ഥാര്‍ കണ്ട് 'മനംമയങ്ങിയ' സുന്ദരിയെ മനസ്സിലായോ? ആനന്ദ് മഹീന്ദ്ര ഷെയര്‍ ചെയ്‌തെങ്കില്‍ ചില്ലറക്കാരി ആയിരിക്കില്ല

പ്രശസ്ത ബ്രിട്ടീഷ് അല്‍ബേനിയന്‍ പോപ്പ് ഗായികയും ഗാന രചയിതാവുമാണ് ദുവാ ലിപ. ഇക്കഴിഞ്ഞ ദിവസങ്ങളിലായി ദുവായും കുടുംബവും അവധിക്കാലം ആഘോഷിക്കാനായി ഇന്ത്യയില്‍ എത്തിയിരുന്നു. സ്വാഭാവികമായും വെക്കേഷന്‍ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യും. അതില്‍ ഒരു ചിത്രം ആനന്ദ് മഹീന്ദ്ര വരെ ഷെയര്‍ ചെയ്തു. അതിനെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

വിദേശികള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. കാരണം ഇന്ത്യയില്‍ എത്തിയാല്‍ എല്ലാ രീതിയിലുള്ള കാലാവസ്ഥയും അനുഭവിച്ചറിയാന്‍ സാധിക്കും. നല്ല ചൂടുള്ള രാജ്യമായതിനാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയുടെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്ന് കൂടിയാണ് ടൂറിസം.

dua lipa india tour

28 കാരിയായ അല്‍ബേനിയന്‍ ഗായിക ദുവാ ലിപയും കുടുംബവും ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. രാജസ്ഥാനും ഡല്‍ഹിയും സന്ദര്‍ശിച്ച പോപ് താരവും കുടുംബവും അതിന്റെ ഫോട്ടോകളും വീഡിയോകളും അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അവയില്‍ ഒന്നില്‍ ദുവാ ലിപയുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ മഹീന്ദ്ര ഥാറില്‍ ഇരിക്കുന്ന ചിത്രം മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആന്ദന്ദ് മഹീന്ദ്രയുടെ ശ്രദ്ധയിലും പെട്ടു.

ആനന്ദ് മഹീന്ദ്ര തന്റെ എക്‌സ് അക്കൗണ്ടില്‍ (മുമ്പ് ട്വിറ്റര്‍) ചിത്രം പങ്കുവെച്ചിട്ടുണ്ട്. 'പോപ്പ് ചാര്‍ട്ടുകള്‍ക്ക് തീപടര്‍ത്തുന്ന ഹോട് താരം തന്റെ ഇന്ത്യന്‍ പര്യടനത്തില്‍ തുല്യമായ ഹോട് വീലുകള്‍ (മഹീന്ദ്ര ഥാര്‍) തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണെന്ന് ഞാന്‍ കരുതുന്നു' എന്ന കുറിപ്പോടെയായിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്റെ പോസ്റ്റ്. റോളിംഗ് സ്റ്റോണിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തായിരുന്നു അദ്ദേഹം എക്‌സില്‍ പങ്കുവെച്ചത്.

dua lipa mahindra thar

മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റില്‍ പോസ്റ്റിന് ഇതുവരെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിച്ചു. പോസ്റ്റിന് കീഴില്‍ മഹീന്ദ്ര വാഹനത്തെ പുകഴ്ത്തുകയാണ് നിരവധി എക്‌സ് ഉപയോക്താക്കള്‍. നിലവില്‍ രണ്ടാം തലമുറ ഥാര്‍ ആണ് ഇന്ത്യയില്‍ വില്‍പ്പനക്കുള്ളത്. എന്നാല്‍ ഗായിക ദുവാ ലിപയുടെ കുടുംബാംഗം ഇരിക്കുന്നത് ഒന്നാം തലമുറ ഥാറിലാണ്. എന്നാല്‍ ടൂറിസ്റ്റുകളെ സഫാരിക്ക് കൊണ്ടുപോകാന്‍ വേണ്ടി ഈ ഥാര്‍ അത്യാവശ്യം മോഡിഫൈ ചെയ്ത് ലുക്കാക്കിയിട്ടുണ്ട്.

പുതിയ തലമുറ ഥാര്‍ സാധാരണ റോഡുകളിലെ സ്ഥിരം കാഴ്ചയാണെങ്കില്‍ ഒന്നാം തലമുറ ഥാര്‍ പലപ്പോഴും വനപാതകളിലും മലയോര മേഖലകളും പോലുള്ള ഓഫ്‌റോഡിംഗ് പാതകളിലാണ് കൂടുതലായും ഉപയോഗിച്ച് വരുന്നത്. കൃത്യമായി പറഞ്ഞാല്‍ അത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മാത്രമാണ് അന്ന് മഹീന്ദ്ര ഥാര്‍ വാഹനം വാങ്ങിയത്. മാരുതി സുസുക്കിയുടെ ഐതിഹാസിക മോഡലായ ജിപ്സിയുടെ എതിരാളിയായിരുന്നു മഹീന്ദ്ര ഥാര്‍.

dua lipa in vintage car

63 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ള 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആയിരുന്നു പഴയ തലമുറ ഥാറിന് തുടിപ്പേകിയിരുന്നത്. 2WD, 4WD ഓപ്ഷനുകള്‍ ഇതിന് ലഭിക്കുന്നു. മികച്ച ഓഫ്‌റോഡിംഗ് ശേഷിയുള്ള കാറുകള്‍ വന്നിട്ടും നിരവധിയാളുകള്‍ ഇന്നും ഒന്നാം തലമുറ ഥാര്‍ കൊണ്ടുനടക്കുന്നുണ്ട്. പ്രത്യേകിച്ച് റിസോര്‍ട്ടുകളും മറ്റും സഫാരിക്കായി വിനോദസഞ്ചാരികളെ കൊണ്ടുപോകാന്‍ മോഡിഫൈഡ് ഥാറുകളാണ് ഉപയോഗിക്കുന്നത്.

സഫാരി വാഹനം ഓപണ്‍ ആയിരിക്കുന്നതിനാല്‍ സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ മറയില്ലാതെ ആസ്വദിക്കാം. ഇവിടെ ഇത്തരത്തില്‍ ഓപണ്‍ ആയിട്ടുള്ള ഒരു പഴയ ഥാര്‍ ആണെന്ന് തോന്നുന്നു ദുവാ ലിപയും കുടുംബവും ചുറ്റിക്കറങ്ങാന്‍ ഉപയോഗിച്ചത്. എന്നാല്‍ ദുവയുടെ കുടുംബാംഗം ഫോട്ടോയെടുക്കാന്‍ വേണ്ടി മാത്രം സ്റ്റിയറിംഗിന് പിന്നില്‍ ഇരിക്കുന്നതായാണ് തോന്നുന്നത്.

dua lipa in e-autorickshaw

ഏതായാലും നമ്മുടെ സ്വന്തം മഹീന്ദ്ര ഥാര്‍ വിദേശികളുടെയടക്കം മനം കവരുന്നതില്‍ നമുക്ക് അഭിമാനിക്കാം. ഥാറിന്റെ പുതുതലമുറ പതിപ്പ് 2020-ലാണ് പുറത്തിറങ്ങിയത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലും 4WD, 2WD ഓപ്ഷനുകളിലും എസ്‌യുവി വാങ്ങാന്‍ സാധിക്കും. 10.98 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാകുന്ന കാറിന് വളരെ ഉയര്‍ന്ന കാത്തിരിപ്പ് കാലയളവാണുള്ളത്. പ്രായോഗികതയ്ക്ക് പ്രാധാന്യം നല്‍കി ഥാറിന്റെ 5 ഡോര്‍ പതിപ്പും ഉടന്‍ വിപണിയില്‍ എത്താന്‍ പോകുകയാണ്.

More from DriveSpark

Article Published On: Friday, January 5, 2024, 11:00 [IST]
English summary
Pop singer dua lipa and family share picture with thar during india visit anand mahindra reacts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X