ഇത് കാറോ അതോ ട്രൈക്കോ? കൺഫ്യൂഷൻ! ഒന്നര കോടി വില വരും പൊളാരിസ് സ്ലിംഗ്ഷോട്ട്

ഇരുചക്രവാഹന നിർമ്മാതാക്കളുടെ ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. എക്സ്പൻസീവും ഹൈ പെർഫോമെൻസും വാഗ്ദാനം ചെയ്യുന്ന മോട്ടോർസൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കുമുള്ള ഡിമാൻഡ് നമ്മുടെ രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്, റോഡുകളിൽ ഇവയിൽ പലതും നാം ഇപ്പോൾ കാണുന്നുമുണ്ട്.

പരമ്പരാഗതമായ ശൈലിയിൽ മോട്ടോർസൈക്കിളുകൾ നിർമ്മിക്കാതെ വേറിട്ടു നിൽക്കുന്ന നിരവധി നിർമ്മാതാക്കൾ ആഗോള വിപണികളിൽ ഉണ്ട്. ATV -കൾ നിർമ്മിക്കുന്നതിന് പേരുകേട്ട അമേരിക്കൻ വാഹന നിർമ്മാതാക്കളായ പോളാരിസ് അവയിൽ ഒന്നാണ്. ബ്രാൻഡിന്റെ വളരെ വ്യത്യസ്തമായ ഒരു അൺകൺവൻഷണൽ മോഡലാണ് സ്ലിംഗ്ഷോട്ട് എന്ന മോട്ടോർസൈക്കിൾ.

ഒന്നര കോടി വില വരും പൊളാരിസ് സ്ലിംഗ്ഷോട്ട്

ഇന്ത്യയിൽ അടുത്തിടെ ഈ മോട്ടോർസൈക്കിളുകളിലൊന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. BikeWithGirl ആണ് തന്റെ യൂട്യൂബ് ചാനലിൽ ഈ വാഹനത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ, വ്ലോഗർ മുംബൈയിലെ റോഡുകളിൽ പൊളാരിസ് സ്ലിംഗ്ഷോട്ട് ഓടിക്കുന്നത് നമുക്ക് കാണാം. വളരെ സവിശേഷമായ ഒരു മോട്ടോർസൈക്കിളാണ് ഇത് എന്ന് നമുക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാം.

റോഡിൽ ഈ മോഡൽ കണ്ട മിക്ക ആളുകളും വളരെ അത്ഭുതത്തോടെയാണ് ഇതിനെ നോക്കി കണ്ടത്. വളരെ എക്സ്പൻസീവായ സൂപ്പർകാർ ആണെന്ന് കരുതുന്ന തരത്തിലാണ് മോട്ടോർസൈക്കിളിന്റെ ഡിസൈൻ. ഈ സ്ലിംഗ്ഷോട്ടിന്റെ ഉടമ കാർനെറ്റ് വഴിയാണ് വാഹനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. അതിനാൽ തന്നെ വാഹനത്തിന് പിന്നിൽ ദുബായ് രജിസ്ട്രേഷൻ പ്ലേറ്റുകളും നമുക്ക് കാണാം.

ഒന്നര കോടി വില വരും പൊളാരിസ് സ്ലിംഗ്ഷോട്ട്

ബൈക്കിന് മുൻ വശത്ത് നല്ല വീതിയുണ്ട്, ഏറെ കുറെ പോർഷ 911 -ന്റെ വലുപ്പം ഫ്രണ്ടിൽ നിന്ന് നമുക്ക് തോന്നാം. ഈ മോട്ടോർസൈക്കിളിന് 2.0 ലിറ്റർ പെട്രോൾ എഞ്ചിനുള്ള ഒരു ക്ലാംഷെൽ ബോണറ്റ് ലഭിക്കുന്നു. കൂടാതെ ഫ്രണ്ടിൽ രണ്ട് വീലുകളും റിയറിൽ ഒരെണ്ണവുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു ബെൽറ്റ് ഡ്രിവൺ സിസ്റ്റമാണ് വാഹനത്തിൽ വരുന്നത്, പവർ പിന്നിലെ വീലിലേക്കാണ് അയക്കപ്പെടുന്നത്.

മുന്നിലും പിന്നിലും 18 ഇഞ്ച് ഡ്യൂവൽ ടോൺ അലോയി വീലുകളാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഏതൊരു മോട്ടോർസൈക്കിളിനെയും പോലെ, സ്ലിംഗ്ഷോട്ടിലും രണ്ട് പേർക്ക് സഞ്ചരിക്കാൻ കഴിയും, എന്നാൽ സീറ്റ് ലേഔട്ട് വ്യത്യസ്തമാണെന്ന് മാത്രം. ഒരു ടു ഡോർ സ്പോർട്സ് കാറിലെന്നപോലെയാണ് സീറ്റിംഗ് ഒരുക്കിയിരിക്കുന്നത്. മൗണ്ടഡ് കൺട്രോളുകളോടു കൂടിയ ഒരു സ്റ്റിയറിംഗ് വീൽ വാഹനത്തിലുണ്ട്.

ഒന്നര കോടി വില വരും പൊളാരിസ് സ്ലിംഗ്ഷോട്ട്

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, സെന്റർ കൺസോളിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും കമ്പനി ഒരുക്കിയിട്ടുണ്ട്. സ്പീക്കറുകളും ഇതിനൊപ്പം സജ്ജമാക്കിയിട്ടുണ്ട്. ഈ മോട്ടോർസൈക്കിളിന്റെ മറ്റൊരു സവിശേഷത എന്തെന്നാൽ, നാം താക്കോൽ മറന്നാലും, ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിൽ പാസ്‌വേഡ് നൽകി ബൈക്ക് സ്റ്റാർട്ട് ചെയ്യാം എന്നതാണ്.

ഈ മോട്ടോർസൈക്കിളിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 204 PS മാക്സ് പവറും 193 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ഇത് ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു, മോട്ടോർസൈക്കിളിന്റെ ടോപ്പ് സ്പീഡ് മണിക്കൂറിൽ 200 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു മോട്ടോർസൈക്കിൾ ഓടിക്കുന്നതായി ഫീൽ ചെയ്യുന്നേ ഇല്ലെന്ന് വ്ലോഗർ വീഡിയോയിൽ പറയുന്നത് കേൾക്കാം.

ഒന്നര കോടി വില വരും പൊളാരിസ് സ്ലിംഗ്ഷോട്ട്

കാറിൽ കാണുന്നതുപോലെ ഡോറുകളോ റൂഫോ ഇതിന് ഇല്ല എന്നതും ശ്രദ്ധേയമാണ്. പോകുന്നിടത്തെല്ലാം, തനതായ സ്റ്റൈലിംഗും ഗ്ലോസി കളറും കാരണം സ്ലിംഗ്ഷോട്ട് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നു. സ്ലിംഗ്ഷോട്ടിനുള്ളിൽ ഇതൊരു മോട്ടോർ സൈക്കിളാണെന്നും കാർ അല്ലെന്നും പ്രഖ്യാപിക്കുന്ന ഒരു സ്റ്റിക്കർ പോലുമുള്ളതായി കാണാം, വാഹനം ഓടിക്കുന്നയാൾ എപ്പോഴും ഹെൽമെറ്റ് ധരിക്കണം എന്ന നിർദ്ദേശവും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

ഇനി വിലയുടെ കാര്യത്തിലേക്ക് വരുമ്പോൾ, ഇത് വിലകൂടിയ മോട്ടോർസൈക്കിളാണ് എന്ന് പറയാതിരിക്കാൻ വയ്യ. ഏകദേശം 1.5 കോടി രൂപയോളം ഈ മോട്ടോർസൈക്കിളിന് വിലവരുമെന്ന് വ്ലോഗർ പറയുന്നു. വീഡിയോയിൽ വിലയെക്കുറിച്ച് വ്ലോഗർ പരാമർശിക്കുമ്പോൾ, പലരും അത്ഭുതപ്പെടുകയും, ചിലർ ആശയക്കുഴപ്പത്തിലാവുകയും ചെയ്യുന്നത് നമുക്ക് കാണാം.

റോഡിലുള്ളവരുടെ പ്രതികരണങ്ങളും വീഡിയോയിൽ കാണാം. പൊളാരിസ് 2014 -ൽ സ്ലിംഗ്ഷോട്ട് പുറത്തിറക്കിയിരുന്നു, ഇവിടെ വീഡിയോയിൽ കാണുന്നത് 2022 മോഡലാണ്. പൊളാരിസ് നിർമ്മിക്കുന്ന പല ATV -കളിൽ നിന്നും വ്യത്യസ്തമായി, സ്ലിംഗ്ഷോട്ട് ഒരു റോഡ് ലീഗൽ മോട്ടോർസൈക്കിളാണ് എന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Monday, March 20, 2023, 15:13 [IST]
English summary
Polaris slingshot worth rs one and half crore grabs public attention in indian roads
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X