പുത്തേട്ട് മുറ്റത്തേക്ക് ഇതാ ഒരു പുത്തൻ അതിഥി! ട്രക്ക് ലൈഫ് അടുത്ത ലെവലിലേക്ക്

ട്രക്ക് ലൈഫിന്റെ ഉൾക്കാഴ്ച്ചകളും ലോറി ഡ്രൈവർമാരുടെ യാത്രയും ജീവിതവും നമുക്ക് മനസിലാക്കി തന്ന് മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയതാണ് പുത്തേട്ട് ട്രാവൽ വ്ലോഗ്. തങ്ങളുടെ തനതായ ശൈലിയിൽ വളരെ സിമ്പിളായി ന്നമുടെ നാട്ടിലെ ട്രക്ക് ലൈഫ് എങ്ങനെയാണ് എന്ന് ഇവർ നമുക്ക് കാണിച്ചു തരുന്നു. അതോടൊപ്പം ദൈനംദിന ജീവിതത്തിൽ സാധാരണ ലോറി ഡ്രൈവർമാർ നേരിടുന്ന വെല്ലുവിളികളും പ്രയാസങ്ങളും നമുക്ക് ഇവരുടെ വ്ലോഗിൽ നിന്ന് മനസിലാക്കാം. കോട്ടയം ഏറ്റുമാനൂർ സ്വദേശികളായ ജലജയും രതീഷും അവരുടെ കുടുംബവുമാണ് ഈ ട്രക്ക് ലൈഫ് ചാനലിനു പിന്നിൽ.

പലപ്പോഴും കുടുംബമായിട്ടാണ് ഇവർ പല ട്രിപ്പുകളും ലോഡുമായി പോവുന്നത്. പിന്നെ ഭാരത് ബെൻസ് ലോറികളാണ് ഇവരുടെ ഈ വ്ലോഗിലെ മറ്റൊരു പ്രധാന ഘടകം എന്ന് പറയാതിരിക്കാൻ വയ്യ. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ വിശദ്ധമായി പുത്തേട്ട് ട്രാവൽ വ്ലോഗ്സിൽ നമുക്ക് കാണാം. എന്നാൽ ഇവിടെ മറ്റൊരു പ്രത്യേക കാര്യം ചർച്ച ചെയ്യാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

പുത്തൻ വണ്ടി വാങ്ങി എന്ന ഒരു വീഡിയോ ഇവരുടെ ചാനലിൽ ഇപ്പോൾ പലരും കണ്ടുകാണും, പതിവ് പോലെ ലോറിയുടെ ഷാസി എന്ന് കരുതിയവരോട്, ഒരു ചെറിയ ട്വിസ്റ്റുണ്ട്. ഇത്തവണ പുത്തേട്ടുകാര് ഒരു ലോറി അല്ല എടുക്കുന്നത്. സംഭവം അടുത്ത ലെവലാണ്. ഭാരത് ബെൻസിൽ നിന്ന് ഇവർ സ്വന്തമാക്കിയത് ഒരു ബസിന്റെ ഷാസിയാണ്, അതും ഒരു ക്യാരവാൻ പണിയാൻ വേണ്ടി. രതീഷേട്ടന്റെ കുറെ നാളത്തെ സ്വപ്ന സാഭല്യമാണിത്.

ആദ്യമായി കുടുംബസമേദം ഒരു വാഹനത്തിന്റെ ഡെലിവറിയ്ക്ക് തങ്ങൾ എത്തുന്നത് എന്ന് ജലജ ചേച്ചി വീഡിയോയിൽ പറയുന്നുണ്ട്. പലപ്പോഴായി തള്ളി നീക്കിക്കൊണ്ടു പോയ ഒരു സ്വപ്നം ഒടുവിൽ സാക്ഷാത്കരിച്ചതിന്റെ ആഹ്ലാദത്തിലാണ് കുടുംബം. ഷാസി ഓടിക്കാനുള്ള ആവേശത്തിലും മറ്റും ഓരോരുത്തരുടേയും സന്തോഷം വളരെ വ്യക്തമായി നമുക്ക് കാണാം.

എന്നാൽ പ്രാഞ്ചിയേട്ടനിൽ മമ്മൂക്ക പറയുന്ന "എളുപ്പമല്ലാട്ടോ ഈ ജാതി ഓരോരോ സാധനങ്ങൾ കിട്ടാൻ, ഇപ്പോൾ കിട്ടിയവരൊക്കെ നല്ല പണിയെടുത്തിട്ടുണ്ടാവുല്ലേ" ഡയലോഗ് പോലെ തന്നെ അല്പം കഷ്ടപ്പെട്ടാണ് ഈ ക്യാരവാന്റെ ഷാസി ഒപ്പിച്ചെടുത്തത് എന്ന് വീഡിയോ വ്യക്തമാക്കുന്നു. ഫിനാൻസ് ലഭിക്കാൻ പോലും നന്നേ പാടുപെട്ടു എന്ന് വീഡിയോയിൽ പരാമർശിക്കുന്നു.

ഈ ഷാസി വീട്ടിൽ എത്തിച്ച് എല്ലാവരേയും ഒന്ന് കാണിച്ചതിനു ശേഷം അടുത്ത ദിവസം നമ്മുടെ കോതമംഗലത്തുള്ള ഓജസിലേക്കാണ് എത്തിച്ചത്. മമ്മൂക്കയുടേയും ലാലേട്ടന്റെയും ഉൾപ്പടെ സൂപ്പർ താരങ്ങളുടെ എല്ലാം ക്യാരവാനുകൾ നിർമ്മിക്കപ്പെടുന്ന ഒരിടമാണിത്. നമ്മിൽ ഭൂരിഭാഗം പേർക്കും ഓജസ് എന്ന പേര് ഇതിനാൽ തന്നെ സുപരിചിതമായിരിക്കും.

ഈ ഷാസി 2023 ഏപ്രിൽ 29 -നാണ് ഇവർ സ്വന്തമാക്കിയത് എന്നാണ് വീഡിയോയിൽ പറയുന്നത്, കൂടാതെ അവസാനം വാഹനത്തിന്റെ ബോഡി കയറ്റി കഴിഞ്ഞുള്ള രൂപവും വിശേഷങ്ങളും അടുത്ത വീഡിയോയിൽ പങ്കുവെയ്ക്കാം എന്നും പറയുന്നുണ്ട്. അതിനാൽ ഷാസി എടുത്തതു മുതൽ ഇത്രയും നാളുകൾ കൊണ്ട് ക്യാരവാന്റെ എല്ലാ പണികളും പൂർത്തിയാക്കിയിട്ടുണ്ട് എന്ന് നമുക്ക് പ്രതീക്ഷിക്കാം.

പിന്നെ ഇവിടെ പുത്തേട്ട് കുടുംബം സ്വന്തമാക്കിയ ഷാസിയെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത് ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയാണ് എന്ന് ജലജ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത് സ്റ്റാഫ്/ സ്കൂൾ ബസ്, ടൂറിസ്റ്റ് ബസ് എന്നിവയ്ക്ക് എല്ലാം അനുയോജ്യമായ ഒന്നാണ്. 8493 mm നീളവുമായി വരുന്ന ഈ ഷാസിയിൽ 3907 സിസി ഫോർ സിലണ്ടർ 4D34i CRDI ഡീസൽ എഞ്ചിനാണ് വരുന്നത്.

ഈ യൂണിറ്റ് 2500 rpm -ൽ 170 bhp പവറും 1500 rpm -ൽ 520 Nm ടോർക്കും പുറപ്പെടുവിക്കും. ഓവർഡ്രൈവ് ഗിയറുമായി വരുന്ന 6 -സ്പീഡ് മാനുവൽ യൂണിറ്റാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവ്വഹിക്കുന്നത്. 17.5 ലക്ഷം രൂപ മുതലാണ് ഷാസിയ്ക്കു വില വരുന്നത്, ക്യാരവാൻ പൂർണ്ണ രൂപത്തിൽ എത്തുമ്പോൾ എത്ര ചിലവാകും എന്നു നമുക്ക് കാത്തിരുന്ന കാണാം.

More from DriveSpark

Article Published On: Wednesday, January 8, 2025, 8:30 [IST]
English summary
Popular truck life puthettu travel vlogs gifts themselves a new chassis member
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X