യൂട്യൂബര്‍ സ്വന്തമാക്കിയത് ഒന്നരക്കോടിയുടെ കാര്‍! ഇനി എല്ലാവരും തൊഴിലാക്കാന്‍ പോകുന്നത് വ്ലോഗിംഗ് ആകുമോ?
ഇന്ത്യയടക്കം ഈ ഭൂലോകത്തെ ഏറ്റവും ജനപ്രിയമായ ലക്ഷ്വറി എസ്‌യുവികളുടെ പട്ടികയില്‍ ഏറ്റവും മുകളില്‍ സ്ഥാനം പിടിക്കുന്ന ഒരു മോഡലാണ് മെര്‍സിഡീസ് ബെന്‍സ് G63 AMG. ഈ മെര്‍സിഡീസ് മോഡലിനെ ജി-വാഗണ്‍ എന്നാണ് പൊതുവേ വിളിക്കാറുള്ളത്. സിനിമ താരങ്ങള്‍, വ്യവസായികള്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍ എന്ന് തുടങ്ങി സമൂഹത്തിലെ ഉയര്‍ന്ന ശ്രേണിയിലുള്ള വ്യക്തികളുടെ ഇഷ്ട വാഹനമാണ് മെര്‍സിഡീസ് ബെന്‍സ് ജി വാഗണ്‍.
നമുക്കറിയാം ഇന്ന് നമ്മുടെ നാട്ടിലുള്ള യൂട്യൂബര്‍മാരില്‍ പലരും ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. അവരില്‍ പലരും വിലകൂടിയ വാഹനങ്ങള്‍ വാങ്ങിയും തലക്കെട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ആധുനിക കാലത്ത് യൂട്യൂബര്‍മാര്‍ ഭാഷാ, ദേശ വേര്‍തിരിവുകളില്ലാതെ സ്വീകരിക്കപ്പെടാറുണ്ട്. ഇപ്പോള്‍ ജനപ്രിയ യൂട്യൂബര്‍ സഞ്ജു സെഹ്രാവത്ത് ഒരു മെര്‍സിഡീസ് ബെന്‍സ് G63 AMG വാങ്ങി വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ്.

ചിലര്‍ക്കെങ്കിലും സഞ്ജു സെഹ്‌രാവത്തിനെ അറിയാമായിരിക്കും. എന്നാല്‍ ഭൂരിഭാഗം മലയാളികള്‍ക്കും അദ്ദേഹത്തെ അറിയാന്‍ സാധ്യതയില്ല. അതുകൊണ്ട് നമുക്ക് ആദ്യം അദ്ദേഹത്തെ പരിചയപ്പെടാം. 2.13 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള ഒരു യൂട്യൂബറാണ് ഇദ്ദേഹം. മോട്ടിവേഷനല്‍ വീഡിയോസ് പങ്കുവെച്ചുകൊണ്ടാണ് സഞ്ജു സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരെ നേടിയത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നേടിയ സഞ്ജു ആളുകളെ ചിന്തിപ്പിക്കുന്ന ഉള്ളടക്കങ്ങളാണ് പങ്കുവെക്കാറുള്ളത്. ഏത് സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരെയും ഏത് പ്രായക്കാരെയും ആകര്‍ഷിക്കുന്ന കണ്ടന്റുകളാണ് സഞ്ജു തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെക്കാറുള്ളത്. ഇപ്പോള്‍ വാഹന പ്രേമികളുടെ സ്വപ്‌ന വാഹനങ്ങളില്‍ ഒന്നായ മെര്‍സിഡീസ് G63 AMG പോലുള്ള വിലകൂടിയ കാര്‍ വാങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

'ഹെര്‍ ഗരാജ്' എന്ന യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ സഞ്ജു തന്റെ മെര്‍സിഡീസ് കാറിനെ കുറിച്ച് ഉള്ളുതുറക്കുന്നുണ്ട്. 2017 മോഡല്‍ മെര്‍സിഡീസ് ബെന്‍സ് G63 AMG കാര്‍ താന്‍ 2023 മാര്‍ച്ചിലാണ് സ്വന്തമാക്കിയതെന്നാണ് സഞ്ജു വീഡിയോയില്‍ പറയുന്നത്. ആഡംബര എസ്‌യുവി വാങ്ങാനായി 1.50 കോടി രൂപയാണ് സഞ്ജു വാരിയെറിഞ്ഞത്.
ഈ ആഡംബര കാറിന്റെ ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സും വീഡിയോയില്‍ സഞ്ജു വിശദീകരിക്കുന്നുണ്ട്. കാര്‍ വെള്ളംകുടിക്കും പോലെ ഇന്ധനം കുടിച്ച് വറ്റിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പരാതി. ഈ കാറിന് ലിറ്ററിന് 2 മൂതല്‍ 3 കിലോമീറ്റര്‍ വരെ മാത്രമാണ് മൈലേജ് ലഭിക്കുന്നതെന്നാണ് സഞ്ജു് പറയുന്നത്. ഇക്കാരണം കൊണ്ട് തന്നെ ഒരു മാസം കാറില്‍ ഇന്ധനം നിറയ്ക്കാന്‍ വേണ്ടി മാത്രമായ 1 ലക്ഷം മുതല്‍ 1.50 ലക്ഷം രൂപ വരെ ചെലവിടുന്നതായാണ് അദ്ദേഹം പറയുന്നത്.

ഇന്ധനച്ചെലവ് മാത്രമല്ല ഇതിന്റെ പരിപാലന ചെലവും കൂടുതലാണെന്ന് വീഡിയോയില്‍ യൂട്യൂബര്‍ സൂചിപ്പിക്കുന്നു. എസ്‌യുവി ഓരോ തവണ സര്‍വീസ് ചെയ്യാനും 1.75 ലക്ഷം രൂപയാണ് ചെലവ് വരുന്നതെന്നാന് സഞ്ജു പറയുന്നത്. കഷ്ടകാലത്തിന് ഏതെങ്കിലും പാര്‍ട്‌സ് തകരാറിലായാല്‍ അതിന്റെ അറ്റകുറ്റപ്പണിക്കും വമ്പന്‍ തുക ചെലവാകുമെന്നും സഞ്ജു വീഡിയോയില്‍ പരാമര്‍ശിച്ചു.
മെര്‍സിഡീസ് ബെന്‍സ് ജി-വാഗണ്‍ പോലുള്ള ലക്ഷ്വറി എസ്‌യുവി പരിപാലിച്ച് കൊണ്ടുനടക്കാന്‍ പെട്ടിയില്‍ പൂത്ത ക്യാഷ് വേണമെന്ന കാര്യത്തിന് അടിവരയിടുകയാണ് ഈ യൂട്യൂബര്‍. എന്നാല്‍ കഷ്ടപ്പെട്ട് കൊണ്ട് സ്വന്തം നിലയില്‍ ക്യാഷ് സമ്പാദിച്ച് ഈ ലെവലില്‍ ലക്ഷ്വറി കാര്‍ സ്വന്തമാക്കുന്ന നിലയിലേക്ക് യൂട്യൂബര്‍മാര്‍ വളരുമ്പോള്‍ കൈയ്യടിച്ചേ മതിയാകൂ.
യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതസാഹചര്യം മെച്ചപ്പെടുത്തിയ നിരവധിയാളുകളെ നമുക്ക് ചുറ്റും കാണാം. ഇന്നത്തെ തലമുറയിലെ ആയിരക്കണക്കിനാളുകള്‍ക്ക് പ്രചാദനമാണ് സഞ്ജുവിനെ പോലുള്ള ആളുകള്‍. ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് യൂട്യൂബ് വേ്‌ലാഗിംഗ് മുഴുവന്‍ സമയ തൊഴിലായി സ്വീകരിക്കാന്‍ സഞ്ജുവിനെ പോലെ വിജയികളായവര്‍ കാരണക്കാരാണ്.


Click it and Unblock the Notifications








