7 സീറ്ററുകളുടെ കച്ചോടം പൂട്ടിക്കുമോ ഈ ഓട്ടോ ചേട്ടൻ? 15 പേരെ കുത്തിനിറച്ചതിന് പൊലീസിൻ്റെ വക സമ്മാനം
ഓട്ടോയിലെ യാത്ര പലർക്കും ഇഷ്ടമുള്ള കാര്യം തന്നെയാണ്. പ്രത്യേകിച്ച് ബംഗ്ലൂരുവിലെ ഓട്ടോ ചേട്ടൻമാരെ വെല്ലാൻ വേറെ ഒരു സംസ്ഥാനത്തും ആളില്ല എന്നാണ് തോന്നുന്നത്. ബൈക്ക് പോകുന്ന ഇടയിലൂടെ അവർ ഓട്ടോ കൊണ്ടു പോകും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് യുപിയിൽ നിന്നുള്ള ഓട്ടോ ഡ്രൈവറാണ്. സാധാരണ ഓട്ടോറിക്ഷയിൽ ഡ്രൈവർ ഉൾപ്പടെ നാല് പേർക്കാണ് സഞ്ചരിക്കാൻ സാധിക്കുന്നത്. എന്നാൽ ഒരാളേയും കൂടെ അഡ്ജസ്റ്റ് ചെയ്യാം, പക്ഷേ യുപിയിൽ നിന്നുള്ള ഈ ഓട്ടോ ചേട്ടൻ തൻ്റെ വണ്ടിയിൽ ഒരു ടെമ്പോ ട്രാവലറിൽ കയറുന്ന അത്രയും ആളുകളെയാണ് കയറ്റിയിരിക്കുന്നത്.
15 പേരെയാണ് ഓട്ടോചേട്ടൻ തൻ്റെ വണ്ടിയിൽ കയറ്റി യാത്ര നടത്തിയത്. 7 സീറ്ററുകൾക്കും എന്തിന് പറയുന്നു ടെമ്പോ ട്രാവലറിന് പോലും വെല്ലുവിളിയാണ് ഈ വ്യക്തി എന്ന് പറയാം. യുപിയിൽ വാഹന പരിശോധനയ്ക്കിടെയാണ് ഓട്ടോറിക്ഷയില്‍ 15 യാത്രക്കാരുമായി വരുന്നത് കാണുന്നത്. വാഹനം ട്രാഫിക് പോലീസ് തടഞ്ഞു നിർത്തി ആലുകളെ പുറത്തിറക്കിയപ്പോഴാണ് കണ്ണുത്തളളി പോയത്. ട്രാഫിക് പോലീസ് സംഘം ഡ്രൈവറെ ബോധവത്കരിക്കുകയും കൂടുതല്‍ യാത്രക്കാരെ കയറ്റിയതിന് 6500 രൂപ പിഴ ചുമത്തുകയും ചെയ്തു.

ഓട്ടോ ചേട്ടൻ കാണിച്ചത് പോലെ നിങ്ങൾ കാറിലോ ബൈക്കിലോ ഒന്നും കുത്തിനിറയ്ക്കരുതേ. ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പലര്‍ക്കും അത്ര സുഖകരമയി തോന്നില്ലെങ്കിലും സുരക്ഷിതമായ ഡ്രൈവിംഗിന് അത് ആവശ്യമാണ്. നിങ്ങളുടെ സഹയാത്രികരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇപ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ പോലും സീറ്റ്‌ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. അപകടമുണ്ടായാല്‍ ആദ്യ ലെവലിലുള്ള സംരക്ഷണം സീറ്റ് ബെല്‍റ്റുകള്‍ ഉറപ്പാക്കുന്നു
ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നത് ചിലര്‍ക്ക് ആവേശം നല്‍കും. എന്നാല്‍ ഇത് നിങ്ങള്‍ക്കും നിങ്ങളുടെ ചുറ്റുമുള്ള മറ്റ് വാഹനങ്ങള്‍ക്കും അപകടകരമായേക്കാം. തുറന്ന സ്ട്രെച്ച് ഉള്ള ഹൈവേയില്‍ ആണെങ്കിലും, എപ്പോഴും വേഗപരിധിക്കുള്ളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കുക. അപകടകരമായ സാഹചര്യം വല്ലതും നേരിടുമ്പോള്‍ അല്ലാതെ അമിതവേഗത ഒഴിവാക്കുക. അമിതവേഗത നിങ്ങളുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കാം. അത് മാരകമായ പ്രത്യാഘാതങ്ങളില്‍ ചെന്ന് പതിക്കും.

വാഹനങ്ങളില്‍ ഇന്‍ഡിക്കേറ്ററുകള്‍ വെച്ചതിന് കൃത്യമായ ഉദ്ദേശ്യം ഉണ്ട്. ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് മുമ്പ് അവ ശരിയായി ഉപയോഗിക്കുക. ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച്, നിങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് പിന്നില്‍ നിന്നോ എതിര്‍വശത്ത് നിന്നോ വരുന്ന മറ്റ് ഡ്രൈവര്‍മാരെ മനസ്സിലാക്കാന്‍ അനുവദിക്കുക. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ജാഗ്രത പുലര്‍ത്താന്‍ കഴിയും. അതിനനുസരിച്ച് പ്രതികരിക്കാന്‍ അവര്‍ക്ക് മതിയായ സമയമുണ്ടാകും.
നിങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍ ഹൈ ബീമുകളും ലോ ബീമുകളും ശരിയായി ഉപയോഗിക്കുക. ഹൈ ബീം ഉപയോഗിക്കുന്നത് എതിര്‍വശത്ത് നിന്ന് വരുന്ന ഡ്രൈവര്‍ക്ക് പ്രശ്നമുണ്ടാക്കിയേക്കാം. കാരണം അത് അവരുടെ കാഴ്ച നിമിഷനേരം കൊണ്ട് മറച്ചേക്കാം. അത് മാരകമായ അപകടത്തിന് കാരണമാകുമെന്നതിനാല്‍ അക്കാര്യം ഒഴിവാക്കുക.

കാര്യക്ഷമമായ ഡ്രൈവിംഗിന്റെ പ്രധാന ഘടകമാണ് നല്ല ദൃശ്യപരത. മികച്ച ദൃശ്യപരത ഉറപ്പാക്കാന്‍, വിന്‍ഡ്ഷീല്‍ഡും ഡോറുകളും മിററുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അത് വാഹനമോടിക്കുമ്പോള്‍ ചുറ്റും നന്നായി ശ്രദ്ധിക്കാന്‍ നിങ്ങളെ അനുവദിക്കും. ശൈത്യകാലത്ത്, വിന്‍ഡ്ഷീല്‍ഡിലും ഡോറുകളിലും മഞ്ഞുണ്ടാകും. അതിനാല്‍, അവയെ ഡിഫോഗ് ചെയ്യാന്‍ കാര്‍ ഹീറ്റര്‍ ഉപയോഗിക്കുക. കൂടാതെ, ക്യാബിനിനുള്ളില്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടെങ്കില്‍, വിന്‍ഡ്ഷീല്‍ഡ് ഫോഗ് ചെയ്യുക. ഈര്‍പ്പം കുറയ്ക്കുന്നതിനും ശുദ്ധവായു ഉള്ളിലേക്ക് കടക്കാന്‍ കുറച്ച് സമയം വിന്‍ഡോകള്‍ തുറന്നിടുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








