ഒരാഴ്ചക്കുള്ളില്‍ വാങ്ങിയത് 2 ആഡംബര കാറുകള്‍! ബിജെപിയുടെ 'മസില്‍ പവര്‍', പേര് കേട്ടാല്‍ എല്ലാവരും അറിയും

ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന പേരാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് (Brij Bhushan Sharan Singh). ആറ് തവണ എംപിയും കിഴക്കന്‍ യുപി രാഷ്ട്രീയത്തിലെ ശക്തനുമായിരുന്നു ബ്രിജ് ഭൂഷണ്‍ 2011 മുതല്‍ പത്തുവര്‍ഷത്തിലേറെ കാലം ദേശീയ ഗുസ്തി ഫെഡറേഷന്‍ അടക്കി ഭരിച്ചിരുന്നു. എന്നാല്‍ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഏഴ് വനിതാ താരങ്ങളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു താരവും രംഗത്ത് വന്നതോടെയാണ് ബിജെപി നേതാവിന്റെ പേര് മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങിയത്.

ഇതിന് പിന്നാലെ 2023-ല്‍ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തിയ സമരം വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. മാഫിയ കിംഗ്, ഗുണ്ടകളുടെ ഗുണ്ട എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്നബ്രിജ് ഭൂഷണ്‍ ഉത്തര്‍പ്രദേശിലെ അഞ്ചു മുതല്‍ പത്തു വരെ മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് വിധി നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള നേതാവായതിനാല്‍ തന്നെ വിവാദങ്ങളില്‍ പാര്‍ട്ടി അദ്ദേഹത്തെ പൂര്‍ണമായി കൈവിട്ടിരുന്നില്ല. ഇക്കഴിഞ്ഞ മെയില്‍ ബ്രിജ് ഭൂഷണിനെതിരായ പോക്‌സോ കേസ് ഡല്‍ഹി ഹൈകോടതി അവസാനിപ്പിച്ചിരുന്നു.

brij Bhushan buys two cars within a week

പോക്‌സോ കേസില്‍ ക്ലീന്‍ ചിറ്റ് കിട്ടിയതിന് പിന്നാലെ 100 എസ്‌യുവികളും 10000 അനുയായികളെയും അണിനിരത്തി അയോധ്യയില്‍ വമ്പന്‍ വിക്ടറി പരേഡും ബ്രിജ് ഭൂഷണ്‍ നടത്തിയിരുന്നു. ഇപ്പോള്‍ രാഷ്ട്രീയമോ സ്‌പോര്‍ട്‌സോ ക്രൈമോ ആയി ബന്ധപ്പെട്ടല്ലാതെ ബ്രിജ് ഭൂഷണ്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. ഒരാഴ്ചയുടെ വ്യത്യാസത്തില്‍ രണ്ട് വില കൂടിയ കാറുകള്‍ വാങ്ങിയാണ് ബിജെപി നേതാവ് ഏവരെയും ഞെട്ടിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറും ടൊയോട്ട വെല്‍ഫയര്‍ ആഡംബര എംപിവിയും അദ്ദേഹം ഗരാജിലെത്തിച്ചതായാണ് റിപ്പോര്‍ട്ട്.

mr_vidhayak_90000 എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് രാഷ്ട്രീയനേതാവ് തന്റെ പുതിയ ടൊയോട്ട വെല്‍ഫയര്‍ ആഡംബര എംപിവിയുടെ ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വാങ്ങിയതിന് പിന്നാലെ ഒരാഴ്ച കൊണ്ട് നേതാജിയുടെ വാഹനവ്യൂഹത്തില്‍ ചേര്‍ക്കുന്ന കാര്‍ എന്നാണ് പോസ്റ്റിന്റെ കൂടെ കുറിച്ചിരിക്കുന്നത്. ബ്രിജ്ഭൂഷണിനെ കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും ഓണ്‍ലൈനില്‍ പങ്കിടുന്നതിനായി അദ്ദേഹത്തിന്റെ അനുയായികളില്‍ ഒരാള്‍ ആരംഭിച്ച ഇന്‍സ്റ്റ അക്കൗണ്ടാണ് ഇതെന്നാണ് സൂചന.

brij Bhushan buys two cars within a week

ബ്രിജ് ഭൂഷണ്‍, മകന്‍ പ്രതീക് സിംഗ് ഭൂഷണ്‍ എന്നിവരുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഈ പേജില്‍ അധികവും. പുതിയ വെല്‍ഫെയറും ഡിഫെന്‍ഡറും ഒരുമിച്ച് പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രവും പേജിലുണ്ട്. രാഷ്ട്രീയ നേതാവ് വാങ്ങിയെന്ന് പറയപ്പെടുന്ന കാറുകളില്‍ ഒന്ന് ഡിഫെന്‍ഡര്‍ 110 ആണ്. അതായത് എസ്‌യുവിയുടെ 5 ഡോര്‍ മോഡല്‍ ആണിത്. ഇതിന്റെ എക്‌സ്-ഷോറൂം വില 1.05 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെയാണ്.

ഡിഫെന്‍ഡര്‍ 110 ഡീസല്‍ വേരിയന്റാണ് ബ്രിജ്ഭൂഷണ്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന് കരുത്ത് പകരുന്നത്. 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയടങ്ങുന്ന ഫീച്ചര്‍ സമ്പന്നമായ ക്യാബിനാണ് ഈ ഓഫ്‌റോഡര്‍ എസ്‌യുവിയില്‍ വരുന്നത്.

brij Bhushan buys two cars within a week

കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍ സീറ്റുകള്‍, ഒരു ബട്ടണ്‍ അമര്‍ത്തി ഉയര്‍ത്താന്‍ കഴിയുന്ന ഇലക്ട്രോണിക് എയര്‍ സസ്‌പെന്‍ഷന്‍, 360-ഡിഗ്രി ക്യാമറ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ബ്ലൈന്‍ഡ്-സ്പോട്ട് അസിസ്റ്റ്, മുന്‍പിലും പിന്നിലുമുള്ള പാര്‍ക്കിംഗ് സെന്‍സറുകള്‍, ആറ് എയര്‍ബാഗുകള്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, റബ്ബര്‍ ഫ്‌ലോറിംഗ് എന്നിവയാണ് കാറില്‍ ബ്രിട്ടീഷ് ബ്രാന്‍ഡ് ഒരുക്കിയിരിക്കുന്ന മറ്റ് ഫീച്ചറുകള്‍.

രാജ്യത്തെ സിനിമാ താരങ്ങളും ബിസിനസുകാരുമെല്ലാം വാങ്ങിക്കൂട്ടുന്ന ടൊയോട്ട വെല്‍ഫെയറാണ് ബ്രിജ്ഭൂഷണിന്റെ മറ്റൊരു പര്‍ച്ചേസ്. ഡിഫെന്‍ഡര്‍ റോഡ് പ്രസന്‍സില്‍ മികച്ചുനില്‍ക്കുമ്പോള്‍ യാത്രാസുഖത്തിന്റെ കാര്യത്തില്‍ വെല്‍ഫെയര്‍ വേറെ ലെവലാണ്. വ്യത്യസ്തങ്ങളായ ഉപയോഗങ്ങള്‍ മുന്‍നിര്‍ത്തി പണികഴിപ്പിച്ച വാഹനങ്ങളാണ് രണ്ടും. വിമാനത്തിന്റെ ബിസിനസ് ക്ലാസിന് സമാനമായ സുഖസൗകര്യങ്ങള്‍ ഇതിന്റെ അകത്തളത്തില്‍ ടൊയോട്ട ഒരുക്കിയിരിക്കുന്നു.

സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ വെല്‍ഫെയറിന്റെ 2.5 ലിറ്റര്‍, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 193 PS പവറും 240 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഒരു ഇ-സിവിടി ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ലക്ഷ്വറി എംപിവിയുടെ ടോപ്പ്-എന്‍ഡ് എക്‌സിക്യൂട്ടീവ് ലോഞ്ച് പാക്കേജിന് ഏകദേശം 1.32 കോടി രൂപയാണ് എക്‌സ്-ഷോറൂം വില.

More from DriveSpark

Article Published On: Wednesday, August 20, 2025, 12:22 [IST]
English summary
Politician brij bhushan sharan singh bought land rover defender toyota vellfire within a weeks gap
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X