ഒന്നരക്കോടിയുടെ പോഷെ പനാമീറ കുളത്തില്‍!
കാറുകള്‍ കുളത്തിലും തോട്ടിലുമെല്ലാം വീഴുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷേ, സാധനം പോഷെ പനാമീറ 4 എസ് ആകുമ്പോള്‍ സംഗതി സീരിയസ്സാകുന്നു. ചെറിയൊരു പോറല്‍ തട്ടിയാല്‍ ആള്‍ട്ടോ 800 വാങ്ങാനുള്ള ചെലവ് വരുന്ന തരം കാറുകളുടെ കാര്യത്തില്‍ എത്ര ശ്രദ്ധ നല്‍കിയാലാണ് മതിയാവുക?
ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. ചിത്രത്തില്‍ കാണുന്ന സ്‌ക്വയറില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. വാഹനത്തിന്റെ ഉടമ കാറെടുത്ത് പോകാര്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ എന്തോ അത്യാവശ്യം പ്രമാണിച്ച് കാര്‍ നേരെ ചെന്ന് കുളത്തില്‍ ചാടി.
പിന്നില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ക്കൊപ്പമായിരുന്നു പനാമീറ നിന്നിരുന്നത്. ഇവിടെനിന്ന് എടുത്താണ് ഡ്രൈവര്‍ കാറിനെ കുളത്തില്‍ കൊണ്ടുപോയി മുക്കിയത്.

8 എന്ന നമ്പര്‍ ഭാഗ്യനമ്പരാണെന്ന് ചൈനക്കാര്‍ കരുതുന്നു. മൂന്ന് എട്ടുകളാണ് ഈ കാറിന്റെ ലൈസന്‍സ് പ്ലേറ്റിലുള്ളത്.

ഇതികര്‍ത്തവ്യതാമൂഢന്‍ എന്ന വാക്കിന്റെ അര്‍ഥമറിയാത്തവര്‍ ഈ നില്‍ക്കുന്ന പനാമീറ ഉടമയെ ശ്രദ്ധിക്കുക!



Click it and Unblock the Notifications








