സൺറൂഫിൻ്റെ ഉപയോഗം ഇതല്ല മിസ്റ്റർ; അർദ്ധനഗ്നനായി ക്യാമറയ്ക്ക് പോസിങ്ങ്, വീഡിയോ വൈറൽ

സൺറൂഫുളള വാഹനങ്ങളുടെ മുകളിലൂടെ എഴുന്നേറ്റ് നിൽക്കാനുളള പ്രവണത പലർക്കുമുണ്ട്, പക്ഷേ ഹ്യുണ്ടായി വെർണയുടെ സൺറൂഫിലൂടെ ഒരാൾ നിൽക്കുകയും ഷർട്ട് അഴിച്ച ശേഷം ക്യാമറയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഹ്യുണ്ടായി വെർണയുടെ സൺറൂഫിൽ നിന്ന് ഒരാൾ പുറത്തേക്ക് വരുന്നത് വീഡിയോയിൽ കാണാം. അയാൾ കാറിന്റെ പിൻഭാഗത്തേക്ക് അഭിമുഖമായി നിൽക്കുകയും, പെട്ടെന്ന് ഷർട്ട് അഴിച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുന്നതും കാണാം.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും റീലുകൾ ഉണ്ടാക്കുന്നതിനായിരിക്കാം അയാൾ അങ്ങനെ ചെയ്തത്. ഇത് വളരെ അപകടകരമായ ഒരു പ്രവൃത്തിയാണ്. കൂടാതെ, ഇത്തരത്തിൽ ഏതെങ്കിലും വാഹനത്തിന് പുറത്ത് ഇരിക്കുന്നതോ നിൽക്കുന്നതോ നിയമവിരുദ്ധമാണ്, അത് വീൻഡോ ആണെങ്കിലും സൺറൂഫായാലും. സോഷ്യൽ മീഡിയയിൽ ആളുകൾ ഇവരെ ടാഗ് ചെയ്തതോടെയാണ് ഗാസിയാബാദ് പോലീസിന് സംഭവം ശ്രദ്ധയിൽപ്പെട്ടത്. അവർ ഇതിനകം തന്നെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി കൈമാറുകയും ചെയ്തു.

സൺറൂഫിൻ്റെ ഉപയോഗം ഇതല്ല മിസ്റ്റർ; അർദ്ധനഗ്നനായി ക്യാമറയ്ക്ക് പോസിങ്ങ്, വീഡിയോ വൈറൽ

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇയാൾക്കെതിരെ പൊലീസ് നടപടിയുണ്ടാകുമെന്നാണ് സൂചന. വാസ്തവത്തിൽ, ഓടുന്ന കാറിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യയിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. ഇതിൽ വീഴ്ച വരുത്തിയാൽ പോലീസിൽ നിന്ന് കനത്ത പിഴ ഈടാക്കാം. പൊതുനിരത്തുകളിൽ സൺറൂഫിൽ നിന്ന് പുറത്തിറങ്ങുന്ന വാഹനമോടിക്കുന്നവർക്ക് പോലീസ് ചലാൻ നൽകിയ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.

സൺറൂഫുകൾ പ്രധാനമായും വായുസഞ്ചാരത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഒട്ടുമിക്ക നഗരങ്ങളും മലിനീകരിക്കപ്പെട്ടിരിക്കുന്ന ഇന്ത്യയിൽ, സൺറൂഫുകളുടെ ഉപയോഗത്തിന് യാതൊരു അർത്ഥവുമില്ല, അതുകൊണ്ടാണ് കാറ്റ് അവരുടെ മുഖത്ത് തട്ടാൻ അനുവദിക്കാനും നിൽക്കാനുമുള്ള ഒരു തുറസ്സായി ആളുകൾ ഇതിനെ കണക്കാക്കുന്നത്.

സത്യത്തിൽ വിദേശരാജ്യങ്ങളിലാണ് സൺറൂഫിൻ്റെ യഥാർത്ഥ ആവശ്യകത എന്ന് പറയുന്നത്, കാരണം അവിടെയുളള ജനങ്ങൾക്ക് വെയിൽ കൊള്ളാൻ സമയമില്ലാത്തത് കൊണ്ടും അവർ യാത്ര ചെയ്യുമ്പോൾ വെയിൽ ശരീരത്തിൽ ഏൽക്കാനാണ് കാറുകളിൽ സൺറൂഫ് ഉപയോഗിച്ച് തുടങ്ങിയത്. ഇന്ത്യൻ കാലാവസ്ഥയക്ക് ശരിക്കും പറഞ്ഞാൽ യോജിച്ച ഒന്നായി തോന്നുന്നില്ല. പക്ഷേ ഉപഭോക്താക്കളാണല്ലോ രാജാക്കൻമാർ അത് കൊണ്ട് കസ്റ്റമേഴ്സിൻ്റെ ആവശ്യം നിറവേറ്റുന്നവർക്കല്ലേ വിജയിക്കാൻ കഴിയു.

സൺറൂഫ് ഏത് വിധത്തിലാണ് ഉപയോഗിക്കേണ്ടത്, എങ്ങനെ സൺറൂഫ് പരിപാലിക്കാം എന്നൊക്കെ വിശദമായിട്ട് വാഹനത്തിൻ്റെ ഓണേഴ്സ് മാനുവലിൽ വിശദമായി പറയുന്നുണ്ട്.അത് വളരെ ശ്രദ്ധയോടെ വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രമേ സൺറൂഫ് കൂടുതലായി പ്രവർത്തിക്കാവു. ഇനി പറയാൻ പോകുന്ന കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് പോലെ ചെയ്താൽ നിങ്ങളുടെ സൺറൂഫ് നല്ലത് പോലെ പരിപാലിക്കാൻ സാധിക്കും.

സൺറൂഫ് എന്ന് പറഞ്ഞാൽ മുകളിലുളള ഗ്ലാസ് മാത്രമല്ല നിങ്ങൾ ശ്രദ്ധിക്കേണ്ടത്. സൺറൂഫ് എന്നാൽ അത് മൊത്തമായിട്ടുളള പാർട്സിനെയാണ്.അത് കൊണ്ട് തന്നെ വൃത്തിയാക്കുമ്പോൾ സൺറൂഫിൻ്റെ ഗ്ലാസ് മാത്രം വൃത്തിയാക്കിയിട്ട് കാര്യമില്ല. കാരണം സൺറൂഫ് എന്നാൽ ഒരുപാട് പാനലുകളും, ചെറിയ ബീഡിങ്ങുകളും ഒക്കെ കൂടി വരുന്നതാണ് അത് കൊണ്ട് സൺറൂഫ് മൊത്തമായി വ്യത്തിയാക്കിയില്ലെങ്കിൽ പൊടിയും ചെളിയും കയറാൻ സാധ്യതയുണ്ട്.

അത് പോലെ വാഹനത്തിൻ്റെ പീരിയോഡിക്കൽ സർവീസ് സമയത്ത് സൺറൂഫ് പ്രത്യേകമായി കഴുകാൻ ആവശ്യപ്പെടുന്നത് നല്ലതായിരിക്കും. കാരണം എന്താണെന്ന് വച്ചാൽ നമ്മൾ വീടുകളിൽ വച്ച് കഴുകുമ്പോൾ കൈ എത്തിക്കാൻ ബുദ്ധിമുട്ടുളള ഏരിയകളിൽ വൃത്തിയാക്കാൻ കമ്പനിയിൽ സജ്ജീകരണങ്ങളുണ്ടായിരിക്കും

സൺറൂഫ് എന്ന് പറഞ്ഞാൽ അതിന് അധികം ഭാരം താങ്ങാനുളള കഴിവില്ല അത് കൊണ്ട് തന്നെ കൂടുതൽ ഭാരം ഉളള വസ്തുക്കളൊന്നും സൺറൂഫിൻ്റെ മുകളിൽ വയ്ക്കരുത്. വെള്ളച്ചാട്ടത്തിനടിയിൽ കൊണ്ട് പാർക്ക് ചെയ്ത സ്കോർപ്പിയോയുടെ സൺറൂഫ് ചോർന്നൊലിക്കുന്നുവെന്നും അതിന് മറുപടിയായി മഹീന്ദ്ര മറ്റൊരു വീഡിയോ ഇറക്കിയതിൻ്റേയും വാർത്തകൾ നിങ്ങൾ നമ്മുടെ സൈറ്റിൽ വായിച്ചു കാണുമല്ലോ. അത് കൊണ്ട് സൺറൂഫിൽ ദയവായി ഭാരം കൂടിയ വസ്തുക്കൾ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

സൺറൂഫിന് ഏതെങ്കിലും തരത്തിലുളള കേടുപാടുകൾ സംഭവിച്ചാൽ അത് ശരിയാക്കാൻ ഒട്ടും താമസിക്കരുത്. കാരണം സൺറൂഫിന് കേടുപാടുകൾ പറ്റിയാൽ അത് വാഹനത്തിൻ്റെ ക്യാബിനെ അത് ബാധിക്കും. അത് മാത്രമല്ല പ്രശ്നം പരിഹരിക്കാൻ കാലതാമസം എടുക്കുന്തോറും അതിൻ്റെ ചെലവും കൂടിക്കൊണ്ട് ഇരിക്കും.

More from DriveSpark

Article Published On: Saturday, September 2, 2023, 9:03 [IST]
English summary
Posing for the camera through sunroof of the car video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X