ഇനി ഫുഡ് അടിച്ച് കറങ്ങാൻ ഷോട്ട്ഗൺ 650 ഉണ്ടല്ലോ, കരൺ ദുവ സ്വന്തമാക്കിയ വണ്ടി കണ്ടോ
ജനപ്രിയ ഫുഡ് ഇൻഫ്ലുവൻസറായ കരൺ ദുവയുടെ ചാനലാണ് ദിൽസേ ഫുഡീ എന്നത്. അടുത്തിടെ തൻ്റെ ഗാരേജിൽ ഒരു പുതിയ അതിഥിയെ കൂടെ കൂട്ടിയിരിക്കുകയാണ്. റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 ആണ് കരണിൻ്റെ ഗാരേജിലേക്ക് എത്തിയ പുതിയ വാഹനം. വ്യത്യസ്‌ത വേരിയന്റുകളിലായി എത്തുന്ന ഈ കിടുക്കൻ മോഡലിന് 3.59 ലക്ഷം മുതൽ 3.73 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇന്റർസെപ്റ്ററിനും സൂപ്പർ മീറ്റിയോറിനും ഇടയിലാണ് ഷോട്ട്ഗൺ ഇടംപിടിച്ചിരിക്കുന്നത്.
ഷോട്ട്ഗൺ 650 ഡെലിവറി എടുക്കുന്ന അദേദഹത്തിൻ്റെ ആവേശം ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വീഡിയോയിൽ വളരെ പ്രകടമായിരുന്നു, അവിടെ ഡീലർഷിപ്പിലെ തൻ്റെ അനുഭവം രേഖപ്പെടുത്തുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കിട്ടിരുന്നു. അദ്ദേഹം സ്വന്തമാക്കിയ വേരിയൻ്റ് സ്റ്റെൻസിൽ വൈറ്റ് ആകാനാണ് സാധ്യത.

650 സിസി എഞ്ചിൻ വഹിക്കുന്ന ബ്രാൻഡിൽ നിന്നുള്ള നാലാമത്തെ മോട്ടോർസൈക്കിളായാണ് പുതിയ ഷോട്ട്ഗൺ 650 വരുന്നത്. ക്രൂയിസർ കിങായ സൂപ്പർ മീറ്റിയോറിലെ അതേ എഞ്ചിനും പ്ലാറ്റ്ഫോമും കടമെടുത്താണ് ഷോട്ട്ഗണ്ണും പണിതെടുത്തിരിക്കുന്നത്. റ്റെൻസിൽ വൈറ്റ്, പ്ലാസ്മ ബ്ലൂ, ഗ്രീൻ ഡ്രിൽ, ഷീറ്റ്മെറ്റൽ ഗ്രേ എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിൽ റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 വാങ്ങാനാവും.
ക്ലാസിക് ടച്ചുള്ള മോഡേൺ ബൈക്കാണിതെന്ന് പറയാം. ഇതിനായി എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രിപ്പർ നാവിഗേഷൻ, യുഎസ്ബി ചാർജിംഗ് പോർട്ട്, റോയൽ എൻഫീൽഡ് വിംഗ്മാൻ സപ്പോർട്ട് എന്നിവയുമായാണ് ഷോട്ട്ഗൺ 650 മോട്ടോർസൈക്കിളിന്റെ വരവ്. കമ്പനി പ്രത്യേകം തയാറാക്കിയ 31 ഒറിജിനൽ മോട്ടോർസൈക്കിൾ ആക്സസറികളും ഇതിനൊപ്പം ലഭ്യമാവും.

സൂപ്പർ മീറ്റിയർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും കാര്യമായ വ്യത്യാസങ്ങൾ കൊണ്ടുവരാൻ എൻഫീൽഡിനായിട്ടുണ്ട്. പുതിയ മോട്ടോർസൈക്കിളിന്റെ ബോഡി വർക്ക്, 13.8 ലിറ്റർ ശേഷിയുള്ള ചങ്കി ഫ്യുവൽ ടാങ്ക്, സൈഡ് പാനൽ, പിൻ ഫെൻഡർ വരെ അതുല്യമായി തോന്നിയേക്കാം. ഹെഡ്‌ലാമ്പിന് മുകളിൽ ഒരു അലുമിനിയം കൗൾ നൽകിയിരിക്കുന്നതും മോഡേൺ സ്റ്റൈലിംഗാണ് സമ്മാനിക്കുന്നത്.
കമാൻഡിംഗ് റൈഡിംഗ് പൊസിഷൻ വാഗ്ദാനം ചെയ്യുന്നതിനായി ഷോട്ട്ഗൺ മോട്ടോർസൈക്കിളിന് ഫ്ലാറ്റർ ഹാൻഡിൽബാറും സെന്റർ സെറ്റ് ഫൂട്ട്പെഗുകളുമാണ് എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്. 648 സിസി എയർ-ഓയിൽ കൂൾഡ് പാരലൽ ട്വിൻ എഞ്ചിനാണ് ഷോട്ട്ഗണ്ണിന് തുടിപ്പേകുന്നത്. എന്നാൽ ഭാരവും സവിശേഷതകളും കണക്കിലെടുത്ത് റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650-യുടെ എഞ്ചിൻ റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.

ഷോട്ട്ഗണ്ണിലെ പാരലൽ ട്വിൻ എഞ്ചിന് 47 bhp പവറിൽ പരമാവധി 52 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ലിറ്ററിന് 22 കിലോമീറ്റർ മൈലേജാണ് ബൈക്കിൽ വാഗ്ദാനം ചെയ്യുന്നത്. ഷോട്ട്ഗണ്ണിന് 795 മില്ലീമീറ്റർ സീറ്റ് ഉയരവും 1,465 മില്ലീമീറ്റർ വീൽബേസുമുണ്ട്. മുൻവശത്ത് പ്രത്യേക ഫംഗ്‌ഷനുള്ള 43 mm ബിഗ് പിസ്റ്റൺ ഷോവ ഫോർക്കുകളാണ് കിട്ടാനുള്ളത്.
ട്വിൻ ട്യൂബ് 5-സ്റ്റെപ്പ് ഷോക്ക് അബ്‌സോർബറുകളുമാണ് നൽകിയിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 300 mm ഡിസ്‌ക്കുമാണ് ബ്രേക്കിംഗിനായി റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650-യിൽ ഒരുക്കിയിട്ടുള്ളത്. ഒപ്പം അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും മോട്ടോർസൈക്കിളിലുണ്ടാവും
അദ്ദേഹത്തിൻ്റെ റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 തൻ്റെ യാത്രയ്ക്ക് സാഹസികതയുടെ ഒരു സ്പർശം നൽകിക്കൊണ്ട് ഒരു മികച്ച റൈഡ് വാഗ്ദാനം ചെയ്യുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. മുന്നോട്ടുളള വീഡിയോകളിൽ ഈ റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 -യും ഒരു പങ്ക് വഹിക്കുമെന്നാണ് തോന്നുന്നത്. പുതിയ പുതിയ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ ഒരു മികച്ച തേരാളിയായി ഷോട്ട്ഗണ്ണും ഉണ്ടാകും.
ഷോട്ട്ഗൺ 650-യുടെ മോട്ടോവേഴ്സ് ലിമിറ്റഡ് എഡിഷൻ മോഡലിന്റെ 25 യൂണിറ്റുകൾ കമ്പനി നിർമിച്ചിരുന്നു. നറുക്കെടുപ്പിലൂടെയാവും ഈ ഉടമകളെ കണ്ടെത്തുകയെന്നും കമ്പനി അന്നേ അറിയിച്ചിരുന്നു. കൈകൊണ്ട് പൂർണമായും പെയ്‌ന്റ് ചെയ്‌താണ് റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 ലിമിറ്റിഡ് എഡിഷൻ പുറത്തിറക്കുന്നത്. കസ്റ്റം ഇൻസ്പയേർഡ് റോഡ്സ്റ്റർ എന്നാണ് മോഡലിനെ എൻഫീൽഡ് വിശേഷിപ്പിക്കുന്നത് തന്നെ. സവിശേഷമായ ബൈക്കായതിനാൽ തന്നെ 4.25 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് കമ്പനി വിപണിയിൽ കൊണ്ടുവന്നതും.


Click it and Unblock the Notifications








