പണി വരുന്നുണ്ട് അവറാച്ചാ! അനധികൃത എക്സ്ഹോസ്റ്റ് ഉപയോഗിക്കുന്നവർക്കെതിരെ പോലീസ് കേസെടുക്കും
മോഡിഫൈ ചെയ്ത എക്സ്ഹോസ്റ്റ് ബുളളറ്റിൽ ഉപയോഗിക്കുന്നവർക്കെതിരെ ചക്കനിലെ പോലീസ് ഉദ്യോഗസ്ഥർ കേസെടുക്കാൻ ആരംഭിച്ചിരിക്കുകയാണ്. ശബ്ദം കൂടിയ എക്സ്ഹോസ്റ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെ ഒരു വനിതയുടെ പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 279, 290 വകുപ്പുകളും മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആവർത്തിച്ചുള്ള കേസുകളുണ്ടെങ്കിൽ എക്‌സ്‌ഹോസ്റ്റുകൾ മാറ്റിസ്ഥാപിച്ച ഗാരേജ് ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു. ഈ വർഷം ഏപ്രിലിൽ ഇത്തരം പരിഷ്‌ക്കരിച്ച മോട്ടോർസൈക്കിളുകൾക്കെതിരെ പോലീസ് ടാസ്‌ക് ഫോഴ്‌സ് വൻതോതിലുള്ള പരിശോധന ആരംഭിച്ചിരുന്നു. മുന്നൂറോളം മോട്ടോർസൈക്കിളുകളുകളാണ് അനധികൃതമായി എക്സ്ഹോസ്റ്റുകൾ ഉപയോഗിച്ചതിന് പിഴ അടയ്ക്കേണ്ടി വന്നത്. മൂന്ന് ലക്ഷം രൂപയാണ് പിഴയിനത്തിൽ കിട്ടിയത്.

എന്നിട്ടും ഇത്തരം പ്രവർത്തികൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. അമിത ശബ്ദവും, അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം ഇത്തരം ആളുകളെ കൊണ്ട് വഴിയാത്രക്കാരും മറ്റു വാഹനങ്ങളും പൊറുതി മുട്ടുകയാണ്.

റോയൽ എൻഫീൽഡ് ബുള്ളറ്റ് റൈഡർമാർ അവരുടെ മോട്ടോർ സൈക്കിളുകളുടെ അനധികൃത എക്‌സ്‌ഹോസ്റ്റിൽ നിന്ന് വെടിയുതിർക്കുന്ന തരത്തിലുളള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പടക്കം പൊട്ടുന്നത് പോലെയുളള ശബ്ദമാണ് എക്സ്ഹോസ്റ്റിൽ നിന്ന് വരുന്നത്. റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധ പിടിച്ചു പറ്റാനാണ് ഇത്തരം ശബ്ദങ്ങൾ ഉണ്ടാക്കുന്നത്.

ഇത്തരം ശബ്ദങ്ങൾ വാഹനത്തിൻ്റെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തെയും എഞ്ചിനെയും ഗുരുതരമായ മെക്കാനിക്കൽ പ്രശ്നങ്ങൾ ഉണ്ടാക്കും. മോട്ടോർ സൈക്കിളിന്റെ അനധികൃത എക്‌സ്‌ഹോസ്റ്റ് പൈപ്പുകളിൽ നിന്ന് ഇത്തരം പൊട്ടിത്തെറി ഷോട്ടുകൾ സൃഷ്‌ടിക്കുന്നത് നിയമവിരുദ്ധവും അനാവശ്യ ശബ്ദ മലിനീകരണത്തിനും കാരണമാകുന്നു. ഇത്തരം ശല്യം സൃഷ്ടിക്കുന്ന റൈഡർമാർ റോയൽ എൻഫീൽഡ് ആരാധകർക്ക് മാത്രമല്ല, മുഴുവൻ മോട്ടോർസൈക്കിൾ പ്രേമികൾക്കും ചീത്തപ്പേരുണ്ടാക്കുകയാണ്. ബുള്ളറ്റിലും മറ്റ് മോട്ടോർസൈക്കിളുകളിലും അനധികൃത എക്‌സ്‌ഹോസ്റ്റുകൾ ഉപയോഗിക്കുന്ന എല്ലാ റൈഡർമാർക്കെതിരേയും കേസെടുക്കാനാണ് പോലീസിൻ്റെ തീരുമാനം. അനധികൃത എക്സ്ഹോസ്റ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തുന്ന ബൈക്കുകൾ പോലീസ് പിടിച്ചെടുക്കും. കോടതിയുടെ അനുമതിക്ക് ശേഷം മാത്രമേ ഉടമകൾക്ക് വിട്ടുനൽകൂ.

ഇത്തരം എക്‌സ്‌ഹോസ്റ്റുകൾ ഇന്ത്യയിൽ മോട്ടോർ സൈക്കിളുകളിലോ കാറുകളിലോ സ്ഥാപിക്കുന്നത് നിയമവിരുദ്ധമല്ല എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. എന്നുകരുതി അത് പൊതുവഴിയിൽ ഇപയോഗിക്കാനുളള അനുമതിയില്ല. മോഡിഫൈ ചെയ്ത മോട്ടോർസൈക്കിളുകൾ ഫ്ലാറ്റ്ബെഡിൽ റേസിംഗ് ട്രാക്ക് പോലെയുള്ള സ്ഥലത്താണ് ഉപയാഗിക്കേണ്ടത്. എന്നാൽ, പൊതുനിരത്തുകളിൽ സ്റ്റോക്ക് എക്‌സ്‌ഹോസ്റ്റ് നീക്കം ചെയ്ത് ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റ് സ്ഥാപിച്ച് വാഹനം ഓടിച്ചാൽ ൽ പോലീസ് വാഹനം പിടിച്ചെടുക്കുകയും എക്സ്ഹോസ്റ്റ് നശിപ്പിക്കുകയും ചെയ്യും

ആമുഖം ആവശ്യമില്ലാത്ത ഒരു ബ്രാന്‍ഡാണ് Royal Enfield. പതിറ്റാണ്ടുകളായി, കമ്പനിയില്‍ നിന്നുള്ള മോട്ടോര്‍ സൈക്കിളുകള്‍ നിരവധി വിപണികളിലും, റൈഡര്‍മാര്‍ക്ക് ഇടയിലും ഒരു വികാരമായി നിലകൊള്ളുന്നുവെന്ന് വേണം പറയാന്‍.

ഇപ്പോൾ വിപണിയിൽ ലഭ്യമായ ഏറ്റവും നല്ല അഡ്വഞ്ചറും, ടുറർ ബൈക്കാണ് ഹിമാലയൻ. അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളെ ഇന്ത്യയിൽ ജനപ്രിയമാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും റോയൽ എൻഫീൽഡ് ഹിമാലായനുള്ളതാണ്.

റോയൽ എൻഫീൽഡിൻ്റെ വരാനിരിക്കുന്ന പ്രധാനപ്പെട്ട മോഡലുകളില്‍ ഒന്നാണ് ഹണ്ടര്‍ 350. ലഭിക്കുന്ന സൂചനകള്‍ പ്രകാരം, യുവ റൈഡര്‍മാരെ ലക്ഷ്യമിട്ടുള്ള ബ്രാന്‍ഡിന്റെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളായിരിക്കും ഹണ്ടര്‍ 350. വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ക്ലാസിക് 350, മീറ്റിയര്‍ 350 എന്നിവയുടെ അതേ 349 സിസി, എയര്‍/ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാകും വിപണിയില്‍ എത്തുക.

കൂടാതെ ട്രാന്‍സ്മിഷന്‍ ചുമതലകള്‍ 5-സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്സ് കൈകാര്യം ചെയ്യും. മറ്റെല്ലാ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളെയും പോലെ റെട്രോ-പ്രചോദിത തീം ഉപയോഗിച്ച് ഹണ്ടര്‍ 350-ന്റെ ബോഡി വര്‍ക്ക് മുന്നോട്ട് കൊണ്ട് പോകും.

ഇതിന് ലളിതമായ സിംഗിള്‍ പീസ് ഹാന്‍ഡില്‍ബാര്‍ ലഭിക്കും, ഒപ്പം നീളമുള്ള സിംഗിള്‍ പീസ് സീറ്റും ചെറുതായി മുന്നോട്ട് സെറ്റ് ചെയ്ത ഫുട്പെഗുകളും, അതിന് നേരായ റൈഡിംഗ് പൊസിഷന്‍ നല്‍കും.

ലൈറ്റിംഗ് സിസ്റ്റത്തില്‍ ചുറ്റും ഹാലൊജന്‍ ബള്‍ബുകള്‍ അടങ്ങിയിരിക്കും, ബ്രേക്കിംഗ് സിസ്റ്റത്തില്‍ രണ്ട് ടയറുകളിലും (എബിഎസ് ഉള്ളത്) സിംഗിള്‍ ഡിസ്‌കുകള്‍ അടങ്ങിയിരിക്കും. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഒരു സെമി-ഡിജിറ്റല്‍ യൂണിറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-ന് ഏകദേശം 1.4 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രിപ്പര്‍ നാവിഗേഷന്‍ സിസ്റ്റം ഉള്‍പ്പെടെ നിരവധി ഔദ്യോഗിക ആക്സസറികള്‍ ഇതിനായി ലഭ്യമാകും.

ലോഞ്ച് ചെയ്യുമ്പോള്‍, മോട്ടോര്‍സൈക്കിള്‍ ജാവ 42-ന്റെ എതിരാളിയാകും, കൂടാതെ റോയല്‍ എന്‍ഫീല്‍ ക്ലാസിക് 350, ഹോണ്ട ഹൈനസ് CB350 മുതലായവയ്ക്ക് താങ്ങാനാവുന്ന ഒരു ബദലായിരിക്കുമെന്ന് വേണം പറയാന്‍.


Click it and Unblock the Notifications








