താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിന് ഒരുങ്ങുന്ന ജനപ്രിയ സബ് ഫോർ മീറ്റർ എസ്‌യുവികൾ

ഇന്ത്യൻ വിപണിയിൽ സബ് ഫോർ മീറ്റർ സെഗ്‌മെന്റിൽ, പുതിയ മോഡലുകൾ പുറത്തിറക്കുന്നതോടെ വിഭാഗത്തിലെ മത്സരം കൂടുതൽ ശക്തമാകുകയാണ്.

താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിന് ഒരുങ്ങുന്ന ജനപ്രിയ സബ് ഫോർ മീറ്റർ എസ്‌യുവികൾ

വിൽപ്പന വർധിപ്പിക്കുന്നതിനായി, മാരുതി സുസുക്കി, ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായി എന്നിവ അടുത്ത രണ്ട് വർഷത്തിനുള്ളിൽ തങ്ങളുടെ ജനപ്രിയ മോഡലുകൾക്ക് നിരവധി അപ്‌ഡേറ്റുകൾ നൽകാനുള്ള ഒരുക്കത്തിലാണ്. നിലവിലുള്ള സബ് കോംപാക്ട് എസ്‌യുവികളുടെ വരാനിരിക്കുന്ന അപ്‌ഡേറ്റ് ചെയ്ത പതിപ്പുകളെ കുറിച്ചുള്ള ഒരു ചുക്കമായ വിവരണം ഇതാ:

താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിന് ഒരുങ്ങുന്ന ജനപ്രിയ സബ് ഫോർ മീറ്റർ എസ്‌യുവികൾ

മാരുതി വിറ്റാര ബ്രെസ

മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് വിറ്റാര ബ്രെസ. വാഹനം 2022 -ന്റെ തുടക്കത്തിൽ (ഒരുപക്ഷേ 2022 ഫെബ്രുവരിയിൽ) അതിന്റെ രണ്ടാം തലമുറയിലേക്ക് പ്രവേശിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിന് ഒരുങ്ങുന്ന ജനപ്രിയ സബ് ഫോർ മീറ്റർ എസ്‌യുവികൾ

മോഡലിന് അകത്തും പുറത്തും സമഗ്രമായ മാറ്റങ്ങളും അപ്പ്ഡേറ്റുകളും ലഭിച്ചേക്കും. 2022 മാരുതി വിറ്റാര ബ്രെസയ്ക്ക് 104 bhp കരുത്ത് പുറപ്പെടുവിക്കുന്ന, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എഞ്ചിനുള്ള ശക്തമായ 48V SHVS ഹൈബ്രിഡ് സിസ്റ്റം ലഭിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.

താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിന് ഒരുങ്ങുന്ന ജനപ്രിയ സബ് ഫോർ മീറ്റർ എസ്‌യുവികൾ

വാഹനത്തിലെ നിലവിലെ നാല് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റിന് പകരം പുതിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ നൽകാൻ സാധ്യതയുണ്ട്. പുതിയ മോഡൽ ബ്രാൻഡിന്റെ HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, കൂടാതെ ഫാക്ടറി ഫിറ്റഡ് സൺറൂഫും കണക്റ്റഡ് കാർ സാങ്കേതികവിദ്യകളുമായാവും വാഹനം വരുന്നത്.

താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിന് ഒരുങ്ങുന്ന ജനപ്രിയ സബ് ഫോർ മീറ്റർ എസ്‌യുവികൾ

ടാറ്റ നെക്സോൺ

ടിയാഗോ, ടിഗോർ, ആൾട്രോസ്, നെക്സോൺ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ മോഡലുകൾക്ക് ഒരു തലമുറ മാറ്റം നൽകാൻ ടാറ്റ മോട്ടോർസ് തയ്യാറെടുക്കുകയാണ്. അടുത്ത തലമുറ ടാറ്റ നെക്‌സോൺ 2023 -ന്റെ പാതിയിൽ ഇന്ത്യൻ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിന് ഒരുങ്ങുന്ന ജനപ്രിയ സബ് ഫോർ മീറ്റർ എസ്‌യുവികൾ

കോം‌പാക്ട് എസ്‌യുവി മെച്ചപ്പെട്ട ഡിസൈൻ, കൂടുതൽ ഫീച്ചറുകൾ, കൂടുതൽ പരിഷ്‌ക്കരിച്ച പവർട്രെയിനുകൾ എന്നിവയുമായി വരാൻ സാധ്യതയുണ്ട്. 2023 ടാറ്റ നെക്‌സോണിനെ കുറിച്ചുള്ള വിശദാംശങ്ങൾ വളരെ കുറവാണ്.

താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിന് ഒരുങ്ങുന്ന ജനപ്രിയ സബ് ഫോർ മീറ്റർ എസ്‌യുവികൾ

എന്നിരുന്നാലും, ഇത് ആൾട്രോസ് ഹാച്ച്ബാക്കിനും പുതുതായി ടാറ്റ പുറത്തിറക്കിയ പഞ്ച് മിനി എസ്‌യുവിക്കും അടിവരയിടുന്ന ALFA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ നെക്‌സോണിന് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്, അത് നിലവിലുള്ള മോഡലിനേക്കാൾ 2023 മോഡലിനെ കൂടുതൽ മികവുള്ളതാക്കും.

താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിന് ഒരുങ്ങുന്ന ജനപ്രിയ സബ് ഫോർ മീറ്റർ എസ്‌യുവികൾ

മഹീന്ദ്ര XUV300

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒമ്പത് പുതിയ എസ്‌യുവികൾ പുറത്തിറക്കാനുള്ള പദ്ധതി മഹീന്ദ്ര & മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. പ്ലാനിൽ 2024 -ൽ എത്താൻ സാധ്യതയുള്ള പുതിയ തലമുറ മഹീന്ദ്ര XUV300 ഉൾപ്പെടുന്നു. നിലവിൽ മോഡലിന്റെ കാര്യമായ വിശദാംശങ്ങൾ ലഭ്യമല്ല.

താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിന് ഒരുങ്ങുന്ന ജനപ്രിയ സബ് ഫോർ മീറ്റർ എസ്‌യുവികൾ

എന്നിരുന്നാലും, ഇത് ഗണ്യമായി അപ്‌ഡേറ്റ് ചെയ്‌ത രൂപകൽപ്പനയും അപ്പ് മാർക്കറ്റ് ഇന്റീരിയറുമായി വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ XUV300 -ന് ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുമെന്ന് പ്രാദേശിക വാഹന നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.

താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിന് ഒരുങ്ങുന്ന ജനപ്രിയ സബ് ഫോർ മീറ്റർ എസ്‌യുവികൾ

ഹ്യുണ്ടായി വെന്യു

2022 -ൽ പുതുക്കിയ ഒരു മിഡ് ലൈഫ് ലഭിക്കാൻ ഹ്യുണ്ടായി വെന്യു തയ്യാറാണ്. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ ഇതിനകം തന്നെ രാജ്യത്ത് വാഹനത്തിന്റെ പുത്തൻ മോഡലിന്റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിന് ഒരുങ്ങുന്ന ജനപ്രിയ സബ് ഫോർ മീറ്റർ എസ്‌യുവികൾ

ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ എസ്‌യുവിക്ക് പുതിയ തലമുറ ട്യൂസോൺ പ്രചോദിത ഫ്രണ്ട് ഫാസിയ ഉണ്ടായിരിക്കുമെന്നും പുതിയ പാരാമെട്രിക് ഗ്രില്ല് ഇത് വഹിക്കുമെന്നും സ്ഥിരീകരിക്കുന്നു. വാഹനത്തിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും മറ്റ് നിരവധി അപ്‌ഡേറ്റുകളും കമ്പനി വരുത്തും.

താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിന് ഒരുങ്ങുന്ന ജനപ്രിയ സബ് ഫോർ മീറ്റർ എസ്‌യുവികൾ

പുതിയ 2022 ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ എന്നിവ നിർമ്മാതാക്കൾ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ നിലവിലുള്ള അതേ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് യൂണിറ്റുകൾ ഉൾപ്പെടും.

Most Read Articles

Malayalam
English summary
Popular sub 4 meter suvs in indian market to get a generation update soon
Story first published: Thursday, October 28, 2021, 16:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X