11 ലക്ഷം രൂപയുടെ സൂപ്പര്‍ബൈക്ക് റോഡരികില്‍ കണ്ട പൊലീസുകാരന്‍ ചെയ്തത് കണ്ടോ! ചുറ്റുമുള്ളവർ വാപൊളിച്ചു പോയി!

ഹലുവയും മത്തിക്കറിയും പോലെ പരസ്പരം ചേരാത്ത ഒരു കോംബോയാണ് സൂപ്പര്‍ ബൈക്കുകളും പൊലീസുകാരും. സൂപ്പര്‍ ബൈക്കുകള്‍ എപ്പോള്‍ നിരത്തില്‍ കണ്ടാലും കൈകാണിച്ച് ഫൈനടിച്ച് വിടാന്‍ പൊലീസുകാര്‍ക്ക് ഒരു പ്രത്യേക താല്‍പര്യമാണെന്ന് പൊതുവേ വിമര്‍ശനമുണ്ട്. എക്‌സ്‌ഹോസ്റ്റ് സൗണ്ടിന്റെ പേരിലായിരിക്കും പലപ്പോഴും പെറ്റിയിടുക. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയില്‍ സൂപ്പര്‍ ബൈക്കുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

സൂപ്പര്‍ബൈക്ക് ഉടമകള്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ കരുതുന്നു. എന്നാല്‍ ചില സൂപ്പര്‍ ബൈക്കുകളുടെ സ്‌റ്റോക്ക് എക്‌സ്‌ഹോസ്റ്റിന്റെ സൗണ്ട് പോലും നിയമ വിരുദ്ധമെന്ന് പറഞ്ഞ് പിഴചുമത്താന്‍ ഒരുങ്ങുന്നതോടെ പൊലീസും ഉടമകളും തമ്മില്‍ തര്‍ക്കങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ നമുക്കറിയാം ഇന്ന് പൊലീസ് സേനയില്‍ ഒരുപാട് യുവാക്കളുണ്ട്. അതുകൊണ്ട് തന്നെ ചിലര്‍ പതിവ് പൊലീസ് ശൈലിയിലല്ലാതെ വ്യത്യസ്തമായി പെരുമാറുന്നതും കാണാം.

cop takes spin on kawasaki z900

അതായത് സൂപ്പര്‍ ബൈക്കുകള്‍ കണ്ടാല്‍ അത്ഭുതത്തോടെ നോക്കുകയും വിലയും മൈലേജും ഉടമയോട് താല്‍പ്പര്യത്തോടെ ചോദിച്ചറിയുകയും ചെയ്യുന്ന ചിലരെങ്കിലുമുണ്ട്. അത്തരമൊരു സംഭവത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. രോഹിത് കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇവിടെ കഥാപാത്രം. അടുത്തിടെ ഒരു കാവസാക്കി Z900 ബൈക്ക് കണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഉടമയോട് സംസാരിച്ചു ബൈക്ക് ഒരു റൗണ്ടടിച്ച് വരികയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

'മിസ്റ്റര്‍ ഹരിദ്വാരി' എന്നാണ് രോഹിത് കുമാറിന്റെ ഇന്‍സ്റ്റഗ്രാം പ്രൈാഫൈലിന്റെ പേര്. ഇത് തന്റെ ഒരു സ്വപ്‌നമാണെന്നും ഒരു നാള്‍ അത് യാഥാര്‍ത്ഥ്യമാകുമെന്നുമാണ് അദ്ദേഹം വീഡിയോക്കൊപ്പം കുറിപ്പായി നല്‍കിയിരിക്കുന്നത്. 1.67 ലക്ഷമാളുകള്‍ ഇദ്ദേഹത്തെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നുണ്ട്. പൊലീസുകാരന്‍ കവസാക്കി സൂപ്പര്‍ ബൈക്കില്‍ റൗണ്ടടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. 8 ലക്ഷത്തിലേറെ ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. 65000 ആളുകള്‍ വീഡിയോക്ക് ലൈക്കടിച്ചു.

cop takes spin on kawasaki z900

ഇവിടെ രോഹിത് കുമാര്‍ ഹെല്‍മറ്റ് ധരിച്ചാണ് കാവസാക്കി Z900 ബൈക്ക് ഓടിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ മാതൃകാപരമാണ്. എന്നാല്‍ ആ ബൈക്കിന് പിന്‍ വ്യൂ മിററുകളില്ല. റിയര്‍ വ്യൂ മിററില്ലാതെ ബൈക്ക് ഓടിക്കുന്നത് സുരക്ഷിതമല്ല. മാത്രമല്ല ഇത് നിയമവിരുദ്ധവുമാണ്. റിയര്‍വ്യൂ മിററില്ലാത ബൈക്ക് ഓടിക്കുന്നത് പിഴശിക്ഷ ലഭിക്കാവുന്ന ശിക്ഷയാണ്. സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സുമെല്ലാം ഇത് ചെയ്യുന്നത് മറ്റുള്ളവര്‍ അനുകരിക്കാന്‍ ഇടയാക്കും.

മറ്റുള്ളവര്‍ക്ക് തെറ്റായ മാതൃകയാകുന്നതിനാല്‍ ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങള്‍ വീഡിയോയില്‍ ഉള്‍ക്കൊള്ളിക്കാതിരിക്കാന്‍ ശ്രമിക്കുക. ഈ സംസ്‌കാരമുള്ള പൊലീസുകാരുള്ളത് ഇന്ത്യയില്‍ ബൈക്കിംഗ് കമ്മ്യൂണിറ്റിയുടെ വളര്‍ച്ചക്ക് നല്ലതാണെന്നാണ് കമന്റ് ബോക്‌സില്‍ ചിലര്‍ പറയുന്നത്. എന്നാല്‍ മറ്റുചിലര്‍ക്ക് ബൈക്കിന്റെ എക്‌സ്‌ഹോസ്റ്റ് നിയമവിധേയമാണോ എന്നായിരുന്നു അറിയേണ്ടത്. ഏതായാലും സൂപ്പര്‍ബൈക്ക് പ്രേമിയായ ഈ പൊലീസ് ഉദ്യോഗസ്ഥനെ നേരില്‍ കാണണമെന്ന് ഒട്ടേറെ പേര്‍ ആഗ്രഹം പ്രകടിപ്പിച്ചു.

ബൈക്കിനെ കുറിച്ച് നോക്കുമ്പോള്‍, ശക്തമായ 948 സിസി ലിക്വിഡ് കൂള്‍ഡ് ഇന്‍-ലൈന്‍ 4-സിലിണ്ടര്‍ എഞ്ചിനാണ് കവസാക്കി Z900 ന് കരുത്തേകുന്നത്. പരമാവധി 125 bhp പവറും 98.6 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. കവസാക്കി Z900 ബൈക്കിന് നിലവില്‍ 9.20 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്-ഷോറൂം വില.

വണ്ടി നിരത്തിലിറക്കാന്‍ ഏകദേശം 1 ലക്ഷം രൂപ കൂടി അധികം മുടക്കേണ്ടതായി വരും. ജീവിതത്തില്‍ ഒരു സൂപ്പര്‍ ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹമില്ലാത്ത യുവാക്കള്‍ കുറവായിരിക്കും. ആഗ്രഹം തീക്ഷ്ണമായി ഉള്ളിലുള്ളപ്പോയും ആ ബൈക്ക് ഒരു റൗണ്ട് ഓടിക്കാന്‍ കിട്ടിയാല്‍ പിന്നെ മടിച്ച് നില്‍ക്കിലെല്ലോ. ഇവിടെ ആ പൊലീസുകാരനും അത്രമാത്രമേ ചെയ്ത് കാണൂ.

cop bike

നമ്മുടെ കൊച്ചുകേരളത്തില്‍ സൂപ്പര്‍ ബൈക്കുകള്‍ സ്വന്തമായുള്ള രണ്ട് പൊലീസുകാരുടെ കഥ ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവെച്ചിരുന്നു. അതുകൊണ്ട് ഇത് കാണുമ്പോള്‍ നമുക്ക് വലിയ ഫീല്‍ ഒന്നും കിട്ടിയേക്കില്ല. എന്നാല്‍ രോഹിത് കുമാറിന്റെ നാട്ടില്‍ അങ്ങനെ അല്ല. ഏതായാലും സൂപ്പര്‍ ബൈക്ക് സ്വന്തമാക്കാനുന്ന രോഹിത് കുമാറിന്റെ ആഗ്രഹം പൂവണിയട്ടെയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു.

More from DriveSpark

Article Published On: Saturday, December 23, 2023, 11:30 [IST]
English summary
Police officer seen riding kawasaki z900 superbike video went viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X