പശുവിനെന്ത് പോർഷെ കാർ; കന്നുകാലിയെ ഇടിച്ചുവീഴ്ത്തി, വീഡിയോ വൈറൽ

ഇന്ത്യയിലെ ആഡംബര കാറുകൾക്ക് സഞ്ചരിക്കാൻ യോഗ്യമായ റോഡുകൾ കുറവാണ്, കൂടുതലും നഗരത്തിലെ റോഡുകളിൽ തിരക്കും കുണ്ടും കുഴിയുമായിരിക്കും. അങ്ങനെ ഉളളപ്പോൾ ഹൈവേകളിലാണ് വാഹനം അത്യാവശം വേഗതയിൽ ഓടിക്കാനുളള സാവകാശം ലഭിക്കുന്നത്. അത് ഉടമകൾ പരമാവധി ഉപയോഗിക്കാറുമുണ്ട്.

കാരണം ചില റോഡുകളിൽ സ്പീഡ് ലിമിറ്റ് കൂടുതലാണ് എന്നത് കൊണ്ടാണ്, കൂടുതലും ആഡംബര കാറുകളുടെ അപകടങ്ങളും ഇത്തരത്തിൽ ഹൈവേകളിലും മറ്റുമാണ് നടക്കുന്നത്. ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ തെറ്റായ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ, കന്നുകാലികൾ, തെരുവ് നായ്ക്കൾ തുടങ്ങിയ പ്രശ്നങ്ങൾ ആളുകൾ പലപ്പോഴും അഭിമുഖീകരിക്കുന്നു. ഈ പ്രശ്‌നങ്ങൾ പലപ്പോഴും അസൗകര്യങ്ങൾ സൃഷ്ടിക്കുകയും പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

പശുവിനെന്ത് പോർഷെ കാർ; കന്നുകാലിയെ ഇടിച്ചുവീഴ്ത്തി, വീഡിയോ വൈറൽ

അങ്ങനെയാണ് പോർഷെ സ്‌പോർട്‌സ് കാറിൻ്റെ മുന്നിലേക്ക് പെട്ടെന്ന് വന്ന പശുവിനെ ഇടിച്ചുതെറിപ്പിച്ചതിൻ്റെ വീഡിയോ വൈറലായിരിക്കുന്നത്. ചെന്നൈയിലെ ഇസിആർ റോഡിൽ മഹാബലിപുരത്തിന് സമീപമാണ് സംഭവം. ഇതുപോലുള്ള സ്‌പോർട്‌സ് കാറുകൾക്ക് അനുയോജ്യമായ വളരെ വൃത്തിയുള്ളതും മിനുസമാർന്നതും നേരായതുമായ റോഡാണിത്. പോർഷെ 911 റോഡിലൂടെ പോകുമ്പോൾ പെട്ടെന്ന് ഒരു പശു കാറിന് മുന്നിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് വീഡിയോയിൽ പറയുന്നത്.

റോഡിൽ കന്നുകാലിയെ കണ്ട് കാർ ഡ്രൈവർ ആശ്ചര്യപ്പെടുകയും പരിഭ്രാന്തനാകുകയും ചെയ്തു. അപകടം ഒഴിവാക്കാൻ അയാൾ പരമാവധി ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും അപകടം സംഭവിച്ചിരുന്നു. കന്നുകാലിയെ ഇടിച്ച കാർ 500 മീറ്ററോളം മുന്നോട്ട് നീങ്ങിയാണ് നിർത്തിയത്. അമിത വേഗത്തിലാണ് കാർ ഓടിച്ചിരുന്നതെന്നും ഇത് ഡ്രൈവർക്ക് കാർ നിർത്താൻ ബുദ്ധിമുട്ടുണ്ടാക്കിയെന്നും മനസിലാക്കുന്നു. അപകടത്തെ തുടർന്ന് കാറിന്റെ മുൻ ബമ്പറും വലതുവശത്തെ മുൻ ചക്രവും നഷ്ടപ്പെട്ടു.

പശുവിനെന്ത് പോർഷെ കാർ; കന്നുകാലിയെ ഇടിച്ചുവീഴ്ത്തി, വീഡിയോ വൈറൽ

സൈഡ് പാനലുകൾക്കും വാതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ കാറിലെ ഹെഡ്‌ലാമ്പുകളിൽ ഒന്ന് കേടായതായി തോന്നുന്നു. എല്ലാ എയർബാഗുകളും കൃത്യസമയത്ത് വിന്യസിച്ചത് കൊണ്ട് കാറിലുണ്ടായിരുന്നവർ സുരക്ഷിതരാണ്. പോർഷെയുടെ അറ്റകുറ്റപ്പണികൾ നടത്തി പഴയ നിലയിലേക്ക് കൊണ്ടുവരുന്നത് ചെലവേറിയ കാര്യമാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആളുകൾ കന്നുകാലികളെ ഡിവൈഡറിലാണ് കെട്ടിയിടുന്നത്.

ഇങ്ങനെയുളള കന്നുകാലികൾ കാരണം റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് ഇവറ്റകൾ പെട്ടെന്ന് ചാടുകയും വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടങ്ങളുടെ കാരണം. ആയിരക്കണക്കിന് അപകടങ്ങളാണ് ഇന്ത്യൻ റോഡുകളിൽ സംഭവിക്കുന്നത്. മുന്നോട്ട് പോകും തോറും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ അപകടങ്ങളുടെ എണ്ണം കൂടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

അപകടത്തിൽപ്പെട്ട വാഹനത്തിൻ്റെ കാര്യം നോക്കിയാൽ പോർഷെ 911 GT3 ടൂറിംഗിന്റെ ഭാരം 1,418 കിലോഗ്രാം മാത്രമാണ്, സ്റ്റാൻഡേർഡായി ആറ് സ്പീഡ് GT സ്പോർട്സ് ഗിയർബോക്സുമായി 375 കിലോവാട്ട് പവർ ഉൽപാദിപ്പിക്കുന്നു. അതോടൊപ്പം ആദ്യമായി, ടൂറിംഗ് പാക്കേജ് ഏഴ് സ്പീഡ് PDK ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി അധിക ചിലവില്ലാതെ സംയോജിപ്പിക്കാം. റിയർ വിംഗിന്റെ അഭാവം പരിഹരിക്കുന്നതിന്, ഉയർന്ന വേഗതയിൽ ആവശ്യമായ ഡൗൺഫോഴ്‌സ് ഓട്ടോമാറ്റിക്കായി എക്സ്റ്റെൻഡ് ചെയ്യുന്ന റിയർ സ്‌പോയിലർ ഉറപ്പുനൽകുന്നു.

അകത്ത്, സ്റ്റിയറിംഗ് വീൽ റിം, ഗിയർ / സെലക്ടർ ലിവർ, സെന്റർ കൺസോളിന്റെ കവർ, ഡോർ പാനലുകളിലെ ആംറെസ്റ്റുകൾ, ഡോർ ഹാൻഡിലുകൾ എന്നിവ ബ്ലാക്ക് ലെതറിൽ പൊതിഞ്ഞിരിക്കുന്നു. ഗംഭീരമായി കാണപ്പെടുന്ന ടൂറിംഗ് പാക്കേജിനൊപ്പം GT3 -ക്ക് മാത്രമായി ലഭ്യമായ വിപുലീകൃത ലെതർ ഘടകങ്ങൾ ബ്ലാക്കിൽ ഒരുക്കിയിരിക്കുന്നു. ഡാഷ്‌ബോർഡിന്റെ മുൻവശത്തും ഡോർ ട്രിം പാനലുകളുടെ മുകൾ ഭാഗങ്ങളിലും പ്രത്യേക സർഫസ് എംബോസിംഗുമുണ്ട്.

പോർഷ ഡിസൈൻ സെന്ററിൽ നിന്നുള്ള പ്രത്യേക ക്രോണോഗ്രാഫും ടൂറിംഗ് പാക്കേജിലുണ്ട്. ടൈംപീസിന് ഫ്ലൈബാക്ക് ഫംഗ്ഷനോടുകൂടിയ ഒരു സവിശേഷ മൂവ്മെന്റ് ലഭിക്കുന്നു. വിൻ‌ഡിംഗ് റോട്ടർ‌ വാഹനത്തിന്റെ വീൽ രൂപകൽപ്പനയെ ഉണർത്തുന്നു, മാത്രമല്ല വാഹന കോൺഫിഗരേഷൻ അനുസരിച്ച് ആറ് വ്യത്യസ്ത പതിപ്പുകളിൽ ഇത്‌ ലഭ്യമാണ്.

ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ആഡംബര സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ് പോർഷെ കയീൻ. ഏകദേശം 1.48 കോടി രൂപയാണ് ഈ മോഡലിനായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. ഓൺറോഡ് എത്തുമ്പോൾ ടാക്‌സ് ഉൾപ്പടെ വില ഇനിയും ഉയരും. ഇന്ത്യൻ വിപണിയിലെ സ്റ്റാൻഡേർഡ് കയീൻ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് കൂപ്പെ പതിപ്പ് വിപണിയിൽ എത്തുന്നത്. ഇന്ത്യയിൽ വാഹനം സമ്പൂർണ ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) വഴിയാണ് നിരത്തിലേക്ക് എത്തുന്നത്.

More from DriveSpark

Article Published On: Saturday, September 2, 2023, 10:34 [IST]
English summary
Porsche hits cattle airbag deployed see what happened video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X