സെലിബ്രിറ്റികള്‍ 'വിചിത്ര രൂപമുള്ള' ഈ വണ്ടിക്ക് പിന്നാലെ! പുത്തന്‍ ഉടമയായ സുന്ദരിയെ അറിയാമോ?

പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ ഇടംനേടിയ ഒരു വാഹനമാണ് ടെസ്‌ല സൈബര്‍ട്രക്ക്. വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് നിരന്തരം തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ ഡെലിവറി കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. സെലിബ്രിറ്റികളെന്നോ സാധാരണക്കരനെന്നോ വേര്‍തിരിവില്ലാതെ അമേരിക്കക്കാര്‍ എല്ലാം ഈ ഒരു ഇവിക്കായി കാത്തിരിപ്പായിരുന്നു.

ഇതിനോടകം നിരവധി ഹൈ-പ്രൊഫൈല്‍ സെലിബ്രിറ്റികള്‍ സൈബര്‍ട്രക്ക് സ്വന്തമാക്കിയിട്ടുണ്ട്. അക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എന്‍ട്രിയാണ് പോപ്പ് ഗായികയായ കാറ്റി പെറി. തന്റെ പുത്തന്‍ വാഹനത്തിനൊപ്പം പോസ് ചെയ്യുന്ന ചിത്രം കാറ്റി പെറി എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ചിട്ടുണ്ട്. സൈബര്‍ട്രക്കിന്റെ ഡെലിവറിയില്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന് കാറ്റി പെറി നന്ദി അറിയിക്കുകയും ചെയ്തു.

katy perry tesla cybertruck

സോഷ്യലൈറ്റ് കിം കര്‍ദാഷിയാന്‍, ടോക്ക് ഷോ അവതാരകന്‍ ജെയ് ലെനോ, ബാസ്‌ക്കറ്റ്ബോള്‍ കളിക്കാരന്‍ ആന്റണി എഡ്വേര്‍ഡ്സ്, പോപ്പ് താരങ്ങളായ ജസ്റ്റിന്‍ ബീബര്‍, ജെയ് Z, ലേഡി ഗാഗ എന്നിവരാണ് കാറ്റി പെറിക്ക് മുമ്പ് സൈബര്‍ട്രക്ക് സ്വന്തമാക്കിയ സെലിബ്രിറ്റികള്‍. ടെസ്ല ആദ്യമായി സൈബര്‍ട്രക്കിനെ ഒരു കണ്‍സെപ്റ്റ് രൂപത്തില്‍ 2019-ലാണ് പ്രദര്‍ശിപ്പിച്ചത്. അമേരിക്കന്‍ ഇവി ഭീമന്‍മാരായ ടെസ്‌ലയുടെ ഏറ്റവും അഭിമാനകരമായ പ്രൊജക്ടാണ് ടെസ്‌ല.

അതുകൊണ്ട് തന്നെ കാര്‍ യാഥാര്‍ത്ഥ്യമാകാന്‍ ഒത്തിരി സമയമെടുത്തു. 2023 ഡിസംബറിലാണ് സൈബര്‍ട്രക്കിന്റെ വിതരണം ആരംഭിച്ചത്. ആദ്യ ദിവസം വെറും 10 യൂണിറ്റ് മാത്രം വിതരണം ചെയ്യാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കമ്പനി സൈബര്‍ട്രക്കിന്റെ ഉല്‍പാദനം കൂട്ടിയിട്ടുണ്ട്. നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ഡേറ്റ പ്രകാരം ടെസ്ല 2024 ഏപ്രില്‍ 17 വരെ ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ 3,878 യൂണിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

അസാധാരണമായ ഡിസൈന്‍ ഭാഷയും വലിപ്പവും കാരണം സൈബര്‍ട്രക്ക് റോഡിലുള്ള മറ്റ് വാഹനങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ആങ്കുലാര്‍ ലൈനുകളുടെ സാന്നിധ്യം സൈബര്‍ട്രക്കിന് ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്ക് നല്‍കുന്നു. ബോണറ്റ് ലൈനുകള്‍, വിന്‍ഡ് സ്‌ക്രീന്‍, ഷാര്‍പ്പ് റൂഫ്‌ലൈന്‍സ് എന്നിവ കാണുമ്പോള്‍ ഇത് ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയിലെ കാറാണെന്ന തോന്നല്‍ ജനിപ്പിക്കും. ഇലക്ട്രിക് പിക്കപ്പ് ട്രക്ക് രൂപകല്‍പ്പന ചെയ്യുമ്പോള്‍ ഒറ്റ കര്‍വ് പോലും ഇല്ലാതെ വീല്‍ ആര്‍ച്ചുകള്‍ വരെ ആങ്കുലാര്‍ ഷെയ്പ്പിലാണ് വരുന്നത്.

ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ സൈബര്‍ട്രക്ക് ഓഫര്‍ ചെയ്യുന്നു. ബേസ് വേരിയന്റില്‍ റിയര്‍-വീല്‍ ഡ്രൈവ് സജ്ജീകരണം പായ്ക്ക് ചെയ്യുന്നു. അതേസമയം മിഡ് വേരിയന്റ് ഓള്‍-വീല്‍ ഡ്രൈവ് ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണത്തോടെയാണ് വരുന്നത്. രണ്ടാമത്തേതിന് 4.1 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ കഴിയും. കൂടുതല്‍ ശക്തമായ ട്രൈ-മോട്ടോര്‍ ടോപ്പ്-സ്‌പെക്ക് വേരിയന്റിനെ സൈബര്‍ബീസ്റ്റ് എന്നാണ് വിളിക്കുന്നത്.

tesla cybertruck

ഓരോ റിയര്‍ വീലിലും ഓരോ മോട്ടോറാണ് ഇതിന് തുടിപ്പേകുന്നത്. ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ ടോപ് വേരിയന്റിന് 833 bhp പവറും 14,000 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ സൈബര്‍ബീസ്റ്റിന് വെറും 2.6 സെക്കന്‍ഡ് സമയം മതി. മണിക്കൂറില്‍ 209 കിലോമീറ്ററാണ് പരമാവധി വേഗത. സൈബര്‍ട്രക്കിന്റെ മിഡ്‌വേരിയന്റിന് പരമാവധി 547 കിലോമീറ്റര്‍ റേഞ്ച് ലഭ്യമാണെന്ന് ടെസ്ല അവകാശപ്പെടുന്നു.

അതേസമയം സൈബര്‍ബീസ്റ്റ് ഒറ്റ ചാര്‍ജില്‍ 515 കിലോമീറ്റര്‍ ഓടുമെന്നാണ് അവകാശവാദം. 35 ഇഞ്ച് ടയറുകള്‍, സ്റ്റിയര്‍-ബൈ-വയര്‍, ഫോര്‍ വീല്‍ സ്റ്റിയറിംഗ്, പവര്‍-ഓപ്പണിംഗ് ഫ്രങ്ക്, 18.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, 9.4 ഇഞ്ച് പാസഞ്ചര്‍ ഡിസ്പ്ലേ എന്നിവയാണ് ഇവിയുടെ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.

tesla cybertruck top view

61,000 ഡോളര്‍ മുതല്‍ 1 ലക്ഷം ഡോളര്‍ വരെയാണ് ഈ മോഡലിന്റെ അമേരിക്കയിലെ വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 50.86 ലക്ഷം മുതല്‍ 83.38 ലക്ഷം രൂപ വരെ പോകുന്നു. ടോപ്പ്-സ്പെക്ക്, മിഡ്-സ്‌പെക് വേരിയന്റുകളുടെ വിതരണം മാത്രമാണ് ടെസ്‌ല ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. അടിസ്ഥാന വേരിയന്റിന്റെ ഡെലിവറികള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് അറിവില്ല.

വെര്‍ച്വല്‍ ലോകത്ത് തരംഗമാണെങ്കിലും സമീപകാലത്ത് ടെസ്ല സൈബര്‍ട്രക്ക് നിരവധി പ്രശ്നങ്ങള്‍ക്ക് നേരിടേണ്ടി വന്നിരുന്നു. വാഹനത്തിന്റെ ആക്സിലറേറ്റര്‍ പെഡലിലെ തകരാര്‍ സംബന്ധിച്ച് ഫെഡറല്‍ സേഫ്റ്റി റെഗുലേറ്റര്‍മാര്‍ കമ്പനിയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ടെസ്ല എല്ലാ സൈബര്‍ട്രക്കുകളും തിരിച്ചുവിളിച്ചതായിരുന്നു ഏറ്റവും ഒടുവിലത്തെ സംഭവം. റിപ്പോര്‍ട്ടുകള്‍ പ്രകാരം സൈബര്‍ട്രക്കിനായുള്ള പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കുകയോ റദ്ദാക്കുകയോ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

More from DriveSpark

Article Published On: Friday, April 26, 2024, 18:01 [IST]
English summary
Pop star katy perry took delivery of her new tesla cyertruck
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X