പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇനി വീഡിയോയും; പുത്തൻ പരിഷ്കാരവുമായി കേന്ദ്രം

പലപ്പോഴും നമ്മൾ പുതുക്കാൻ മറക്കുന്ന ഒരു കാര്യമാണ് വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റ്. ചെക്കിങ്ങിൽ നിൽക്കുമ്പോഴായിരിക്കും കാലാവധി കഴിഞ്ഞുവെന്ന് അറിയുന്നത്. പിയുസി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ നയം അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള എല്ലാ വാഹനങ്ങൾക്കും മലിനീകരണ നിയന്ത്രണ (പിയുസി) പരിശോധനാ പ്രക്രിയയുടെ വീഡിയോ റെക്കോർഡ് ചെയ്യേണ്ടത് ഇപ്പോൾ നിർബന്ധമാക്കിയിരിക്കുകയാണ്.

സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോകൾ സർക്കാരിന്റെ വാഹൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. ഈ പുതിയ നിയന്ത്രണം തട്ടിപ്പുകൾ തടയുന്നതിനും PUC സർട്ടിഫിക്കറ്റുകളുടെ കൃത്യത ഉറപ്പുനൽകുന്നതിനും ലക്ഷ്യമിട്ട് അവതരിപ്പിച്ചിരിക്കുകയാണ്. ചില പിയുസി കേന്ദ്രങ്ങൾ വാഹന പരിശോധന പോലും നടത്താതെ കൺട്രോൾ സർട്ടിഫിക്കറ്റ് നൽകി എമിഷൻ നൽകുന്നതായി നിരവധി പരാതികൾ അധികൃതർക്ക് ലഭിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം.

വാഹനങ്ങളിലെ മലിനീകരണ സർട്ടിഫിക്കറ്റിന് വീഡിയോ വേരിഫിക്കേഷൻ

വാഹനത്തിലെ എക്‌സ്‌ഹോസ്റ്റ് ഗ്യാസിന്റെ സമഗ്രമായ പരിശോധനയ്ക്ക് ശേഷം വാഹന മലിനീകരണ സർട്ടിഫിക്കറ്റിൽ വിശദമായ പരിശോധനാ ഫലങ്ങൾ നൽകിയ ശേഷമാണ് എമിഷൻ ടെസ്റ്റ് സർട്ടിഫിക്കറ്റ് നൽകുന്നത്. രാജ്യത്തെ ഏറ്റവും മലിനീകരണം കൂടിയ സംസ്ഥാനമായ ദില്ലി ഈ ഉത്തരവ് വേഗത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ആദ്യ വർഷത്തിന് ശേഷം ഓരോ 6 മാസത്തിലും നിങ്ങളുടെ കാറിന് അല്ലെങ്കിൽ ബൈക്കിന് മലിനീകരണ പരിശോധന നടത്തേണ്ടത് നിയമപരമായി ആവശ്യമാണ്.

ഇത് ഏതെങ്കിലുമൊരു അംഗീകൃത പിയുസി സെന്ററിൽ വേണം നടത്തേണ്ടത് എന്നതും പ്രത്യേകം ശ്രദ്ധിക്കാം. 1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിന്റെ സെക്ഷൻ 190 (2) പ്രകാരം ഇന്റേണൽ കമ്പഷൻ എഞ്ചിനിൽ ഓടുന്ന എല്ലാ വാഹനങ്ങൾക്കും പിയുസി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇന്ത്യയിൽ ഉയർന്നു വരുന്ന മലിനീകരണ തോത് പരിഹരിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഓരോ വർഷവും ഇന്ത്യൻ റോഡുകളിൽ കാറുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനാൽ, ഓരോ കാറിന്റെയും മലിനീകരണ തോത് പരിശോധിക്കേണ്ടത് പ്രധാനമാണ്.

വാഹനങ്ങളിലെ മലിനീകരണ സർട്ടിഫിക്കറ്റിന് വീഡിയോ വേരിഫിക്കേഷൻ

വാഹനം പുറന്തള്ളുന്ന കാർബൺ ഉദ്‌വമനത്തെയാണ് പിയുസി അഥവാ പൊലൂഷൻ സർട്ടിഫിക്കറ്റ് സൂചിപ്പിക്കുന്നത്. കൂടാതെ വാഹനത്തിൽ നിന്നുള്ള കാർബൺ ഉദ്‌വമനം സ്വീകാര്യമായ അളവിലാണോ എന്നും ഇത് കാണിക്കുന്നു. ഏതെങ്കിലും അംഗീകൃത പിയുസി ടെസ്റ്റിംഗ് സെന്ററുകളിൽ നിന്നോ പെട്രോൾ പമ്പിൽ നിന്നോ നിങ്ങൾക്ക് പിയുസി എടുക്കാം. ഓരോ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും അതിന്റെ വാലിഡിറ്റി തീയതിയും രേഖപ്പെടുത്തിയാവും വരിക.

ഈ കാലയളവിന് ശേഷം അത് പുതുക്കാൻ നിങ്ങൾക്ക് 7 ദിവസവും സാവകാശവുമുണ്ട്. ഇക്കാര്യമാണ് പലർക്കും അറിയില്ലാത്ത ഒന്ന്. പക്ഷേ കാലഹരണപ്പെടുന്ന തീയതിക്ക് മുമ്പായി പിയുസി പുതുക്കുന്നതാവും അനുയോജ്യമെന്ന കാര്യവും മറക്കേണ്ട. ഇനി ഏതെങ്കിലും സാഹചര്യത്തിൽ പുതുക്കാനായില്ലെങ്കിൽ ഈ ഏഴു ദിവസം വാഹന ഉടമയ്ക്ക് ഉപയോഗപ്പെടുത്താനാവും.

അതേസമയം നിങ്ങളൊരു പുത്തൻ കാറോ ബൈക്കോ ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിന് പിയുസി ഒരു വർഷത്തേക്ക് എടുക്കേണ്ടതില്ല. കാരണം ഇവ ഫാക്ടറിയിൽ നിന്ന് തന്നെ പുകപരിശോധന സർട്ടിഫിക്കറ്റുമായാണ് വരുന്നത്. വാങ്ങിയ ദിവസം മുതൽ കൃത്യമായി ഒരു വർഷത്തേക്ക് ഈ സർട്ടിഫിക്കേഷന് സാധുതയുണ്ട്. ഈ ഒരു വർഷക്കാലയളവിന് ശേഷമാണ് വാഹനത്തിന്റെ പുകപരിശോധന പുറത്തു നിന്നും ചെയ്യേണ്ടത്.

തുടർന്നുള്ള പുതുക്കിയ സർട്ടിഫിക്കറ്റിന് 6 മാസത്തെ സാധുതയാണ് വരുന്നതും. ഇനി പുകപരിശോധനയിൽ പരാജയപ്പെടുകയാണെങ്കിൽ ഇതിനർഥം നിങ്ങളുടെ വാഹനം സ്വീകാര്യമായ അളവുകളേക്കാൾ കൂടുതൽ പരിസ്ഥിതിയെ മലിനമാക്കുന്നു എന്നാണ്. ഈ സാഹചര്യത്തിൽ, പ്രസക്തമായ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിന് നിങ്ങളുടെ കാറിലോ മറ്റേതെങ്കിലും വണ്ടിയാണെങ്കിൽ അതിലും ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, കാർ ഇൻഷുറൻസ് എന്നിവയ്‌ക്കൊപ്പം, കാർ ഉടമകൾ എല്ലായ്പ്പോഴും പിയുസി സർട്ടിഫിക്കറ്റ് കൈവശം വെക്കണം. നിങ്ങൾക്ക് ഒരു സോഫ്റ്റ് കോപ്പിയും കൈയിൽ സൂക്ഷിക്കാം. ഇനി പുകപരിശോധന സർട്ടിഫിക്കറ്റില്ലാതെ വാഹനമോടിച്ച് ഏതെങ്കിലും സാഹചര്യത്തിൽ അധികാരികൾ കണ്ടെത്തിയാൽ 1000 രൂപ വരെ പിഴ ചുമത്താൻ അധികാരമുണ്ട്.

ആവർത്തിച്ചുള്ള കുറ്റത്തിന് പിഴ തുക ഓരോ തവണയും ഇരട്ടിയാക്കുന്നുവെന്നതും ഓർക്കേണം. സാധുതയുള്ള മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാതെ നിങ്ങൾക്ക് ഇൻഷുറൻസ് പോളിസി ലഭിക്കില്ലെന്നതും ചില കേസുകളിൽ തെളിഞ്ഞിട്ടുണ്ട്. ഇൻഷുറൻസ് പോളിസി പുതുക്കുന്നതിനും ഇത് ബാധകമാണ്. പക്ഷേ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ക്ലെയിം കിട്ടില്ല എന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണ്.

More from DriveSpark

Article Published On: Wednesday, December 27, 2023, 17:41 [IST]
English summary
Pollution certificate video verification all things to know in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X