പ്രണബ് മുഖര്‍ജിയുടെ പുള്‍മാന്‍

ജൂലായ് 25ന് പ്രണബ്‍ദാ രാജ്യത്തിന്‍റെ പ്രഥമപൗരനായി സത്യപ്രതിജ്ഞ ചെയ്യും. ആദ്യകാലങ്ങളില്‍ പ്രസിഡന്‍റുമാര്‍ സഞ്ചരിച്ചിരുന്നത് അംബാസ്സഡര്‍ കാറിലാണ്. അക്കാലങ്ങളില്‍ രാജ്യത്തെയും അതിന്‍റെ നേതാക്കളെയും ആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് ഇത്രയും പരിശീലനം സിദ്ധിച്ചിരുന്നില്ല. രാജീവ്‍ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് സുരക്ഷാ സംവിധാനങ്ങള്‍ അതീവ ശക്തമാക്കി തുടങ്ങിയത്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ബുള്ളറ്റ് പ്രൂഫ് സംവിധാനം കൊണ്ടും ഷെല്ലാക്രമണ പ്രതിരോധം കൊണ്ടും ശക്തമാക്കിയതും പിന്നീടാണ്.

ഇന്ത്യന്‍ പ്രസിഡന്‍ഡ് ഉപയോഗിക്കുന്നത് മെഴ്സിഡസ് എസ്600 പുള്‍മാന്‍ ലിമോസിനാണ്. വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഏറ്റവും മികച്ച ആശയവിനിമയ സംവിധാനങ്ങളും ഈ കാറിലുണ്ട്.

Mercedes S600 Pulman Limo

എസ്600 ലിമോസിന്‍ രാഷ്ട്ര നേതാക്കള‍ക്കും സമാനമായ സുരക്ഷ ആവശ്യമുള്ള വിഐപീകള്‍ക്കും വേണ്ടി പ്രത്യേകം നിര്‍മിച്ച വാഹനമാണ്. ബലമേറിയ ഉരുക്ക് കൊണ്ട് നിര്‍മിച്ച ഈ വാഹനത്തിന് ഒരു യുദ്ധ ടാങ്കിന് സമാനമായ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും. ബുള്ളറ്റുകള്‍ക്കോ ഗ്രനേഡുകള്‍ക്കോ വാഹനത്തെ തകര്‍ക്കാന്‍ കഴിയില്ല.

രണ്ട് കംപാര്‍ട്മെന്‍റുകള്‍ ഈ വാഹനത്തിനുണ്ട്. ഡ്രൈവറുടെ കാബിനും യാത്രക്കാരന്‍റെ കാബിനുമായി തിരിച്ചിരിക്കുന്നു. പ്രസിഡന്‍റിന്‍റെ കാബിനില്‍ നിന്ന് ശബ്ദം ഒട്ടും ചോര്‍ന്നുപോകാതിരിക്കാനുള്ള സന്നാഹങ്ങളോടെയാണ് നിര്‍മിതി. കാറിനകത്തുവെച്ച് രഹസ്യ സംഭാഷണങ്ങള്‍ നടത്താന്‍ ഇതുവഴി സാധിക്കും. സിപിഎം പാര്‍ടി കോണ്‍ഗ്രസ്സുകളിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന പത്രപ്രവര്‍ത്തകര്‍ക്കല്ലാതെ മറ്റാര്‍ക്കും അകത്തു നടക്കുന്ന സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കില്ല.

ഉപഭോക്താവിന്‍റെ താല്‍പര്യങ്ങള്‍ക്കനുസൃതമായാണ് ലിമോസിന്‍റെ നിര്‍മാണം. വാഹനത്തില്‍ നിര്‍മാണ വേളയില്‍ തന്നെ നിരവധി ആയുധ സന്നാഹങ്ങള്‍ ഘടിപ്പിക്കുന്നു. ഇവയുടെ ഭാരം മാത്രം എല്ലാ സംവിധാനങ്ങളോടും കൂടിയ ഒരു കാറിന് തുല്യമാണ്. ഇക്കാരണത്താല്‍ ലിമോസിന്‍റെ ഭാരം അസാധ്യമായി വര്‍ധിക്കുന്നു. ഇത്തരമൊരു കാറിന് തീര്‍ച്ചയായും ശക്തിയേറിയ ഒരു എന്‍ജിന്‍ വേണ്ടു വരുമല്ലോ? എസ്600 പുള്‍മാന്‍ ലിമോസിന്‍റെ എന്‍ജിന്‍ 6 ലിറ്റര്‍ ശേഷിയുള്ളതാണ്. 517 കുതിരകളുടെ ശക്തിയാണ് എന്‍ജിനുള്ളത്.

More from DriveSpark

Article Published On: Monday, July 23, 2012, 15:19 [IST]
English summary
Pranab Mukherjee's new car is the extended wheel base version of the Mercedes S600 Pulman Limo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X