വേലി തന്നെ വിളവ് തിന്നുവാണോ, കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ഫോണിൽ സൊളളുന്ന പൊലീസുകാരൻ്റെ വീഡിയോ വൈറൽ

ഇന്ത്യൻ റോഡുകളിൽ വാഹനമോടിക്കുക എന്നത് അൽപ്പം ദുഷ്കരമായ കാര്യമാണ്. ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കുന്നവർ വളരെ കുറവാണ്. ജനങ്ങൾ നിയമങ്ങൾ പാലിച്ചാണോ വാഹനമോടിക്കുന്നത് എന്ന് പരിശോധിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥരുളളത്, എന്നാൽ നിയമം പാലിക്കാൻ ജനങ്ങൾക്ക് മാതൃകയാകേണ്ടവർ തന്നെ നിയമം തെറ്റിക്കുന്നത് ശരിയാണോ. അത്തരത്തിലുളള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സീറ്റ് ബെൽറ്റില്ലാതെ ഔദ്യോഗിക പോലീസ് കാർ ഓടിക്കുന്നതും ഫോണിൽ സംസാരിക്കുന്ന ഒരു പോലീസുകാരനെ ഒരു ബൈക്ക് യാത്രികൻ കാണുകയും വീഡിയോ എടുക്കുകയുമായിരുന്നു. സംഭവത്തിൻ്റെ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ട്രാഫിക് പോലീസുകാർ തന്നെ ഇത്തരം പ്രവർത്തി കാണിക്കുന്നത് വളരെ ലജ്ജാകരമാണെന്ന് ബൈക്ക് യാത്രികൻ പറയുന്നു. പോലീസുകാരിൽ ഒരാൾ തനിക്ക് പെട്ടെന്ന് ഒരു കോൾ വന്നത് കൊണ്ടാണ് എന്ന ഒഴികഴിവ് പറയുന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ബൈക്ക് യാത്രികൻ അവരെ റോഡിൻ്റെ സൈഡിൽ നിർത്തി ഈ രണ്ട് പോലീസുകാരുടെയും പേരും കാറിൻ്റെ നമ്പറും വീഡിയോയിൽ പകർത്തി. നിർഭാഗ്യവശാൽ, ഇത്തരം സംഭവങ്ങൾ ഇന്ത്യൻ റോഡുകളിൽ സാധാരണമാണ്. ഇത്തരത്തിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ഉദ്യോഗസ്ഥരെ കണ്ട് ആയിരിക്കുമല്ലോ ജനങ്ങപഠിക്കുന്നത്.


രാജ്യത്ത് കലാപങ്ങളിലൂടേയും, ഭീകരാക്രമണങ്ങളിലൂടേയും മരിക്കുന്നവരേക്കാൾ കൂടുതൽ പേർ റോഡപകടങ്ങളിലൂടെ മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിവർഷം അഞ്ച് ലക്ഷം അപകടങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നത്, അതിൽ രണ്ട് ലക്ഷം പേർ മരിക്കുകയും മൂന്ന് ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു എന്നാണ് സർക്കാർ പറയുന്നത്. അപകടങ്ങൾ കാരണം രാജ്യത്തിൻ്റെ ജിഡിപിയിൽ കുറവ് വരുന്നത് സാമ്പത്തികപരമായ നഷ്ടം കൂടിയാണ്.

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് റോഡ് എഞ്ചിനിയറിങ്ങിൽ വരുന്ന പാകപിഴകളാണ്. ചിലവ് ലാഭിക്കാനായി ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യുന്നതാണ് ഏറ്റവും വലിയ പിഴവായി കാണേണ്ടത്. ഫ്ല്ളൈ ഓവറുകളും അണ്ടർപാസുകളും ഒഴിവാക്കുന്നത് റോഡ് അപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് സത്യം. ഇതിനൊരു പരിഹാരം എന്ന നിലയിൽ പറയാൻ സാധിക്കുന്നത്, റോഡിൻ്റെ ഇൻഫ്രാസ്ട്രക്ച്ചർ, ഒരു അപകട സമയത്ത് എങ്ങനെ പ്രതികരിക്കണം, വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും, റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുളള അവബോധവും, ട്രാഫിക് നിയമങ്ങളും പാലിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

സുരക്ഷിതമായ ഡ്രൈവിംഗിനായി ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. വേഗ പരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്‌നലിലും വാഹനം നിര്‍ത്തുക, ലെയ്ന്‍ മാറുകയോ തിരിയുകയോ ചെയ്യുമ്പോള്‍ ടേണ്‍ സിഗ്‌നലുകള്‍ ഉപയോഗിക്കുക എന്നിവ ഇതിലെ അടിസ്ഥാന കാര്യങ്ങളില്‍ ചിലതാണ്. ലേണിംഗ് ലൈസന്‍സ് എടുക്കുമ്പോള്‍ പഠിക്കുന്ന ട്രാഫിക് സിഗ്‌നലുകളും അറിവുകളും മനസ്സില്‍ ഉണ്ടായിരിക്കം. ട്രാഫിക് സിഗ്‌നലുകളും അടയാളങ്ങളും അനുസരിച്ച് വാഹനം ഓടിച്ചാല്‍ സുരക്ഷിതരായിരിക്കാം.

കാറില്‍ കയറിയാല്‍ വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിന് മുമ്പ് സീറ്റ്‌ബെല്‍റ്റ് ധരിക്കുകയും സഹയാത്രികര്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ഡ്രൈവിംഗിനിടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ട മറ്റൊരു കാര്യം നിങ്ങളുടെ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നതാണ്. ഓരോ 10 മൈല്‍ വേഗതക്കും ഒരു കാറിന്റെ നീളമെങ്കിലും അകലം പാലിക്കുക.

ഇങ്ങനെ ചെയ്താല്‍ മുന്നില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് നിര്‍ത്തുകയോ ലെയ്ന്‍ മാറുകയോ ചെയ്താല്‍ പെട്ടെന്ന് പ്രതികരിക്കാനും വണ്ടി നിര്‍ത്താനും നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കും. മുകളില്‍ പറഞ്ഞ പോലെ അശ്രദ്ധയാണ് മിക്ക റോഡപകടങ്ങളുടെയും കാരണം. അതിനാല്‍ തന്നെ ഡ്രൈവിംഗില്‍ നിന്ന് ശ്രദ്ധതെറ്റിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നത് ഡ്രൈവിംഗ് പരമാവധി സുരക്ഷിതമാക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, പാനീയങ്ങള്‍ കുടിക്കുക എന്നിവ അതില്‍ ചിലതാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, July 19, 2024, 17:00 [IST]
English summary
Police officer driving without wearing seatbelts and using phone video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X