ശ്രേയാ ഘോഷാല്‍ കോ ജനമ്ദിന്‍ മുബാറക് ഹെ, ഹോ ഹം....
തേന്‍ വഴിയുന്ന, 'അടക്കവും ഒതുക്കവു'മുള്ള നായികാശബ്ദമാണ് മുഖ്യധാരാ സിനിമയുടെ എന്നത്തേയും ആവശ്യം. ഈ ആവശ്യത്തോട് മുന്‍കാലങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രതികരിച്ച ഗായിക ലതാ മങ്കേഷ്‌കറായിരുന്നു. ഇതേ വഴിയില്‍ തന്നെയാണ് ശ്രേയാ ഘോഷാലും വരുന്നത്. ദക്ഷിണേന്ത്യയില്‍ പി സുശീലയെപ്പോലുള്ള തന്റേടമുള്ള ശബ്ദങ്ങളുണ്ടായിട്ടുണ്ടെങ്കിലും അവര്‍ക്ക് പിന്‍ഗാമികളുണ്ടായിട്ടില്ല; ഉള്ളവര്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. അത്രകണ്ട് 'അടക്കം' സൂക്ഷിക്കാന്‍ കഴിയാതെ പോയ ഗായത്രിയെ പോലുള്ള ഗായികമാര്‍ക്ക് ഇടയ്ക്ക് പൊട്ടിത്തെറിക്കേണ്ടതായിപ്പോലും വന്നു. എന്നിരിക്കിലും, ഇതിനൊന്നും തന്നെ ശ്രേയാ ഘോഷാലിന്റെ പ്രതിഭയെ ചോദ്യം ചെയ്യാനാകില്ല.
ഇന്ത്യയിലെ ഏതാണ്ടെല്ലാ പ്രമുഖ ഭാഷകളിലും പാടുന്ന ശ്രേയയെ പല നാട്ടുകാരും അവരുടെ നാട്ടുകാരിയായിട്ടാണ് മനസ്സിലാക്കുന്നത്. അത്രമേല്‍ ഉച്ചാരണശുദ്ധി കാത്തുസൂക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കാറുണ്ട്.
സിനിമയില്‍ മാധുരി ദീക്ഷിത്തിനെ കാണാനിഷ്ടപ്പെടുന്ന, തീന്‍മേശയില്‍ മീന്‍കറി ഇഷ്ടപ്പെടുന്ന ശ്രേയ ഘോഷാലിന്റെ സ്വപ്‌നവാഹനം പോഷെ കായേന്‍ ആണ്. ശ്രേയയ്ക്ക് പറന്നാളാശംസിക്കുന്നതിനൊപ്പം അവരുടെ ഇഷ്ടവാഹനത്തെ നമുക്കൊന്ന് അടുത്തുകാണാം.

ശ്രേയ ഇഷ്ടപ്പെടുന്ന പോഷെ കായേന്‍ എസ്‌യുവിക്ക് ഇന്ത്യന്‍ വിപണിയില്‍ വില 80.47 ലക്ഷം മുതല്‍ 1.64 കോടി വരെയാണ് വില.

കായേന്റെ നാല് വേരിയന്റുകളാണ് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നത്.

ബേസ് വേരിയന്റിന് ദില്ലി എക്‌സ് ഷോറും നിരക്ക് പ്രകാരം 80,46,552 രൂപ വില വരുന്നു.

ടോപ് വേരിയന്റിന് ദില്ലി എക്‌സ് ഷോറൂം നിരക്ക് പ്രകാരം വില 1,63,71,974 രൂപയാണ്.

മൂന്ന് എന്‍ജിന്‍ വേരിയന്റുകളാണ് ഇന്ത്യയില്‍ കായേനിനുള്ളത്.

ഇവയില്‍ ഒരെണ്ണം ഡീസല്‍ വേരിയന്റാണ്.

ഡീസല്‍ വേരിയന്റ് നല്‍കുന്ന മൈലേജ് ലിറ്ററിന് 13.5 കിലോമീറ്റര്‍ ആണ്. ഈ വേരിയന്റ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചാണ് വരുന്നതെന്നും അറിയുക.

മറ്റ് മൂന്ന് വേരിയന്റുകള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലാണ് വരുന്നത്.

പോഷെ കായേനിന്റെ വേരിയന്റുകളിലൊന്ന് ഹൈബ്രിഡ് സാങ്കേതികതയില്‍ ലഭ്യമാണ്. ലിറ്ററിന് 13.2 കിലോമീറ്റര്‍ മൈലേജാണ് ലഭിക്കുക.

2995 സിസി ശേഷിയുള്ള ഒരു പെട്രോള്‍ എന്‍ജിനോടൊപ്പമാണ് ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നത്.

പെട്രോള്‍ എന്‍ജിന്‍ 333 കുതിരശക്തി ഉല്‍പാദിപ്പിക്കുമ്പോള്‍ ഇലക്ട്രിക് മോട്ടോര്‍ 47 കുതിരകളുടെ കരുത്ത് പുറത്തെടുക്കുന്നു.

പത്ത് നിറങ്ങളില്‍ പോഷെ കായേന്‍ വിപണിയില്‍ ലഭിക്കും.

കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ പോഷെ കായേന് രണ്ട് പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. ചില എക്സ്റ്റീരിയര്‍ അപ്‌ഡേറ്റുകളാണ് വാഹനങ്ങളില്‍ വരുത്തിയിരുന്നത്. കൂടുതലായി ചില അധിക സുരക്ഷാ സംവിധാനങ്ങളും എസ്‌യുവി യില്‍ ഏര്‍പ്പെടുത്തിയിരുന്നു.

1939 മില്ലിമീറ്റര്‍ വീതിയും 4846 മില്ലിമീറ്റര്‍ നീളവും 1705 മില്ലിമീറ്റര്‍ ഉയരവും പോഷെ കായേനിനുണ്ട്.

അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‌ലാമ്പുകള്‍, സണ്‍റൂഫ് തുടങ്ങിയ സംവിധാനങ്ങള്‍ എക്‌സ്റ്റീയറില്‍ കാണാം.

മുന്നിലും പിന്നിലുമുള്ള കാബിനുകള്‍ക്ക് എയര്‍ബാഗ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സീറ്റുകളെല്ലാം ഇഷ്ടാനുസൃതം ക്രമീകരിക്കാവുന്നതാണ്.


Click it and Unblock the Notifications








