സര്‍ക്യൂട്ട് ഓഫ് അമേരിക്കാസില്‍ പോഷെ 918 സ്‌പൈഡര്‍
പോഷെയുടെ ഏറ്റവും പുതിയ ഹൈപ്പര്‍കാര്‍ 918 സ്‌പൈഡര്‍ ഒരു ഹൈബ്രിഡ് കാറാണ്. സാധാരണ സ്‌പോര്‍ട്‌സ് കാറുകളില്‍ പ്രതീക്ഷിക്കാനാവാത്ത, ലിറ്ററിന് 28 കിലോമീറ്റര്‍ എന്ന മൈലേജ് പകരാന്‍ ഈ വാഹനത്തിന് സാധിക്കുന്നത് ഹൈബ്രിഡ് സാങ്കേതികതയുടെ മികവു കൊണ്ടാണ്.
ഹൈബ്രിഡ് മോഡില്‍ 28 കിലോമീറ്റര്‍ മൈലേജ് പകരുമ്പോള്‍ പെട്രോള്‍ എന്‍ജിന്‍ മോഡിലേക്ക് മാറിയാല്‍ ലിറ്ററിന് 9.35 കിലോമീറ്ററാണ് മൈലേജ്.
ഇലക്ട്രിക് പവറില്‍ മാത്രം 19 കിലോമീറ്റര്‍ ഓടാന്‍ കാറിന് സാധിക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ മൈലേജ് പിടിക്കാന്‍ ഹൈബ്രിഡ് മോഡില്‍ വെറും 2.9 സെക്കന്‍ഡ് മാത്രമേ എടുക്കൂ. പോഷെ ഹൈപ്പര്‍കാര്‍ സര്‍ക്യൂട്ട് ഓഫ് അമേരിക്കാസ് സര്‍ക്യൂട്ട് ചുറ്റുന്നതാണ് ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ.


Click it and Unblock the Notifications








