ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

ഫോസിൽ ഫ്യുവലുകൾ ഭൂമുഖത്ത് നിന്ന് ശരവേഗത്തിൽ കുറയുന്നതിനാലും ഇവ മൂലമുള്ള പരിസ്ഥിതി പ്രപശ്നങ്ങളാലും, മനുഷ്യർക്ക് തീർച്ചയായും വാഹനങ്ങൾ ഓടിക്കുന്നതിന് ഒരു ബദൽ ആവശ്യമാണ്. ഇവിടെയാണ് ഇലക്ട്രിക് വാഹനങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നത്.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

എന്നാൽ ഈ ഇലക്ട്രിക് വാഹനങ്ങൾ ഭാവിയുടെ ശാശ്വത പരിഹാരമായിരിക്കുമോ എന്ന് തറപ്പിച്ച് പറയാൻ കഴിയില്ല. എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ, ഇവി മികച്ച ബദലായി കണക്കാക്കാം.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

ഇപ്പോഴത്തെ ഇന്ത്യൻ വിപണിയിലെ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് പറയുവാൻ വളരെയധികം ഓപ്ഷനുകൾ ഇല്ല. അതിനാൽ, ഇല്ക്ട്രിഫൈ ചെയ്യണം /വൈദ്യുതീകരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്ന കാറുകളുടെ ഒരു ലിസ്റ്റ് ഇതാ.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

ഈ ലിസ്റ്റിൽ, കുറഞ്ഞ വിലയിൽ വാങ്ങാവുന്നതും പതുക്കെ ഉയർന്ന വില ശ്രേണിയിലേക്ക് കയറുന്നതുമായ കാറുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിൽ ഇനിയും കൂടുതൽ മോഡലുകൾ ചേർക്കണമെങ്കിൽ നിങ്ങൾക്ക് കമന്റ് ബോക്സിൽ നിർദ്ദേശിക്കാം.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

റെനോ ക്വിഡ്

ലിസ്റ്റ് ആരംഭിക്കുമ്പോൾ, ഇന്ത്യയിൽ ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞതും താങ്ങാനാവുന്നതുമായി വാഹനങ്ങളിലൊന്നാണ് റെനോ ക്വിഡ്. കുറച്ചുകാലമായി ഇന്ത്യൻ ഓട്ടോമോട്ടീവ് മാർക്കറ്റിന്റെ ഭാഗമായ മോഡൽ കമ്പനിക്ക് അത്ഭുത നേട്ടങ്ങൾ സൃഷ്ടിച്ചു.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

വാസ്തവത്തിൽ, റെനോ കിവഡ് ഒരു ജെമ്മാണ്, നിരവധി സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളും മാന്യമായ ഡ്രൈവിംഗ് ഡൈനാമിക്സും വാഹനം ഉൾക്കൊള്ളുന്നു. ഒരു ഇലക്ട്രിക് പവർട്രെയിനൊപ്പം, റെനോ ക്വിഡ് രാജ്യത്തെ ഇവി വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായി മാറും.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

ടാറ്റ ടിയാഗോ

ഇന്ത്യയിൽ തങ്ങളുടെ വാഹനങ്ങളിൽ ഇലക്ട്രിക് പവർട്രെയിൻ വാഗ്ദാനം ചെയ്യുന്ന നിരവധി കാർ നിർമ്മാതാക്കളുണ്ട്, ടാറ്റ ഇവയിൽ പ്രധാനിയാണ്. ഇതിനർത്ഥം ഒരു ഇലക്ട്രിക് പവർട്രെയിനുള്ള ടാറ്റ ടിയാഗോ താമസിയാതെ സാധ്യമാവും എന്നാണ്. സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ വാഹനമാണ് ടാറ്റ ടിയാഗോ, അതിനോടൊപ്പം മികച്ച ഡ്രൈവും ഹാൻഡ്‌ലിംഗും വാഹനം നൽകുന്നു, പക്ഷേ NVH ലെവലുകൾ ചെറിയ പോരായ്മയാണ്.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

എന്നാൽ നാം ഇവികൾ പരിഗണിക്കുകയാണെങ്കിൽ NVH എന്നത് അവഗണിക്കാവുന്ന ഒന്നാണ്. അത് മാറ്റിനിർത്തിയാൽ, നെക്‌സോണിൽ നിന്നോ ടിഗോറിൽ നിന്നോ ഉള്ള ഇലക്ട്രിക് പവർട്രെയിൻ ഉപയോഗിച്ച് പുറത്തിറക്കിയാൽ ഈ ഹാച്ച്ബാക്ക് അതിന്റെ വിഭാഗത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ ആയേക്കാം.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

നിസാൻ മാഗ്നൈറ്റ്

ജാപ്പനീസ് കാർ നിർമാതാക്കളായ നിസാന്റെ ഇന്ത്യൻ വിപണിയിലെ കിക്ക്സ്റ്റാർട്ടിംഗ് പോയിന്റ് മാഗ്നൈറ്റിന്റെ ആമുഖമായിരുന്നു. നിസാൻ മാഗ്നൈറ്റ് ഫീച്ചർ വില റേഷ്യോ തമ്മിലുള്ള മികച്ച ബാലൻസ് വാഗ്ദാനം ചെയ്യുന്നു. സ്റ്റിയറിംഗിന് പിന്നിലിരുന്ന മികച്ച ഡ്രൈവിംഗ് എക്സ്പീരിയൻസും നിരവധി സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളും ഇതിൽ ധാരാളമായി ലഭിക്കുന്നു.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

നിസാൻ മാഗ്നൈറ്റിന് ഇലക്ട്രിക് പവർട്രെയിൻ ലഭിക്കുകയാണെങ്കിൽ, പലരും ഈ നീക്കത്തെ അഭിനന്ദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. കൂടാതെ, ഇത് തീർച്ചയായും നിസാൻ വാഹന ശ്രേണിയിലേക്ക് ധാരാളം ആളുകളെ ആകർഷിക്കും.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

മാരുതി സുസുക്കി സിയാസ്

രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയുള്ള C-സെഗ്‌മെന്റ് സെഡാനുകളിൽ ക്യാബിൻ സ്പെയിസിലും ഫീച്ചറുകളിലും വിട്ടുവീഴ്ച ചെയ്യാത്ത മോഡലാണ് മാരുതി സുസുക്കി സിയാസ്. സിയാസിന്റെ സസ്‌പെൻഷൻ റോഡിലെ ഏതൊരു വ്യക്തിക്കും സമൃദ്ധവും സുഖകരവുമാണ്.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

പല ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്കും ഈ കഴിവുള്ള സെഡാന്റെ ആഡംബരം നൽകപ്പെടുന്നത് അതിശയിക്കാനില്ല. ഇനി, കമ്പനി ഒരു ഇലക്ട്രിക് പവർട്രെയിൻ അവതരിപ്പിക്കുകയാണെങ്കിൽ, ഈ വിഭാഗത്തിൽ ഒരു ഗ്രീൻ പവർട്രെയിൻ ലഭിക്കുന്ന ആദ്യ വാഹനമായിരിക്കും.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

ഹ്യുണ്ടായി ക്രെറ്റ

കൊറിയൻ കമ്പനിയായ ഹ്യുണ്ടായിക്ക് ദീർഘകാലമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനം ക്രെറ്റയാണ്. ക്രെറ്റയിലൂടെ ഹ്യുണ്ടായി നമ്മുടെ രാജ്യത്ത് നിരവധി നാഴികക്കല്ലുകൾ കീഴടക്കി. ഇപ്പോൾ മത്സരം അടുത്തൊരു തലത്തിലേക്ക് ഉയർത്തി, ഹ്യുണ്ടായി ക്രെറ്റയുടെ വൈദ്യുതീകരിച്ച പതിപ്പ് എത്തിയാൽ അത് വളരെ മനോഹരമാകും.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

ഇന്ത്യയിലെ ബ്രാൻഡിന്റെ ഇലക്ട്രിക് എസ്‌യുവിയായ ഹ്യുണ്ടായി കോണ അതിന്റെ പ്ലാറ്റ്ഫോം ക്രെറ്റയുമായി പങ്കിടുന്നു. ഇതിനർത്ഥം അതിന്റെ എല്ലാ ഇലക്ട്രിക് പവർട്രെയിനും തീർച്ചയായും ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ക്രെറ്റയുമായി പൊരുത്തപ്പെടുന്നു എന്നാണ്. ഹ്യുണ്ടായി ക്രെറ്റ ഇവി നോർമൽ ഹ്യുണ്ടായിയോക്കാൾ അല്പം ചെലവേറിയതാവാമെന്ന് ഞങ്ങൾ കരുതുന്നു.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

മാരുതി സുസുക്കി എർട്ടിഗ

ആറ് മുതൽ ഏഴ് പേർക്ക് എളുപ്പത്തിൽ ഇരുന്ന് സഞ്ചരിക്കാവുന്ന വിലകുറഞ്ഞ വാഹനം മാരുതി സുസുക്കി എർട്ടിഗയാണ്. ഇപ്പോൾ, കമ്പനി എർട്ടിഗയിൽ ഒരു ഇലക്ട്രിക് പവർട്രെയിൻ അവതരിപ്പിക്കുകയാണെങ്കിൽ എന്താവും സ്ഥിതി? അത്തരത്തിൽ ഒരു മോഡൽ ടാക്സി ബിസിനസിനെ മാറ്റിമറിച്ചേക്കാം, കൂടാതെ കാർബൺ എമിഷനുകളും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നതിന് ഇത് തീർച്ചയായും സഹായിക്കും.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

എർട്ടിഗയെ സംബന്ധിച്ചിടത്തോളം, ഇത് ഒരു മികച്ച സിറ്റി കാറാണ്, കൂടാതെ ഹൈവേകളിൽ നന്നായി പ്രവർത്തിക്കുന്നു. ഒരു ഇലക്ട്രിക് മോട്ടോറും ബാറ്ററിയും ഉപയോഗിച്ച്, ഇത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന MPV- കളിലൊന്നായി മാറിയേക്കാം.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

ജീപ്പ് കോമ്പസ്

കടുപ്പമുള്ള, കരുത്തുറ്റ, മികച്ച ബിൾഡ് ക്വാളിറ്റിയുള്ള, കരുത്തുള്ള കാറുകളെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസിൽ ഉയർന്നുവരുന്ന ഒരു പേരാണ് ജീപ്പ്. അമേരിക്കൻ ബ്രാൻഡിൽ നിന്നുള്ള കാറുകളുടെ ഓഫ്-റോഡ് കഴിവുകളുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഗുണങ്ങളും കോമ്പസ് തീർച്ചയായും നൽകുന്നു.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

അടുത്തതായി, ഒരു ഇലക്ട്രിക് പവർട്രെയിനിൽ ഉറപ്പായും വാഹനം ചെലവേറിയതായിത്തീരും, പക്ഷേ അതിന് ഇന്ത്യൻ റോഡുകളിൽ ഒരു വെറിട്ട ഫീൽ ഉണ്ടായിരിക്കും. എന്നാൽ ജീപ്പ് ഒരു ഇലക്ട്രിക് വാഹനം എപ്പോൾ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ഞങ്ങൾക്ക് വ്യക്തമല്ല.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

മഹീന്ദ്ര ഥാർ

രാജ്യത്ത് 20 ലക്ഷം രൂപയ്ക്ക് താഴെ 4X4 വാഗ്ദാനം ചെയ്യുന്ന ഒരേയൊരു വാഹനം മഹീന്ദ്ര ഥാറാണ്. സമീപകാല തലമുറ മാറ്റത്തോടെ, ഥാറിന് ടർബോ പെട്രോൾ, ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് പവർ ട്രെയിൻ ഓപ്ഷനുകൾ ലഭിച്ചു. ഈ രണ്ട് യൂണിറ്റുകളും വളരെ മികച്ചതാണ്.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

ഇപ്പോൾ, മഹീന്ദ്ര ഈ ഓഫ്-റോഡറിനായി ഒരു ഇലക്ട്രിക് പവർട്രെയിൻ അവതരിപ്പിച്ചാലോ? വാഹനം വളരെ നിശബ്ദമായിരിക്കുന്നതിനൊപ്പം torquey ഉം ആയിരിക്കും (ഓഫ്-റോഡിംഗിൽ ഇത് ഒരു അനുഗ്രഹമാണ്). കൂടാതെ, കുറച്ച് വൈദഗ്ധ്യത്തോടെ, ഈ വാഹനം ഏത് ഭൂപ്രദേശത്തെയും കീഴടക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമായി മാറും.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

ടൊയോട്ട ഇന്നോവ

സമ്പൂർണ്ണ കുടുംബത്തോടൊപ്പം ഒരു നീണ്ട റോഡ് യാത്രയെക്കുറിച്ച് സംസാരിക്കുമ്പോൾ ഏത് വാഹനമാണ് നിങ്ങളുടെ മനസിൽ വരുന്നത്? ഭൂരിഭാഗം ആളുകൾക്കും, അത് ടൊയോട്ട ഇന്നോവയായിരിക്കും. നിസ്സംശയമായും, ഈ എംപിവി ഇന്ത്യൻ വിപണിയിൽ ഒരു വാഹനമെന്നതിലുപരി ഒരു വികാരമായി മാറിയിരിക്കുന്നു. അതിന് അതിന്റേതായ ആരാധകരുമുണ്ട്.

ഇലക്ട്രിക് പതിപ്പുകളിലെത്തിയാൽ ഇന്ത്യൻ വിപണി മാറ്റി മറിച്ചേക്കാവുന്ന ജനപ്രിയ കാറുകൾ

ഇനി ടൊയോട്ട ഇന്നോവയ്ക്ക് തുല്യമായ പവർ മോട്ടോർ ഇല്ലെങ്കിൽ 400 കിലോമീറ്ററിൽ കൂടുതൽ ശ്രേണിയും ഫാസ്റ്റ് ചാർജിംഗ് സവിശേഷതയുമുള്ള ഒരു ചിത്രം ചിന്തിച്ചു നോക്കൂ. അത്തരത്തിൽ ഒന്ന് വിപണിയിലെത്തിയാൽ പിന്നെ ആർക്കും ഗ്യാസൊലിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടൊയോട്ട ഇന്നോവ ആവശ്യമുണ്ടാവില്ല. എന്നാ ഇത് വളരെ ചെലവേറിയതായിരിക്കും എന്നത് ശ്രദ്ധിക്കണം.

Most Read Articles

Malayalam
English summary
Popular cars in indian market which might become huge success in ev avatar
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X