സൂര്യയയുടെ സ്വന്തം രുക്മിണി, ഇറങ്ങാനിരിക്കുന്നത് 65 കോടിയുടെ പടം, 4 കോടിയുടെ കാറിൽ വന്ന സുന്ദരിയെ കണ്ടോ
റീൽസിലൂടെ എല്ലാവരുടേയും ഫോൺ ഭരിക്കുന്ന ഒരു പാട്ടിലെ സുന്ദരി നായിക. കാർത്തിക് സുബ്ബരാജിൻ്റെ വരാനിരിക്കുന്ന സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിൻ്റെ കാര്യമാണ് പറഞ്ഞു വരുന്നത്. പടത്തിലെ നായികയായ പൂജ ഹെഗ്ഡേയുടെ പുതിയ ഗാനം ചെറുപ്പക്കാരുടേയും ലിസ്റ്റിലേക്ക് കയറിയിട്ടുണ്ട്. 2010ൽ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടമണിഞ്ഞ താരം മൈസ്കിന്റെ 2012ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദിയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ഇപ്പോൾ ഒരു ചിത്രത്തിന് താരം വാങ്ങുന്ന പ്രതിഫലം 5 കോടി രൂപയാണ്. താരത്തിൻ്റെ പക്കൽ നിരവധി ആഡംബര വാഹനങ്ങളുണ്ട്. അതിൽ പ്രധാനമാണ് റേഞ്ച് റോവർ വോഗ്. പൂജയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
താരം റേഞ്ച് റോവർ വോഗിൽ വന്നിറങ്ങുന്നതാണ് വീഡിയോ. വളരെ ആഡംബരപൂര്‍ണ്ണമായ ഒരു എസ്‌യുവിയാണ് റേഞ്ച് റോവര്‍ വോഗ്. തലയെടുപ്പുള്ള എസ്‌യുവി എന്ന വിശേഷണം ഏറെ ഇണങ്ങുന്ന ഒന്ന് കൂടിയാണിത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള സെലിബ്രിറ്റികള്‍ക്കിടയില്‍ റേഞ്ച് റോവര്‍ ഒരു ജനപ്രിയ ചോയ്‌സായി മാറിയിരിക്കുന്നതിന്റെ ഒരു കാരണം ഇതിന്റെ ആഡംബര ഫീച്ചറുകള്‍ തന്നെയാണ്.

ലോകത്തിലെ ഏറ്റവും വില കൂടിയ എസ്‌യുവികളില്‍ ഒന്നായ റേഞ്ച് റോവര്‍ വോഗിന് ഏകദേശം 4 കോടി രൂപ വില വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് പൂജ ഹെഗ്‌ഡെയുടെ സ്വകാര്യ കാര്‍ ആണെന്നും പറയപ്പെടുന്നു. വളരെ വിലയേറിയ ഈ കാറിന് 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 4,000 ആര്‍പിഎമ്മില്‍ പരമാവധി 296 bhp പവറും 1,500-2,000 ആര്‍പിഎമ്മില്‍ 650 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിട്ടുള്ളത്.
ഈ എഞ്ചിന്‍ 8-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഇത് 4 വീല്‍ ഡ്രൈവ് സിസ്റ്റമുള്ള ഒരു കാറാണ്. ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് റേഞ്ച് റോവര്‍. ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തുചേര്‍ന്ന വാഹനമാണ് റേഞ്ച് റോവര്‍ എഴുപതുകള്‍ മുതല്‍ നിരത്തുകളില്‍ നിറസാന്നിധ്യമാണ്. വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളില്‍ ആഡംബര എസ്‌യുവി വാങ്ങാം.

ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് വാഹനത്തിലുളളത് അത് കൊണ്ട് തന്നെ വാഹനം സഞ്ചരിക്കുന്ന ഭൂപ്രദേശത്തെ ആശ്രയിച്ച് ചക്രങ്ങള്‍ക്ക് ടോര്‍ക്ക് വ്യത്യാസപ്പെടുന്ന ടെറൈന്‍ റെസ്പോണ്‍സും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. റേഞ്ച് റോവര്‍ വോഗിന് എട്ട് സ്പീഡ്, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ലഭിക്കുന്നത്. ഇത് വളരെ എളുപ്പവും വേഗത്തിലുള്ളതുമായ ഗിയര്‍ ഷിഫ്റ്റിംഗ് സാധ്യമാക്കുന്നു.
പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലും എസ്‌യുവി ലഭ്യമാണ്. 4.4 ലിറ്റര്‍ V8 രൂപത്തില്‍ കൂടുതല്‍ ശക്തമായ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ലഭിക്കുന്നത്, ഇത് 440 Bhp പീക്ക് പവറും 700 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.എസ്‌യുവിയുടെ പെട്രോള്‍ എഞ്ചിനുകളില്‍ 335 bhp-450 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3 ലിറ്റര്‍-വി6 സൂപ്പര്‍ചാര്‍ജ്ഡ് യൂണിറ്റും 543 bhp പവറും 625 Nm ടോര്‍ക്കും ഉള്ള 5 ലിറ്റര്‍-വി8 സൂപ്പര്‍ചാര്‍ജ്ഡ് യൂണിറ്റും ഉള്‍പ്പെടുന്നു.

ഡീസല്‍ എഞ്ചിനുകളിലെ പോലെ, പെട്രോള്‍ മോഡലിനും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളും ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റങ്ങളും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നുണ്ട്. 3 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്ന വോഗ്, വോഗ് എസ്ഇ ട്രിമ്മുകള്‍ക്കൊപ്പം ലഭ്യമാണെങ്കിലും വില 2.45 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്. 5 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നത് കൊണ്ട തന്നെഏറ്റവും വിലയേറിയ ചില കാറുകള്‍ പൂജയുടെ പക്കലുണ്ട്. പോര്‍ഷ കയെന്‍, ഔഡി Q7, ബിഎംഡബ്ല്യു 5 സീരീസ് എന്നിവ അതില്‍ ഉള്‍പ്പെടുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








