പൃഥ്വിരാജ് വാങ്ങിയ പോഷെ കായേന്‍
ബോളിവുഡ് തമിഴ്, തെലുഗു, കന്നഡ സിനിമാരംഗങ്ങളെ അപേക്ഷിച്ച് നിരന്തരമായി പുത്തന്‍ കാറുകള്‍ വാങ്ങിക്കൂട്ടുന്നത് മലയാളത്തില്‍ ഒരു ട്രന്‍ഡല്ല. മമ്മൂട്ടിയാണ് ഇക്കാര്യത്തില്‍ ഇന്നുവരെയുള്ള നടന്മാരില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത്. പ്രായം പത്തറുപത് പിന്നിട്ടെങ്കിലും ഇക്കാര്യത്തില്‍ ഇങ്ങോരെ കടത്തിവെട്ടുന്നവരൊന്നും മലയാളത്തില്‍ ഈയടുത്തകാലം വരെ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പൃഥ്വിരാജ് എന്ന മല്ലു-ബോളിവുഡ് നടന്റെ രംഗപ്രവേശത്തോടെ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണ്.
ഇടയ്ക്കിടെ പുതിയ കാറുകള്‍ വാങ്ങുന്നതും മാറ്റുന്നതുമെല്ലാം പൃഥ്വിക്കൊരു ഹരമാണ്. ബോളിവുഡ് നടന്മാര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ട്. ആയതിനാല്‍ പൃഥ്വിരാജും അങ്ങനെയൊക്കെ ചെയ്‌തേ മതിയാവൂ എന്നതാണ് സ്ഥിതി. പൃഥ്വി ഏറ്റവുമടുത്ത് വാങ്ങിയ വാഹനം പോഷെ കായേന്‍ എസ്‌യുവിയാണ്.

പോഷെ കായേന്‍ എസ്‌യുവി
ലോകത്തിലെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്ന് എന്ന് പോഷെ കായേനിനെ വിശേഷിപ്പിക്കാം. 70 ലക്ഷം രൂപ മുതല്‍ തുടങ്ങുന്നു പോഷെ കായേനിന്റെ വില.

എന്‍ജിന്‍
പോഷെ കായേനിന്റെ ബേസ് വേരിയന്റിന് 3.6 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണുള്ളത്. എല്ലാ എന്‍ജിനോടൊപ്പവും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.

ജെരെമി പാരറ്റ് മോഡിഫൈ ചെയ്ത പോഷെ കായേന്‍
പോഷെ കായേന്‍ ഡീസല്‍ മോഡലിന് വില 79 ലക്ഷത്തിന്റെ പരിസരത്തില്‍ വിലവരും.

വിട്ടുവീഴ്ച ചെയ്യുന്നില്ല
മികച്ച ഹാന്‍ഡ്‌ലിംഗിനോടൊപ്പം കംഫര്‍ട്ടും പ്രദാനം ചെയ്യുന്നു കായേന്‍. മികച്ച പ്രകടനശേഷി പുറത്തെടുക്കുമ്പോള്‍ തന്നെ ഇന്ധനക്ഷമതയില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യുന്നില്ല ഇവന്‍.

ജെരെമി പാരറ്റ് മോഡിഫൈ ചെയ്ത കായേന്‍ ചിത്രത്തില്‍
ഡീസല്‍ മോഡലും, ജിടിഎസ് മോഡലും ടര്‍ബോ എസ് മോഡലുമാണ് കായേന്‍ നിരകളില്‍ ഏറ്റവും പുതിയ വാഹനങ്ങളെന്നു പറയാം.

പനാമീറ സ്വാധീനം
പനാമീറ സെഡാനില്‍ നിന്നുള്ള ഡിസൈന്‍ സവിശേഷതകള്‍ കൂടി ഉള്‍ക്കൊണ്ടാണ് പോഷെ കായേന്‍ നിര്‍മിച്ചിരിക്കുന്നത്.

വീല്‍ബേസ്
2013 കായേനിന്റെ വീല്‍ബേസ് 1.6 ഇഞ്ചോളം ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഇന്റീരിയറില്‍ കാര്യമായ സൗകര്യങ്ങള്‍ കൊണ്ടുവരുന്നതിന് സഹായകമായി.

പോഷെ മകേന്‍ ആണ് ചിത്രത്തില്‍
2013 കായേനില്‍ പോഷെയുള്ള വിഖ്യാതമായ പിഎഎസ്എം സസ്‌പെന്‍ഷന്‍ സംവിധാനം ഓപ്ഷനായി നല്‍കിയിട്ടുണ്ട്. ആഗ്രഹിക്കുന്നുവെങ്കില്‍ ബേസ് മോഡലുകളില്‍ ഈ സസ്‌പെന്‍ഷന്‍ ആവശ്യപ്പെടാം.

പോഷെ മകേന്‍ ആണ് ചിത്രത്തില്‍
കായേനിലെ പിഎഎസ്എം സസ്‌പെന്‍ഷന്‍ സംവിധാനം പ്രദാനം ചെയ്യുന്നത് മൂന്ന് മോഡില്‍ സസ്‌പെന്‍ഷനെ പ്രമീകരിക്കാനുള്ള സൗകര്യമാണ്. വളരെ സോഫ്റ്റായ ഒരവസ്ഥയില്‍ വാഹനത്തെ കൊണ്ടു ചെന്നെത്തിക്കുന്നു കംഫര്‍ട് മോഡ്. നോര്‍മല്‍ മോഡിലാണെങ്കില്‍ ഹാന്‍ഡ്‌ലിംഗ് കുറെക്കൂടി മികച്ചതാവുകയും കംഫര്‍ട് വളരെയൊന്നും കുറയാതിരിക്കുകയും ചെയ്യും. സ്‌പോര്‍ട് മോഡില്‍ സംസ്‌പെന്‍ഷന്‍ ക്രമീകരിക്കുന്നത് പരുക്കന്‍ വഴികളെ മറികടക്കാന്‍ സഹായകമാകും.

പോഷെ മകേന്‍ ആണ് ചിത്രത്തില്‍
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഓരോ വിന്‍ഡോയ്ക്കും സൈഡ് എയര്‍ബാഗുകള്‍ എന്നിവ സുരക്ഷാ സന്നാഹങ്ങളില്‍ പെടുന്നു. ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക് ബലത്തെ ഇലക്ട്രോണികമായി യുക്തിപൂര്‍വം വിന്യസിക്കുന്ന സംവിധാനം (ഇബിഡി), എമര്‍ജന്‍സി ബ്രേക് അസിസ്റ്റ്.


Click it and Unblock the Notifications








