പെപ്പി പോളോയ്ക്ക് പുത്തൻ ലുക്ക് സമ്മാനിച്ച് താരപുത്രി; പ്രാർഥനയെ പോലെ സ്റ്റൈലൻ ലുക്കിൽ ഹോട്ട് ഹാച്ചും

താരങ്ങളായ അച്ഛനമ്മമാരുടെ നിഴൽ പറ്റി നടക്കാതെ സ്വന്തമായി തന്റെ പാതയിൽ മുന്നേറുന്ന ഒരു താരപുത്രിയാണ് പ്രാർഥന. അച്ഛനായ ഇന്ദ്രജിത്തിന്റെയും അമ്മയായ പൂർണ്ണിമയുടേയും പാതകൾ പിന്തുടരാതെ സംഗീതത്തിന്റെ ലോകത്ത് തന്റെ വഴി സ്വയം വെട്ടി മുന്നേറുകയാണ് ഈ കൊച്ചു മിടുക്കി. ന്യൂ ജെൻ ഇൻസ്റ്റഗ്രാം സെഷൻസേഷനായിരിക്കെ ഫാൻസി കാറുകൾക്ക് പിന്നാലെ പോവാതെ ഒരു വാഹനപ്രേമിയുടെ സ്വപ്ന കാറുകളിൽ ഒന്നായ ഫോക്സ്‌വാഗൺ പോളോ GT -യിലാണ് ഈ കൊച്ചു സുന്ദരിയുടെ കറക്കം. അടുത്തിടെ തന്റെ ഈ പ്രിയ ഹോട്ട് ഹാച്ചിന് നൽകിയ ഒരു അപ്പ്ഡേറ്റാണ് ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചത്.

തന്റെ പോളോ GT -യ്ക്ക് ഒരു നെക്സ്റ്റ് ജെൻ അപ്പ്ഡേഷൻ നൽകിയതിന്റെ വിവരങ്ങൾ ഒരു റീൽ ആയിട്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഓൾഡ് ജെൻ ഫോക്സ്‌വാഗൺ 1.2 പോളോ GT മോഡലിന് "ഒരു ബോൾഡ് ട്രാൻസ്ഫൊർമെഷൻ" ആണ് ലഭിച്ചിരിക്കുന്നത് എന്നാണ് ഇൻസ്റ്റാ പോസ്റ്റിൽ പ്രാർഥന കുറിച്ചിരിക്കുന്നത്.

ഒരു ഫുൾ മേക്കോവറിനായി ടൈപ്പ് 2 കിറ്റിനെ മുഴുവനും മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പഴയ യൂണിറ്റുകൾക്ക് പകരമായി പുതിയ അഗ്രസ്സീവ് ഹെഡ്‌ലൈറ്റുകളും, എൽഇഡി ടെയിൽ ലൈറ്റുകളും ഇതിന് ലഭിക്കുന്നു. അതോടൊപ്പം വാഹനത്തിന് കൂടുതൽ സ്പോർട്ടി ഫീൽ നൽകുന്നതിനായി പിന്നിൽ ഒരു GTI സ്പോയിലറും ചേർത്തിരിക്കുന്നതായി കാണാം.

അത് കൂടാതെ വശക്കാഴച്ചയിൽ കൂടുതൽ ലുക്ക് നൽകുന്നതിനായി 16 ഇഞ്ച് പോർട്ടാഗോ വീലുകളും മിഷിലിൻ ടയറുകളും ചേർത്തിരിക്കുന്നു. ഇതിന് എല്ലാം മേമ്പോടിയായി ഹോട്ട് ഹാച്ചിന് ഒരു ഫ്രഷ് ഡ്രാവിറ്റ് ഗ്രേ പെയിന്റ് ഷെയ്ഡും ലഭിക്കുന്നു എന്ന് നമുക്ക് കാണാം. മുമ്പുണ്ടായിരുന്ന വൈറ്റ് ഷെയ്ഡിനേക്കാളും എന്തുകൊണ്ടും മികച്ചതാണ് ഈ കളർ എന്നാണ് ഞങ്ങളുടേയും അഭിപ്രായം.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിലും എന്തെങ്കിലും മാറ്റങ്ങളോ അപ്പ്ഗ്രേഡുകളോ താരപുത്രി വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. സ്റ്റോക്കായി തന്നെ വളരെ മികച്ചതും കംഫർട്ടബിളുമായ ഒരു ഇന്റീരിയർ സജ്ജീകരണവുമായിട്ടാണ് പോളോ GT വിപണിയിൽ എത്തിയിരുന്നത്. അതനാൽ തന്നെ ഇവയ്ക്ക് വലിയ മാറ്റങ്ങൾ വരുത്തിയില്ല എങ്കിലും പഴക്കം ഒന്നും ഫീൽ ചെയ്യിക്കില്ല.

അതുപോലെ തന്നെ ഏസ്തെറ്റിക്സിലും എക്സ്റ്റീരിയർ ബോഡി കിറ്റിലും വരുത്തിയ മാറ്റങ്ങൾ അല്ലാതെ പെർഫോമെൻസിലും മെക്കാനിക്കൽ വശങ്ങളിലും പ്രാർഥന എന്തെങ്കിലും മെച്ചപ്പെടത്തലുകളോ മാറ്റങ്ങളോ വരുത്തിയിട്ടുണ്ടോ എന്നും നിലവിൽ വ്യക്തമല്ല. എന്നിരുന്നാലും ആഫ്റ്റർ മാർക്കറ്റ് കസ്റ്റമൈസേഷന് വലിയ സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന ഒരു മോഡലാണിത്.

കസ്റ്റം കാർ മോഡിഫിക്കേഷൻ ചെയ്യുന്നവരുടേയും ചെറുകിട/ വൻകിട പെർഫോമെൻസ് കാർ പ്രേമികളുടേയും ഇഷ്ട ചോയിസാണിത്. ലുക്സിലും വർക്സിലും ഒരു പോലെ മികവു പുലർത്താൻ ഈ ജർമ്മൻ ഹോട്ട് ഹാച്ചിന് കഴിയും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇന്ത്യയിൽ നിന്ന് ഫോക്സ്‌വാഗൺ പോളോ GT പിൻവലിച്ചു എങ്കിലും രാജ്യത്തെ എക്കാലത്തേയും ജനപ്രിയ ഹോട്ട് ഹാച്ചായി ഇത് ഇന്നും നിലകൊള്ളുന്നു.

പോളോ GT -ൽ വന്നിരുന്ന പവർട്രെയിനെക്കുറിച്ച് പറയുകയാണെങ്കിൽ ഒരു 1.2 ലിറ്റർ 4 സിലണ്ടർ ടർബോചാർജ്ഡ് (TSI) പെട്രോൾ യൂണിറ്റായിരുന്നു ഇതിന്റെ ഹൃദയം. 5000 - 5500 rpm -ൽ 105 PS മാക്സ് പവറും 1500 - 4100 rpm -ൽ 175 Nm പീക്ക് ടോർക്കും എഞ്ചിൻ പുറപ്പെടുവിച്ചിരുന്നു.

7 -സ്പീഡ് DGS ഓട്ടോമാറ്റിക് യൂണിറ്റാണ് ട്രാൻസ്മിഷൻ ചുമതലകൾ വഹിച്ചിരുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ 9.3 സെക്കൻഡുകളാണ് ഇതിന് ആവശ്യമായിരുന്നത്. ടോപ്പ് സ്പീഡ് മണിക്കൂറിൽ 195 കിലോമീറ്ററാണ്. ലിറ്ററിന് 17 കിലോമീറ്ററാണ് ഇതിന് ARAI സാക്ഷ്യപ്പെടുത്തുന്ന മൈലേജ്.

More from DriveSpark

Article Published On: Tuesday, January 21, 2025, 20:35 [IST]
English summary
Prarthana indrajith transforms her old polo gt to new looks
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X