പിടിച്ചെടുത്ത കാർ ദുർവിനിയോഗം ചെയ്ത പൊലീസിന് ജിപിഎസ് ലോക്കിട്ട് ഉടമ

വിചിത്രമായ ഒരു സംഭവത്തിൽ, ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നുള്ള മൂന്ന് പൊലീസുകാർ ഒരു ദിവസം മുമ്പ് തങ്ങൾ പിടിച്ചെടുത്ത അതേ കാറിൽ കുടുങ്ങി.

പിടിച്ചെടുത്ത കാർ ദുർവിനിയോഗം ചെയ്ത പൊലീസിന് ജിപിഎസ് ലോക്കിട്ട് ഉടമ

ഉത്തർപ്രദേശ് തലസ്ഥാനത്ത് രണ്ട് പാർട്ടികൾ തമ്മിൽ നടന്ന തർക്കത്തെത്തുടർന്നാണ് 2018 നിർമ്മിത എസ്‌യുവി ചൊവ്വാഴ്ച രാത്രി പൊലീസ് പിടിച്ചെടുത്തത്.

പിടിച്ചെടുത്ത കാർ ദുർവിനിയോഗം ചെയ്ത പൊലീസിന് ജിപിഎസ് ലോക്കിട്ട് ഉടമ

ലഖ്‌നൗവിലെ ഗോംതിനഗർ പൊലീസ് സ്റ്റേഷനിലെ ഒരു സബ് ഇൻസ്പെക്ടർ, രണ്ട് കോൺസ്റ്റബിൾമാർ എന്നിങ്ങനെ മൂന്ന് പൊലീസുകാർക്ക് ബുധനാഴ്ച ഒരു കേസ് അന്വേഷിക്കുന്നതിനായി ലഖിംപൂർ ഖേരി ജില്ല സന്ദർശിക്കേണ്ടിവന്നു.

പിടിച്ചെടുത്ത കാർ ദുർവിനിയോഗം ചെയ്ത പൊലീസിന് ജിപിഎസ് ലോക്കിട്ട് ഉടമ

143 കിലോമീറ്റർ നീണ്ട യാത്രയ്ക്ക് പിടിച്ചെടുത്ത എസ്‌യുവി എടുക്കാൻ ഇവർ തീരുമാനിച്ചു. എന്നിരുന്നാലും, അതിനുശേഷം സംഭവിച്ചത് പൊലീസുകാർക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയുമായിരുന്ന ഒന്നായിരുന്നില്ല.

പിടിച്ചെടുത്ത കാർ ദുർവിനിയോഗം ചെയ്ത പൊലീസിന് ജിപിഎസ് ലോക്കിട്ട് ഉടമ

എസ്‌യുവിയിൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റവും (GPS) നൂതന കണക്റ്റിവിറ്റി സവിശേഷതകളും ഉള്ളതിനാൽ, ഉടമയ്ക്ക് തന്റെ കാർ എവിടെയാണെന്ന് എളുപ്പത്തിൽ ട്രാക്കുചെയ്യാനാകും.

പിടിച്ചെടുത്ത കാർ ദുർവിനിയോഗം ചെയ്ത പൊലീസിന് ജിപിഎസ് ലോക്കിട്ട് ഉടമ

ലഖ്‌നൗവിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള ലഖിംപൂർ ഖേരി ജില്ലയിലെ നായി ബസ്തി ഗ്രാമത്തിലായിരുന്നു വാഹനത്തിന്റെ ലൊക്കേഷൻ. അതോടെയാണ് എസ്‌യുവിയുടെ ഉടമ വാഹനം ലോക്ക് ചെയ്ത് എഞ്ചിൻ നിശ്ചലമാക്കിയത്. മൂന്ന് പൊലീസുകാരും ഇതോടെ കാറിനുള്ളിൽ കുടുങ്ങി.

പിടിച്ചെടുത്ത കാർ ദുർവിനിയോഗം ചെയ്ത പൊലീസിന് ജിപിഎസ് ലോക്കിട്ട് ഉടമ

എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഇവർ മൂന്ന് മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങി കിടന്നു. നൂതന കണക്റ്റഡ് കാർ സാങ്കേതിവിദ്യ ഇന്ന് മിക്ക കാറുകളിലും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നതിനാൽ, മോഷ്ടാക്കൾക്ക് ട്രാക്ക് ചെയ്യപ്പെടാതെ കാറുകൾ മോഷ്ടിക്കുന്നത് വളരെ ബുദ്ധിമുട്ടായിത്തീർന്നിരിക്കുന്നു, അത്തരം സവിശേഷതകളെക്കുറിച്ച് അറിയാത്തവരാണ് ഇങ്ങനെ അക്കിടി പറ്റി വഴിയിൽ കിടക്കേണ്ടി വരുന്നത്.

പിടിച്ചെടുത്ത കാർ ദുർവിനിയോഗം ചെയ്ത പൊലീസിന് ജിപിഎസ് ലോക്കിട്ട് ഉടമ

തന്റെ കാർ ദുരുപയോഗം ചെയ്തുവെന്ന് പറഞ്ഞ് എസ്‌യുവിയുടെ ഉടമ ലഖ്‌നൗ പൊലീസിന് പരാതി നൽകി. സംഭവം അന്വേഷിക്കാൻ ഗോംതിനഗർ SHO (സ്റ്റേഷൻ ഹൗസ് ഓഫീസർ) പ്രമേന്ദ്ര കുമാർ സിങ്ങിനെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും, കുറ്റവാളികൾക്കെതിരെ നടപടിയെടുക്കും എന്നും ലഖ്‌നൗ പൊലീസ് കമ്മീഷണർ സുജീത് പാണ്ഡെയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

പിടിച്ചെടുത്ത കാർ ദുർവിനിയോഗം ചെയ്ത പൊലീസിന് ജിപിഎസ് ലോക്കിട്ട് ഉടമ

ഒരു വാഹന ഉടമയ്ക്ക് തന്റെ കാർ സുരക്ഷിതമായ കൈയിലല്ല അല്ലെങ്കിൽ തെറ്റായി കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് തോന്നുകയാണെങ്കിൽ, അയാൾക്ക് / അവൾക്ക് മൈക്രോകൺട്രോളറിന് ഒരു സന്ദേശം അയയ്ക്കാൻ കഴിയും.

പിടിച്ചെടുത്ത കാർ ദുർവിനിയോഗം ചെയ്ത പൊലീസിന് ജിപിഎസ് ലോക്കിട്ട് ഉടമ

അത് കാറിന്റെ ഡോറുകൾ പൂട്ടി എഞ്ചിൻ ഓഫ് ചെയ്യുന്നതിന് സിഗ്നലുകൾ റിലേ ചെയ്യുന്നു. ഇതിനുശേഷം കാർ പുനരാരംഭിക്കുന്നതിന്, ഉടമ മൈക്രോകൺട്രോളറിലേക്ക് പാസ്‌വേഡ് അയയ്‌ക്കേണ്ടതുണ്ട്.

Most Read Articles

Malayalam
English summary
Policemen takes Siezed vehicle for a spin but the owner locks them inside. Read in Malayalam.
Story first published: Friday, March 6, 2020, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X