കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

ഇന്ന് വാഹനങ്ങളില്‍ അഭ്യാസപ്രകടങ്ങള്‍ നടത്തുന്നത് സോഷ്യല്‍ മീഡിയില്‍ ഇട്ട് ലൈക്കുകളും കമന്റുകളും വാരിക്കൂട്ടുന്ന ചില ഫ്രീക്കന്‍മാര്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ട്രാഫിക് നിയമ ലംഘനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും നിരീക്ഷിക്കാന്‍ പൊലീസ് ഇപ്പോള്‍ ആധുനിക സാങ്കേതികവിദ്യയെയാണ് ആശ്രയിക്കുന്നത്.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും നെറ്റിസണ്‍സ് പങ്കിടുമ്പോള്‍ സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്ന അധികാരികള്‍ തക്ക സമയത്ത് ഇടപെടുന്ന വാര്‍ത്തകള്‍ നാം കാണുന്നുണ്ട്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്ന അതേ സമയം തന്നെ ചലാന്‍ വീട്ടിലെത്തിക്കാണും.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

മിക്കവാറും എല്ലാ റോഡുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്, എങ്കിലും ചില സമയങ്ങളില്‍ ആളുകള്‍ അയച്ച് നല്‍കുന്ന നിയമ ലംഘനത്തിന്റെ വീഡിയോകള്‍ ട്രാഫിക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ചലാന്‍ നല്‍കാന്‍ പലപ്പോഴും പരിഗണിക്കാറുണ്ട്. കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ ഓടിച്ചതിന് കാര്‍ ഡ്രൈവര്‍ക്ക് പിഴ ശിക്ഷ ലഭിച്ച ഒരു വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവരുന്നത്. തെലങ്കാനയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

ഹൈദരാബാദില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സോന്‍ചോ സാറ എന്ന ട്വിറ്റര്‍ ഹാന്‍ഡ്‌ലില്‍ നിന്നാണ് വീഡിയോ മൈക്രോബ്ലോഗിങ് സൈറ്റില്‍ പോസ്റ്റ് ചെയ്തത്. ഒരു ഹ്യുണ്ടായ് ഗ്രാന്‍ഡ് i10 അതിന്റെ ടെയില്‍ഗേറ്റ് പൂര്‍ണ്ണമായും തുറന്നിരിക്കുന്ന രീതിയില്‍ റോഡിലൂടെ പോകുന്നത് കാണാം. ഡിക്കിയില്‍ മൂന്ന് കുട്ടികള്‍ ഇരിക്കുന്നുണ്ട്.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

'അവര്‍ എത്ര നിരുത്തരവാദപരമായ മാതാപിതാക്കളാണ്. ദയവായി അവലോകനം ചെയ്ത് നടപടിയെടുക്കുക'എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തെലങ്കാനയിലെ മന്ത്രിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകനുമായ കെ.ടി രാമറാവുവിനെയും തെലങ്കാന പൊലീസിനെയും മറ്റും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

കാറിനുള്ളില്‍ കുട്ടികള്‍ക്ക് ഇരിക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഇടമില്ലായിരുന്നുവെന്ന് തോന്നുന്നു. ടെയില്‍ ഗേറ്റ് പൂര്‍ണ്ണമായും തുറന്നതിനാല്‍ കാറിലെ മറ്റ് യാത്രക്കാരെ വ്യക്തമായി കാണാനാകും.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

കാറിന്റെ പിന്നില്‍ മൂന്ന് യാത്രക്കാരും മുന്‍വശത്ത് രണ്ട് പേരും ഇരിക്കുന്നു. ബൂട്ടില്‍ ഇരുത്തി ഡ്രൈവര്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കിയത് ഗുരുതരമായ കുറ്റമാണ്. വീഡിയോയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിച്ചതായും വാഹനത്ത പൊലീസ് ട്വീറ്റിന് മറുപടി നല്‍കി.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

ഹ്യുണ്ടായ് ഗ്രാന്‍ഡ് i10 ന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതിന് പിന്നാലെ ഡ്രൈവറുടെയും മാതാപിതാക്കളുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധി ഉപയോക്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

ചില ഉപയോക്താക്കള്‍ കുട്ടികളുടെ അഭ്യര്‍ത്ഥന പ്രകാരം ചെയ്തതിനാല്‍ ലളിതമായ ശിക്ഷ മതിയെന്ന് പറയുന്നുണ്ട്. മറ്റ് നിരവധി ഉപയോക്താക്കള്‍ കൗണ്‍സിലിംഗും മറ്റും വിധേയമാക്കണമെന്ന് വാദിക്കുന്നു. ഇവരില്‍ ഒരാള്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ പോലും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

ആളുകളെ കുത്തിനിറച്ച് കാറുകളില്‍ യാത്ര ചെയ്യുന്ന കാഴ്ച ഇന്ത്യയില്‍ സാധാരണമാണ്. യഥാര്‍ത്ഥത്തില്‍ നിര്‍മ്മാതാവ് നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ ആളുകളുമായി നിങ്ങള്‍ ഒരു കാറില്‍ സഞ്ചരിക്കുമ്പോള്‍ അത് സസ്‌പെന്‍ഷനിലും എഞ്ചിനും വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നു. കാറിന്റെ മൊത്തത്തിലുള്ള ഭാരം വര്‍ദ്ധിക്കും. അതോടൊപ്പം അത് കാറിന്റെ സ്വഭാവസവിശേഷതകളിലും അത് കൈകാര്യം ചെയ്യുന്നതിലും മാറ്റമുണ്ടാകും.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

കാര്‍ ചലിപ്പിക്കുന്നതിന് എഞ്ചിന്‍ കൂടുതല്‍ പണിയെടുക്കേണ്ടി വരും. അതിനാല്‍ വാഹനത്തിന്റെ ഇന്ധനക്ഷമതയും കുറയും. ആക്‌സിലറേഷന്‍ പോലെ തന്നെ കാറില്‍ കൂടുതല്‍ ഭാരമുണ്ടെങ്കില്‍ കാറിന്റെ ബ്രേക്കിങ്ങിനെയും അത് ബാധിക്കും.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

പ്രത്യേകിച്ച് ടെയില്‍ ഗേറ്റ് തുറന്ന് ബൂട്ടില്‍ ഇരിക്കുന്നത് വളരെ അപകടകരമാണ്. വേഗതയില്‍ സഞ്ചരിക്കുകയാണെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ അവിടെയിരിക്കുന്നവര്‍ കാറില്‍ നിന്ന് തെന്നി താഴെ വീഴാന്‍ സാധ്യതയുണ്ട്. ബൂട്ട് സ്‌പേസ് ലഗേജിനുള്ളതാണ്, യാത്രക്കാര്‍ക്കുള്ളതല്ല. ആ സമയത്ത് സ്ഥലമില്ല എന്ന ന്യായം പറഞ്ഞിട്ട് കാര്യമുണ്ടാകില്ല.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

ചലാനെ കുറിച്ച് പറഞ്ഞപ്പോള്‍ സമീപകാലത്ത് ചര്‍ച്ചയായ ഒരു ചലാനെ കൂടി പരിചയപ്പെടുത്തുകയാണ് ഇവിടെ. ഒരു ഇലക്ട്രിക് വാഹനത്തിന് ലഭിച്ച വിചിത്ര ചലാനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

Ather 450X ന്റെ മൂന്നാം തലമുറയാണ് ഇപ്പോള്‍ അവതരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് വിപണിയിലുള്ള ഏറ്റവും മികച്ച പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണിത്. ഇത് ന്യായമായ റേഞ്ചും മികച്ച പ്രകടനവും സ്ഥിരതയും കാഴ്ചവെക്കുന്നുണ്ട്. പോരാത്തതിന് തീപിടുത്തത്തിന്റെ ചരിത്രമില്ലാത്ത സുരക്ഷിതമായ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ഇത്. എന്നാല്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ ഒരു Ather ഉപയോക്താവിന് അടുത്തിടെ പിഴ ചുമത്തി.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമയ്ക്ക് സാധുവായ മലിനീകരണ നിയന്ത്രണമോ PUC സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തതിനാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. നമ്മുടെ സ്വന്തം കേരളത്തില്‍ നിന്നുള്ള സംഭവം ഇന്റര്‍നെറ്റില്‍ വൈറലായി. ട്രാഫിക് പോലീസ് നല്‍കിയ ചലാന്‍ രസീത് ഫേസ്ബുക്ക് ഗ്രൂപ്പിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് (PUCC)ആവശ്യപ്പെട്ടപ്പോള്‍ ഹാജരാക്കാത്തതിനാണ് കേരള പൊലീസ് ചലാന്‍ രസീത് നല്‍കിയിരിക്കുന്നത്. 250 രൂപയാണ് ചലാന്‍ തുക. രസീതില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട്, 1988-ലെ സെക്ഷന്‍ 213(5)(ഇ) പറയുന്നുണ്ട്.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

മലിനീകരണത്തിന് കാരണമാകുന്ന ഹൈഡ്രോകാര്‍ബണുകള്‍ കത്തിക്കാന്‍ ഐസി എഞ്ചിന്‍ ഇല്ലാത്ത പൂര്‍ണ്ണമായും ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450x. അതായത് ഈ സ്‌കൂട്ടര്‍ കാര്‍ബണ്‍ മോണോക്സൈഡോ കാര്‍ബണ്‍ ഡൈ ഓക്സൈഡോ കാര്‍ബണോ പുറത്ത് വിടുന്നില്ല.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

മലിനീകരണം പരിശോധിച്ചാണ് PUC സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ICE-ല്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ അതിന്റെ ക്ലാസിന് നിശ്ചയിച്ചിട്ടുള്ള അനുവദനീയമായ പരിധിയില്‍ കൂടുതല്‍ മലിനീകരണം പുറന്തള്ളുന്നില്ല എന്നതിന്റെ തെളിവാണിത്. വിവിധ വകുപ്പുകളുമായും ബോര്‍ഡുകളുമായും സഹകരിച്ച് ബന്ധപ്പെട്ട അധികാരികള്‍ ഈ പരിധി നിശ്ചയിക്കുന്നു. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് ഏഥര്‍ ഉടമക്ക് പിഴ ലഭിച്ചത്.

കുട്ടികളെ ഡിക്കിയില്‍ ഇരുത്തി കാര്‍ യാത്ര; 'പണി' കൊടുത്ത് പൊലീസ്

വൈറല്‍ ചിത്രം ഒരാള്‍ ഏഥര്‍ സിഇഒയുടെ ശ്രദ്ധയില്‍ പെടുത്തി. ഒരു നെടുവീപ്പായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ സമയം രോഹന്‍ ഖരെ തനിക്കുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചു. ഒരു വര്‍ഷം മുമ്പ് ഏഥര്‍ അത്ര പ്രചാരത്തിലില്ലാതിരുന്ന കാലത്തായിരുന്നു മുംബൈയില്‍ വെച്ച് സമാനമായ അനുഭവം . സ്‌കൂട്ടറിലെ എക്‌സ്‌ഹോസ്റ്റ് പൈപ്പ് കാണിച്ചാല്‍ ആവശ്യമുള്ള PUC റെക്കോര്‍ഡ് കാണിച്ചുതരാം എന്ന് പറഞ്ഞ് പിഴയടക്കാതെ അന്ന് വീട്ടിലേക്ക് പോയതായി അദ്ദേഹം ഓര്‍ത്തെടുത്തു.

More from DriveSpark

Article Published On: Monday, September 12, 2022, 11:27 [IST]
English summary
Police issue fine for driving car with kids in boot space details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X