കാറില്‍ 'പൊലീസ്' സ്റ്റിക്കറൊട്ടിച്ച് കറങ്ങിയാല്‍ എന്ത് സംഭവിക്കും? ഉത്തരം ദേ ഇവിടുണ്ട്

ജോര്‍ജുകുട്ടി C/O ജോര്‍ജുകുട്ടി എന്ന സൂപ്പര്‍ ഹിറ്റ് മലയാളം സിനിമയില്‍ കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രം തന്റെ ജീപ്പില്‍ 'പൗലോസ്' എന്ന് എഴുതുന്നുണ്ട്. ഒറ്റനോട്ടത്തില്‍ കാണുന്നവര്‍ 'പൊലീസ്' എന്ന് തെറ്റിദ്ധരിക്കും. 'പൊലീസ് അല്ല പൗലോസ്... എന്റെ സ്വന്തം ജീപ്പിന് സ്വന്തം പേര്' എന്നാണ് പപ്പുവിന്റെ കഥാപാത്രം അതിന് നല്‍കുന്ന വിശദീകരണം.

അക്കാലത്ത് കേരള പൊലീസ് ഉപയോഗിച്ച് വന്നിരുന്ന വാഹനം പ്രധാനമായും മഹീന്ദ്ര ജീപ്പ് ആയിരുന്നു. എന്നാല്‍ ഇന്ന് പല എസ്‌യുവികളും പൊലീസിന്റെ വാഹന വ്യൂഹങ്ങളില്‍ ഇടംപിടിച്ചു. എന്ന് കരുതി സ്വകാര്യ വാഹനത്തില്‍ പൊലീസിന്റെ സ്റ്റിക്കര്‍ പതിച്ചാല്‍ പൊതുജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുമെന്ന ധാരണ വേണ്ട. കാരണം സോഷ്യല്‍ മീഡിയ ഇത്രയും സ്വാധീനം മുറുക്കി നില്‍ക്കുന്ന സമയത്ത് അതെല്ലാം പൊളിച്ച് കൈയ്യില്‍ തരും.

 goa police logo on car

അത്തരമൊരു സംഭവമാണ് ഇപ്പോള്‍ ഗോവയില്‍ നിന്ന് പുറത്ത് വരുന്നത്. സൗത്ത് ഗോവയിലെ ഒരു പ്രധാന സ്ഥലമായ കനാകോണയിലാണ് സംഭവം. തങ്ങളുടെ എസ്‌യുവിയില്‍ പൊലീസ് ലോഗോയും സ്റ്റിക്കറും പതിച്ച് സഞ്ചരിച്ച സംഘമാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റിക്കര്‍ പതിച്ച കാറില്‍ സഞ്ചരിച്ച ഇവര്‍ വഴിമധ്യേ വൈന്‍ ഷാപ്പില്‍ കയറി മദ്യവും വാങ്ങി. സംശയാസ്പദമായ രീതിയില്‍ കാര്‍ സഞ്ചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ട പൊലീസ് ഒരു യുവാവിനെയും മൂന്ന് സ്ത്രീകളെയും അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ കാര്‍ ഉടമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. പൊലീസ് സ്റ്റിക്കര്‍ പതിച്ച കാര്‍ കറങ്ങി നടക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെയാണ് കനാകോണ പൊലീസ് ഇവരെ കണ്ടെത്തി പിന്തുടരാന്‍ തുടങ്ങിയത്. വൈന്‍ ഷോപ്പിന് സമീപത്ത് വെച്ച് എസ്‌യുവി തടയുകയും യുവാവിനെയും സ്ത്രീകളെയും പിടികൂടുകയും ചെയ്യുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 goa police logo on car

സംസ്ഥാനം ഏതായാലും അവിടുത്തെ പൊലീസ് സേന ഉപയോഗിക്കുന്ന വാഹനങ്ങള്‍ ജനങ്ങള്‍ക്ക് സുപരിചിതമായിരിക്കും. അത്തരം സാഹചര്യത്തില്‍ സ്വകാര്യ വാഹനത്തില്‍ 'പൊലീസ്' എന്ന് സ്റ്റിക്കര്‍ പതിച്ചുവെന്ന് കരുതി ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടില്ല. ഇവിടെ കാറിന്റെ പുറകിലും വശങ്ങളിലുമാണ് 'ഗോവ പൊലീസ്' സ്റ്റിക്കറുകളും ലോഗോയും പതിച്ചത്. നിരത്തില്‍ പുതിയ തരം പൊലീസ് വണ്ടി കണ്ട് നാട്ടുകാര്‍ അത് ശ്രദ്ധിക്കുകയായിരുന്നു.

വ്യാജ പൊലീസുകാര്‍ ചുറ്റിക്കറങ്ങുകയാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ എസ്‌യുവിയുടെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു. അഗോണ്ടയിലൂടെ സഞ്ചരിച്ച കാര്‍ പൊലീസ് ഔട്ട്പോസ്റ്റ് കടന്നതായും അറിയാന്‍ പറ്റി. പൊലീസ് സ്റ്റിക്കര്‍ പതിച്ച കാറില്‍ നിന്നിറങ്ങിയാണ് ഇവര്‍ മദ്യം വാങ്ങിയതെന്ന കാര്യം ചില നെറ്റിസണ്‍സിനെ അത്ഭുതപ്പെടുത്തി. സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിന്തുടര്‍ന്നെത്തിയ പൊലീസ് സംഘം ഇവരെ തടയുകയായിരുന്നു.

കാറിലുണ്ടായിരുന്ന സ്ത്രീകളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കനാകോണയില്‍ നിന്നുള്ള മിലിതിയ ഷിര്‍ഖെയുടെ പേരിലുള്ളതാണ് കാര്‍. യൂട്യൂബില്‍ അപ്‌ലേ്ാഡ് ചെയ്യാനായി ഷോര്‍ട്ട് ഫിലിം ഷൂട്ട് ചെയ്യുകയായിരുന്നു തങ്ങളെന്ന് യുവതികള്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിന് പ്രത്യേകം അനുമതി തേടണമെന്ന കാര്യത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നാണ് സ്ത്രീകള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

കാറില്‍ സ്റ്റിക്കറും ലോഗോയും പതിപ്പിക്കാന്‍ ഇഎസ്ജിയില്‍ നിന്നോ ഗോവ പോലീസില്‍ നിന്നോ അനുമതി വാങ്ങിയില്ല എന്നാരോപിച്ച് കാറുടമക്കെതിരെ സിആര്‍പിസി സെക്ഷന്‍ 41 പ്രകാരം പൊലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ട്. ഏതായാലും ഈ സംഭവം പലര്‍ക്കും ഒരു താക്കീതാണ്. ഇന്ന് മൊബൈല്‍ ഫോണില്‍ വരെ സിനിമ ചിത്രീകരിക്കാന്‍ കഴിയുന്ന കാലത്ത് പലരും ഇതിനെ കുറിച്ച് അജഞരായിരിക്കും. ഇത്തരത്തില്‍ അധികാര കേന്ദ്രങ്ങളുടെ ചിഹ്നങ്ങളും മറ്റും ഉപയോഗപ്പെടുത്തേണ്ടി വന്നാല്‍ അതിന് അനുമതി വാങ്ങേണ്ടതാണെന്നാണ് സംഭവം ഓര്‍മിപ്പിക്കുന്നത്.

More from DriveSpark

Article Published On: Tuesday, May 9, 2023, 17:19 [IST]
English summary
Police logo and sticker pasted on private here is what happened next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X