കെട്ട്യോളുടെ വാക്ക് കേട്ട് തുള്ളിയാല്‍ ഇങ്ങനെ ഇരിക്കും! ട്രാഫിക് സിഗ്‌നലാണെന്ന ഓര്‍മയെങ്കിലും വേണ്ടേ...

ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവര്‍ വളരെ കുറവാണ്. അധികം പേരും വിനോദത്തിനും മറ്റുമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ പ്രശസ്തി നേടാനും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുമായി അത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തുന്നവരുമുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് ലഭിക്കുന്ന പണവും പ്രശസ്തിയും കാരണം നിരവധി പേര്‍ ഇപ്പോള്‍ ഇത് കരിയറാക്കി തന്നെ മുന്നോട്ട് പോകുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രസക്തരായി നിലനില്‍ക്കാന്‍ വൈറല്‍ ഉള്ളടക്കങ്ങള്‍ ആവശ്യമാണ്. ഇതിനായി വലിയ സാഹസങ്ങള്‍ കാണിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇവരില്‍ ഒരുപറ്റമാളുകള്‍ റോഡിലിറങ്ങിയാണ് അഭ്യാസങ്ങള്‍ കാണിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ദിവസവും നാം ഒത്തിരി റോഡപകടങ്ങളെ കുറിച്ച് കേള്‍ക്കുന്നു. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് റോഡ് അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. ഡ്രൈവര്‍മാരാണ് പൊതുവേ ട്രാഫിക് നിയമങ്ങള്‍ പാലിക്കാതിരിക്കുന്നതെങ്കിലും ഇപ്പോള്‍ ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന മുകളില്‍ പറഞ്ഞ സോഷ്യല്‍ മീഡിയക്കാരും ശല്യമായി മാറിയിരിക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ട്രാഫിക് സിഗ്‌നലില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ അതിന് മുന്നില്‍ നൃത്തം ചെയ്യുന്ന യുവാക്കളുടെ വീഡിയോ വൈറലായിരുന്നു.

cop suspended after wifes road dancing

അന്ന് പൊലീസ് ഉചിതമായ നടപടി സ്വീകരിച്ചതിനാല്‍ ഒരു പരിധി വരെ അത്തരം അഭ്യാസങ്ങള്‍ക്ക് കുറവ് വന്നു. എന്നാല്‍ ഇപ്പോള്‍ ഒരു പോലീസുകാരന്റെ ഭാര്യ തന്നെ നടു റോഡില്‍ നൃത്തം ചെയ്യുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി. വിഷയം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതോടെ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.ചണ്ഡീഗഡ് പൊലീസ് സ്‌റ്റേഷനിലെ അജയ് കണ്ഡുവാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.

ജംഗ്ഷനില്‍ ഒരു ഭാഗത്തായി വാഹനങ്ങള്‍ സിഗ്‌നലില്‍ പച്ച വെളിച്ചം തെളിയാനായി കാത്തിരിക്കുമ്പോള്‍ നൃത്തം ചവിട്ടുന്ന സ്ത്രീയുടെ വീഡിയോ ആണ് കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സിഗ്‌നലില്‍ ആ സമയത്ത് പൊലീസുകാരന്‍ തന്നെയായിരുന്നോ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് എന്ന കാര്യം വ്യക്തമല്ല. ഏതായാലും അന്വേഷണത്തില്‍ വൈറല്‍ വീഡിയോയിലുള്ള സ്ത്രീ അജയ് കണ്ഡുവിന്റെ ഭാര്യ ജ്യോതിയാണെന്ന് മനസ്സിലായി.

cop suspended after wifes road dancing

പൊലീസുകാരന്റെ സഹോദരിയാണ് നാത്തൂന്‍ നൃത്തം ചവിട്ടുന്നത് ചിത്രീകരിച്ചത്. ഇതില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍ ലഭിക്കാനുള്ള തെറ്റ് എന്താണ് ചെയ്തതെന്ന് ചോദിക്കാന്‍ വരട്ടെ. തന്റെ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് അജയ് ഭാര്യയുടെ നൃത്തം പോസ്റ്റ് ചെയ്തത്. ഈ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെയാണ് പൊലീസുകാരനെതിരെ നടപടി സ്വീകരിച്ചത്.

അജയ് അപ്ലോഡ് ചെയ്ത വീഡിയോയുടെ പേരില്‍ മാത്രമല്ല തിരക്കേറിയ റോഡില്‍ ഭാര്യ നൃത്തം ചെയ്യുന്നത് കണ്ട ദൃക്സാക്ഷികള്‍ നല്‍കിയ പരാതികളുടെ പേരില്‍ കൂടിയാണ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സെക്ടര്‍ 20-ലെ ഗുരുദ്വാര ചൗക്കിലെ സീബ്ര ക്രോസിംഗില്‍ നടന്ന സംഭവത്തിന് ദൃക്സാക്ഷികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തിന് സമീപമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു. അതില്‍ ഒരു സ്ത്രീ നൃത്തം ചെയ്യുന്നതിന്റെയും മറ്റൊരു സ്ത്രീ അത് മൊബൈല്‍ ഫോണില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളുണ്ടായിരുന്നു.

cop suspended after wifes road dancing

ഇതോടെയാണ് പൊലീസുകാരന്റെ ഭാര്യക്കും സഹോദരിക്കുമെതിരെ ബിഎന്‍എസ് 125, 292, 3 (5) വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത്. ഗതാഗതം തടസപ്പെടുത്തുന്നതിനും പൊതുജന സുരക്ഷയെ അപകടപ്പെടുത്തുന്നതിനുമാണ് കേസ്. സിഗ്‌നലില്‍ റെഡ് ലൈറ്റ് കത്തിയപ്പോള്‍ ആയിരുന്നു തങ്ങള്‍ വീഡിയേലാ എടുത്തതെന്നായിരുന്നു ജ്യോതിയുടെ ന്യായീകരണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഇരുവരെയും ജാമ്യത്തില്‍ വിട്ടു.

റോഡ് എന്നത് ഒരു പൊതുസ്വത്താണെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. വാഹനയാത്രിര്‍ക്ക് ശല്യമായി ഇതുപോലെ റോഡിന്റെ മധ്യത്തില്‍ നൃത്തം ചെയ്യുന്നത് തെറ്റാണ്. സിഗ്‌നലില്‍ വാഹനങ്ങള്‍ നിര്‍ത്തുമ്പോള്‍ നൃത്തം ചെയ്താല്‍ പോലും അവ മറ്റ് വാഹന ഉടമകളുടെ ശ്രദ്ധ തിരിക്കുന്നതിന് കാരണമാകും. ഇതിന്റെ ഫലമായി അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ ഒരു വീഡിയോ വൈറലായി കഴിഞ്ഞതിനാല്‍ ചുവടുപിടിച്ച് വേറെയും കുറേ പേര്‍ ക്യമറയും തൂക്കി ഇറങ്ങും ഇതിന് അറുതി വരുത്താന്‍ കൂടി വേണ്ടിയാണ് പൊലീസ് ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

More from DriveSpark

Article Published On: Thursday, April 3, 2025, 15:04 [IST]
English summary
Police officer got suspension after wifes dance middle of the road viral on instagram
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X