ഒറ്റ പാട്ടിലൂടെ മലയാളികളുടെ മനംകവര്‍ന്ന ഗായകന്‍! പാട്ടുപാടാൻ ഇനി എത്തുന്നത് പെറാക്കിന്റെ ഗമയിൽ

മേജര്‍ രവി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രമാണ് 'കീര്‍ത്തിചക്ര'. മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച പട്ടാള സിനിമകളില്‍ ഒന്നായ കീര്‍ത്തിചക്രയില്‍ സൂപ്പര്‍ താരം മോഹന്‍ലാലായിരുന്നു നായകന്‍. എന്നാല്‍ ആ സിനിമ കണ്ടവരുടെ മനസ്സില്‍ ഇന്നും തങ്ങി നില്‍ക്കുന്ന ഒരു ഗാനമാണ് 'ഹുദാ സേ മന്നത്ത് ഹേ മോരി'.

ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കശ്മീരിന്റെ സൗന്ദര്യം വര്‍ണിക്കുന്ന ഗാനം ഭാഷാഅതിര്‍വരമ്പുകള്‍ ഭേദിച്ച് ഏവരും ഏറ്റെടുത്തിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഗായകന്‍മാരില്‍ ഒരാളായ കൈലാഷ് ഖേര്‍ ആയിരുന്നു ഈ ഗാനം ആലപിച്ചത്. ഹിന്ദി കൂടാതെ പഞ്ചാബി, തമിഴ്, തെലുഗൂ, കന്നഡ, ഉറുദു, രാജസ്ഥാനി എന്നീ ഭാഷകളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിക്കുന്നു. ഇന്ത്യന്‍ ഫോക്ക്, സൂഫി സംഗീതജ്ഞരില്‍ പ്രമുഖനായ കൈലാഷിനെ ഭാരത സര്‍ക്കാര്‍ 2017ല്‍ പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

kailash kher jawa perak bobber

ഇപ്പോള്‍ പ്രിയ ഗായകന്‍ ഒരു ജാവ മോട്ടോര്‍സൈക്കിള്‍ സ്വന്തം ഗരാജില്‍ എത്തിച്ചിരിക്കുകയാണ്. അതിനെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്. ജാവ പെറാക് ബോബര്‍ മോട്ടോര്‍സൈക്കിളാണ് ഗായകന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഗായകന്‍ പുതിയ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ജാവ ഡീലര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്.

ചെറിയ കുറിപ്പോട് കൂടി പുത്തന്‍ ബൈക്ക് വാങ്ങിയ വിവരം കൈലാഷും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്. 'ജാവക്ക് എപ്പോഴും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഈ പുതിയ കൂട്ടിച്ചേര്‍ക്കലിലൂടെ ബൈക്കിംഗിനോടുള്ള എന്റെ അഭിനിവേശത്തിന് വീണ്ടും തീപിടിച്ചിരിക്കുകയാണ്' ഇങ്ങനെ ആയിരുന്നു വീഡിയോക്ക് താഴെ ഗായകന്‍ കുറിച്ചത്. ബൈക്കിന്റെ നിറത്തിന് സമാനമായ ഓപണ്‍ ഫേസ് ഹെല്‍മെറ്റ് ധരിച്ച് കൈലാഷ് സവാരി നടത്തുന്നതും പുത്തന്‍ കൂട്ടാളിയെ വാനോളം പുകഴ്ത്തുന്നതും വീഡിയോയില്‍ കാണാന്‍ പറ്റും.

kailash kher jawa perak bobber

ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഫാക്ടറി കസ്റ്റം ബോബറുകളില്‍ ഒന്നാണ് ജാവ പെറാക. 2.13 ലക്ഷം രൂപയാണ് ഐക്കണിക് ബ്രാന്‍ഡില്‍ നിന്നുള്ള ഈ മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില. പെറാക് ബോബറിനെ കുറിച്ച് പറയുമ്പോള്‍ 1946-ല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ഒറിജിനല്‍ പെറാക്കില്‍ നിന്നാണ് ഇതിന്റെ സ്‌റ്റൈലിംഗ് ഘടകങ്ങള്‍ ജാവ കടംകൊണ്ടിരിക്കുന്നത്.

ബൈക്കിന്റെ റെട്രോ ചാം നിലനിര്‍ത്തിയതായി കാണാം. ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ വരെ ഇത് പ്രകടമാണ്. മാറ്റ് ബ്ലാക്ക് പെയിന്റ് സ്‌കീമും കോണ്‍ട്രാസ്റ്റിംഗ് ബ്രൗണ്‍ സീറ്റും ഉള്ള ഒറ്റ നിറത്തിലാണ് ഈ ബോബര്‍ മോഡല്‍ ഓഫര്‍ ചെയ്യുന്നത്. ഫ്‌ലോട്ടിംഗ് സിംഗിള്‍ സീറ്റ് വിപണിയില്‍ ലഭ്യമായ മറ്റ് മോഡലുകളില്‍ നിന്നെല്ലാം ഇതിനെ വേറിട്ട് നിര്‍ത്തുന്നു. എന്നാല്‍ പവര്‍ട്രെയിന്‍ വശങ്ങളിലേക്ക് വരുമ്പോള്‍ ആളിത്തിരി മോഡേണ്‍ ആയി മാറുന്നു.

kailash kher jawa perak bobber

30.22 bhp പവറും 32.74 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 334 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. 6-സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. പെറാക് അല്ലാതെ ജാവ മറ്റൊരു ബോബര്‍ മോഡലും വിപണിയില്‍ എത്തിക്കുന്നുണ്ട്. 2.25 ലക്ഷം രൂപ എക്‌സ്‌ഷോറൂ വിലയുള്ള ജാവ 42 ബോബര്‍ ആണത്. ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ എംഎസ് ധോണിയടക്കം ചില പ്രമുഖര്‍ ഈ മോഡലിന്റെ ഉടമകളാണ്.

അടുത്തിടെ ബ്രാന്‍ഡ് തങ്ങളുടെ ജനപ്രിയ കള്‍ട്ട് ക്ലാസിക് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായ ജാവ 350 പുതുക്കി വിപണിയില്‍ എത്തിച്ചിരുന്നു. ജാവ സ്റ്റാന്‍ഡേര്‍ഡിന്റെ പകരക്കാരനായാണ് ജാവ 350 വിപണിയില്‍ അരങ്ങേറിയത്. നവീകരിച്ച ഷാസി, പുതിയ സസ്‌പെന്‍ഷന്‍ സജ്ജീകരണം, മെച്ചപ്പെട്ട ബില്‍ഡ് ക്വാളിറ്റി, വലിയ എഞ്ചിന്‍, ഉയര്‍ന്ന ഗ്രൌണ്ട് ക്ലിയറന്‍സ് എന്നിവയാണ് പുത്തന്‍ മോഡലിന്റെ പ്രധാന ഹൈലൈറ്റ്.

ചെറിയ 294 സിസി എഞ്ചിന് പകരമായി വലിയ 334 സി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് പുതിയ ജാവ 350 മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. 22 bhp പവറും 28.2 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ട്രാന്‍സ്മിഷനുമായാണ് ബൈക്ക് വരുന്നത്. ജാവ 350 മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കാന്‍ 2.14 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

More from DriveSpark

Article Published On: Tuesday, March 26, 2024, 10:45 [IST]
English summary
Popular singer kailash kher buys new jawa perak bobber worth rs 2 13 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X