുള്ള ഒരു റേഞ്ച് റോവര്‍ ഉണ്ട്. ഈ ആഡംബര എസ്‌യുവി വിവിധ വകഭേദങ്ങളില്‍ ലഭ്യമാണ്. കൂടാതെ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലും ലഭ്യമാണ്. മൂസാ ഹാജിയുടെ ഗരാജിലുള്ള റേഞ്ച് റോവര്‍ വോഗിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഡിഫെന്‍ഡര്‍ 110: ഇന്ത്യയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ 5 ഡോര്‍ പതിപ്പായ ഡിഫെന്‍ഡര്‍ 110 മൂസാ ഹാജിയുടെ ഗരാജിലുണ്ട്. ഒരു ഓഫ്-റോഡറിന് ആവശ്യമായ എല്ലാ സവിശേഷതകളും ആഡംബര സവിശേഷതകളും സമന്വയിച്ചെത്തുന്ന ഈ എസ്‌യുവി പണക്കാര്‍ക്കും സെലിബ്രിറ്റികള്‍ക്കുമിടയില്‍ ട്രെന്‍ഡിംഗ് ആണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്ന ഈ എസ്‌യുവിയുടെ ഏത് പവര്‍ട്രെയിന്‍ ഓപ്ഷനാണ് മൂസാ ഹാജിയുടെ കൈവശമുള്ളതെന്ന് ഞങ്ങള്‍ക്ക് അറിവില്ല.

ഒന്നുമില്ലായ്മയില്‍ നിന്ന് കഷ്ടപ്പെട്ട് വളര്‍ന്ന് വന്ന് സ്വന്തമായി സാമ്രാജ്യം സൃഷ്ടിക്കുന്നവരുടെ കഥ കേള്‍ക്കാനും വായിക്കാനുമെല്ലാം നമുക്ക് ഇഷ്ടമാണ്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍ നിന്ന് വന്ന് പറ്റുന്ന എല്ലാ തൊഴിലും ചെയ്ത് ഇന്ന് കോടീശ്വരനായി മാറിയ പോളണ്ട് മൂസാ ഹാജി ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മാതൃകയാണ്. വാഹനങ്ങളെ സ്‌നേഹിക്കുന്ന ഈ മലപ്പുറംകാരന് ഇനിയും ഗരാജ് വലുതാക്കാന്‍ സാധിക്കട്ടെയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു.

More from DriveSpark

Article Published On: Saturday, June 21, 2025, 18:38 [IST]
English summary
Poland moosa exotic car collection from bentley bentayga ewb to mercedes g wagen
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X